sfi
-
News
കായംകുളത്തെ എസ്എഫ്ഐ-കെഎസ്യു സംഘർഷം: 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, 50 ലേറെ പ്രവർത്തകർക്കെതിരെ കേസ്
ആലപ്പുഴ കായംകുളത്തെ എസ്എഫ്ഐ-കെഎസ്യു സംഘർഷത്തിൽ 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. 50 ലേറെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പൊലീസിനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് കേസ്. എംഎസ്എം കോളേജിലെ തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടയായിരുന്നു സംഘർഷമുണ്ടായത്. കോൺഗ്രസ് ഓഫീസിലേക്ക് കല്ലെറിഞ്ഞതിനെ തുടർന്നാണ് എസ്എഫ്ഐ -കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.
Read More » -
Kerala
നിർമ്മലഗിരി കോളജിൽ എസ്എഫ്ഐ–കെഎസ്യു സംഘർഷം; കെഎസ്‌യു ജില്ലാ പ്രസിഡന്റടക്കം 20 പേർക്കെതിരെ കേസ്
കണ്ണൂർ കൂത്തുപറമ്പ് നിർമ്മലഗിരി കോളജിലുണ്ടായ എസ്എഫ്ഐ–കെഎസ്യു സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ്. എസ്എഫ്ഐ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിനെ ഉൾപ്പെടെ 20 പേരെയാണ് കേസിൽ പ്രതിചേർത്തത്. ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നാണ് എഫ്ഐആറിലെ ആരോപണം. സംഭവത്തിൽ ഇരു വിദ്യാർഥി സംഘടനകളുടെയും പ്രവർത്തകർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.
Read More » -
News
സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
കേരള സർവകലാശാലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന ഭാരവാഹികൾ അടക്കമുള്ള 30 പേർക്കും, കണ്ടാൽ അറിയാവുന്ന 200 ഓളം പേർക്കെതിരെയും ആണ് കേസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദാണ് കേസിലെ ഒന്നാം പ്രതി. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രണ്ടാം പ്രതിയുമാണ്. കേരള സർക്കാരിന് പതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയതായും എഫ്ഐആറിലുണ്ട്. എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ 5 പൊലീസുകാർക്ക് പരുക്കേറ്റെന്നും എഫ്‌ഐആറിൽ…
Read More » -
News
അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി കേരള സാങ്കേതിക സര്‍വ്വകലാശാല
കേരള സാങ്കേതിക സര്‍വ്വകലാശാലയിലെ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി. നിലവിലെ ട5 ( 2024 അഡ്മിഷന്‍) വിദ്യാര്‍ത്ഥികളുടെ ഇയര്‍ ബാക്കാണ് ഒഴിവാക്കിയത്. സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഇയര്‍ ബാക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെ കണ്ടിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്താന്‍ പുതിയ സിന്‍ഡിക്കേറ്റിന് മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. 2024 ലെ ബോര്‍ഡ് ഓഫ് ഗവേണന്‍സ് എടുത്ത തീരുമാനമാണ് പുതിയ സിന്‍ഡിക്കേറ്റ് യോഗത്തില്‍ റദ്ദാക്കിയത്. എസ് 5 ഇയർ ഔട്ട് രീതി…
Read More » -
News
ഐഷിക്കെതിരായ അറസ്റ്റ് നീക്കം: ഡല്‍ഹി പൊലീസിന്റെ നടപടി ജനാധിപത്യ ധ്വംസനമെന്ന് പിണറായി വിജയന്‍
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ അറസ്റ്റ് നീക്കത്തെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഡല്‍ഹിയിലെ സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസില്‍ കടന്നുകയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പൊലീസിന്റെ ഈ നടപടി കടുത്ത ജനാധിപത്യ ധ്വംസനവും പൗരന്റെ ഭരണഘടനാ അവകാശങ്ങളുടെ നഗ്‌നമായ ലംഘനവുമാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. കോടതിയിലുള്ള ഒരു പഴയ കേസിന്റെ പേരില്‍ പാര്‍ട്ടി…
Read More » -
News
ഇ ഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസ്: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമൽ പിടിയിൽ
