Election
-
News
കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞടുപ്പ് ഇന്ന്
കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 9 മുതലാണ് വോട്ടെടുപ്പ്. അംഗബലം അനുസരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ ജയിക്കും. ഇടത് സ്ഥാനാർത്ഥിയായി മുഹമ്മദ് മുഹസിൻ മത്സരിക്കുന്നുണ്ട്. ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ തുടങ്ങും.
Read More » -
News
പതിനാറാം കേരള നിയമസഭയില്‍ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും
പതിനാറാം കേരള നിയമസഭയില്‍ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഭരണപക്ഷ നിരയിൽ വലിയ അംഗബലം ഉള്ളതിനാൽ യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും എന്നുറപ്പാണ്. എസി മൊയ്തിനാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി. ബി ബി ഗോപകുമാറാണ് ബിജെപിയുടെ സ്ഥാനാർത്ഥി. ചരിത്രത്തിൽ ഇതാദ്യമായാണ് കേരള നിയമസഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത്. ഇത് ആദ്യമായിട്ടാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത്. ഇന്ന് രാവിലെ9 മണിക്ക് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് സഭക്കുള്ളിൽ വോട്ടെടുപ്പ് നടക്കും. ഇരിപ്പിടം അനുസരിച്ചുള്ള വോട്ടെടുപ്പിൽ ആദ്യം വോട്ട് ചെയ്യുക മുഖ്യമന്ത്രി…
Read More » -
News
‘തെരഞ്ഞെടുപ്പ് കാലത്ത് ആന്റോ ആന്റണി രണ്ടു കോടി രൂപ വാങ്ങി, ആരോപണവുമായി എൻ എം രാജു
കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട എംപിയുമായ ആന്റോ ആന്റണിക്കെതിരെ സാമ്പത്തിക ആരോപണവുമായി നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഫിനാന്‍സ് ഉടമയും കേരള കോണ്‍ഗ്രസ് എം നേതാവുമായി എന്‍ എം രാജു. തെരഞ്ഞെടുപ്പ് സമയത്ത് രണ്ടു മാസത്തിനകം തിരികെ നല്‍കാമെന്ന ഉറപ്പില്‍ ആന്റോ ആന്റണി തന്റെ പക്കലില്‍ നിന്ന് രണ്ടുകോടി രൂപ വാങ്ങിയെന്നും എന്നാല്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നല്‍കിയതെന്നും രാജു വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ആന്റോയ്ക്ക് നല്‍കിയത് നിക്ഷേപകരുടെ പണമാണെന്നും വിവരം ഇഡിയെയും ക്രൈംബ്രാഞ്ചിനേയും അറിയിച്ചതായും രാജു വ്യക്തമാക്കി. തന്ത്രി കണ്ഠരര്…
Read More » -
News
‘തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുന്ന സ്പീഡ് ആയിരിക്കും 110; വി ഡി സതീശൻ
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടുമെന്നും തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുമെന്നും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വികസനമല്ലാതെ മറ്റൊന്നും യുഡിഎഫ് പറഞ്ഞിട്ടില്ല. പുതുയുഗ യാത്ര എന്നു പറഞ്ഞാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. 30 ദിവസം കഴിയുമ്പോള്‍ അത് എല്ലാവര്‍ക്കും മനസിലാകുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഞങ്ങള്‍ 100 സീറ്റിലധികം ജയിക്കുമെന്ന് പറയുമ്പോള്‍ അത് എം വി ഗോവിന്ദനെ പോലെ ഉള്ളവര്‍ക്ക് അംഗീകരിക്കാന്‍ പറ്റുമോ? മാഷിന്…
Read More » -
News
സംസ്ഥാനത്തെ മൂന്നു വാര്‍ഡുകളില്‍ ഇന്ന് വോട്ടെടുപ്പ്
സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് . രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് പോളിങ് നടക്കുന്നത്. മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം എന്നീ വാര്‍ഡുകളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ഈ വാര്‍ഡുകളിലെ വോട്ടെണ്ണല്‍ നാളെ നടക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകമാണ്. 50 സീറ്റ് ലഭിച്ച ബിജെപിക്ക് വിഴിഞ്ഞത്തു കൂടി…