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമൽ പിടിയിൽ. വീട്ടിൽ കയറിയാണ് പൊലീസ് വിജയ് വിമലിനെ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ് വിജയ് വിമൽ. മുൻ കേരളാ സർവകലാശാലാ യൂണിയൻ മുൻ ചെയർമാൻ കൂടിയായിരുന്നു വിജയ് വിമൽ. ഇതിനിടെ എസ്എഫ്ഐ ജില്ലാ പ്രസിഡന്റിന്റെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് എസ്എഫ്ഐ. എസ്എഫ്ഐ…
Read More » -
News
തലസ്ഥാനത്തെ വിദ്യാർത്ഥി സംഘർഷം; എസ്എഫ്ഐ – കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരം പാളയത്ത് ഉണ്ടായ സംഘർഷങ്ങളിൽ കണ്ടോൺമെന്റ് പോലീസ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. കെഎസ്‌യു പ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി വിവരമില്ല. കെ.എസ്.യു പ്രവർത്തകനെ മർദ്ദിച്ചതിനും, വിജയാഹ്ലാദ പ്രകടനത്തിനിടെ പോലീസിനെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളിലുമാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. ഇന്നലെ രാവിലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ കെ.എസ്.യു പ്രവർത്തകനായ അഭിജിത്ത് സജിയോട് എസ്.എഫ്.ഐ പ്രവർത്തകർ ഐഡി കാർഡ് ആവശ്യപ്പെടുകയും അത് നൽകാത്തതിനെ തുടർന്ന് മർദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ…
Read More » -
News
മാളിൽ മർദ്ദനമേറ്റ സംഭവം ; യുവതിക്കെതിരായ കേസ് റദ്ദാക്കി, ആസൂത്രണമില്ലെന്ന് പൊലീസ്
മാളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട സിപിഒ മിഥുന്‍ റോയിക്കൊപ്പമുണ്ടായിരുന്നു യുവതിക്കെതിരായ കേസ് റദ്ദാക്കി. തടഞ്ഞുനിര്‍ത്തല്‍, അസഭ്യം പറയല്‍, മര്‍ദ്ദനം, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തത്. പേട്ട സ്വദേശി വിനയ് പ്രകാശിന്റെ പരാതിയിലായിരുന്നു ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. മിഥുന്‍ റോയിക്കെതിരായ കേസ് റദ്ദാക്കുന്നതും പരിഗണനയിലുണ്ട്. മര്‍ദ്ദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നിസ്സാര വകുപ്പുകളും മിഥുനെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തിയ വഞ്ചിയൂര്‍ പൊലീസ് നടപടി ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മാളിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തും. സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട്…
Read More » -
News
കണ്ണൂര്‍ സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: പിടിച്ചെടുത്ത് എസ്എഫ്‌ഐ
കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മുന്നേറ്റം. കൂത്തുപറമ്പ് നിര്‍മലഗിരി, മാടായി, ചെറുപുഴ നവജ്യോതി, പൈസക്കരി ദേവമാതാ കോളജുകളില്‍ എസ്എഫ്ഐ പിടിച്ചെടുത്തു. ശ്രീകണ്ഠാപുരം എസ്ഇഎസ്, പയ്യന്നൂര്‍, തോട്ടട എസ്എന്‍ കോളജുകള്‍ എസ്എഫ്ഐ നിലനിര്‍ത്തി. മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളജില്‍ യുഡിഎസ്എഫ് വിജയിച്ചു. കൃഷ്ണമേനോന്‍ വനിതാ കോളജിലും ഇരിട്ടി എംജി കോളജിലും യുഡിഎസ്എഫ് യൂണിയന്‍ നിലനിര്‍ത്തി. പെരിങ്ങോം ഗവണ്മെന്റ് കോളജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം പൈസക്കരി ദേവമാതാ കോളജ് എസ്എഫ്ഐ തിരിച്ചു പിടിച്ചു. മത്സരം നടന്ന 10 സീറ്റില്‍…
Read More » -
News
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ സമരങ്ങൾ; വിദ്യാർത്ഥി സംഘടനകൾക്ക് കത്തയച്ച് പൊലീസ്
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. ഇത് കാണിച്ച് തേഞ്ഞിപ്പലം എസ്എച്ച്ഒ വിദ്യാർത്ഥി സംഘടനകൾക്ക് കത്തയച്ചു. സർവ്വകലാശാല കെട്ടിടങ്ങൾ, പരീക്ഷഭവൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസ് എന്നിവയുടെ 200 മീറ്റർ ചുറ്റളവിൽ പ്രകടനങ്ങളോ സമരമോ, ധർണയോ നടത്താൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി സംഘർഷങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സർവകലാശാലകളിൽ സമരങ്ങൾ പാടില്ല എന്ന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. അത് അടിസ്ഥാനമാക്കിയാണ് നിലവിലെ തീരുമാനം. കാലിക്കറ്റ് സർവകലാശാലയിലെ…
Read More »