Read More » -
News
കോര്‍പറേഷന്‍ സ്ഥിരംസമിതി തെരഞ്ഞെടുപ്പ് ഇന്നും നാളെയും
തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് തിങ്കളാഴ്ച തുടക്കമായി. കണ്ണൂര്‍, കോഴിക്കോട് കോര്‍പറേഷനുകളില്‍ ഇന്ന് ( ചൊവ്വാഴ്ച) തെരഞ്ഞെടുപ്പ് നടക്കും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍ കോര്‍പറേഷനില്‍ ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ്. ധനം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസം, കലാകായികം, നഗരാസൂത്രണം, നികുതി- അപ്പീല്‍ എന്നിങ്ങനെ എട്ടു സ്ഥിരം സമിതികളാണുള്ളത്. ഗ്രാമ, ബ്ലോക്ക്, പഞ്ചായത്തില്‍ നാലും ജില്ലാ പഞ്ചായത്തില്‍ അഞ്ചും മുനിസിപ്പാലിറ്റിയില്‍ ആറും സ്ഥിരംസമിതികളാണ് രൂപീകരിക്കേണ്ടത്. ബുധനാഴ്ചയ്ക്ക് മുന്‍പ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിരംസമിതി അംഗങ്ങളെ തെരഞ്ഞെടുക്കണം. സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷം…
Read More » -
News
എസ്‌ഐആര്‍ കരട് പട്ടിക: നിശാക്യാമ്പുമായി കോണ്‍ഗ്രസ്
എസ്‌ഐആര്‍ കരട് പട്ടിക പരിശോധിക്കാന്‍ കോണ്‍ഗ്രസിന്റെ നിശാക്യാമ്പ് ഇന്ന്. കരട് പട്ടികയിലെ പ്രശ്‌നങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനാണ് ക്യാമ്പ്. വൈകീട്ട് അഞ്ച് മണി മുതല്‍ മണ്ഡലം അടിസ്ഥാനത്തിലാണ് പരിശോധന. പട്ടികയില്‍ നിന്ന് വോട്ടര്‍മാരെ ഒഴിവാക്കിയതിലും ബൂത്ത് തിരിച്ചതിലും വ്യാപക പ്രശ്‌നങ്ങളുണ്ടെന്നാണ് പാര്‍ട്ടിയുടെ പരാതി. അതിനിടെ വെള്ളിയാഴ്ച വരെ പേരു ചേര്‍ക്കാന്‍ 41,841 പേരും 8,780 പ്രവാസികളും അപേക്ഷ നല്‍കിയിട്ടുണ്ട്. അതേസമയം, എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രണ്ട്…
Read More » -
News
പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; പലയിടങ്ങളിലും വിമതൻമാർ നിർണായകം
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അധ്യക്ഷന്മാരെ രാവിലെ 10.30നും ഉപാധ്യക്ഷന്മാരെ ഉച്ചയ്ക്ക് 2.30നുമാണ് തിരഞ്ഞടുക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ വരണാധികാരി മുൻപാകെ പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ജില്ലാ പഞ്ചായത്തുകളിൽ കളക്ടർമാരും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ നിശ്ചയിച്ച ഉദ്യോഗസ്ഥരുമായിരിക്കും വരണാധികാരികൾ. സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്തുകളിലേക്കുo,152 ബ്ലോക്ക് പഞ്ചായത്തിലേക്കും, 941 ഗ്രാമ പഞ്ചായത്തുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇന്നലെ കോർപ്പറേഷൻ, മുൻസിപ്പാലിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പുകൾ പൂർത്തിയായിരുന്നു.
Read More » -
News
സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധന കരട് പട്ടിക നാളെ; പരാതികള്‍ ജനുവരി 22 വരെ അറിയിക്കാം
സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ അവകാശവാദവും എതിര്‍പ്പുകളും അറിയിക്കാം. ഓരോ നിര്‍ദേശത്തിനും പ്രത്യേകം ഫോമുണ്ടാകും. പേര് ചേര്‍ക്കാന്‍ ഫോം 6, എന്‍ആര്‍ഐ പൗരന്മാര്‍ക്ക് ഫോം 6 എ, പേര് നീക്കാന്‍ (മരണം, സ്ഥലം മാറ്റം, ഇരട്ടിപ്പ് തുടങ്ങിയവ) ഫോം 7, തിരുത്തലിനോ താമസസ്ഥലം മാറ്റാനോ ഫോം 8 എന്നിവ ഉപയോഗിക്കണം. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അവകാശവാദങ്ങളും എതിര്‍പ്പുകളും പരിശോധിച്ച് തീരുമാനമെടുക്കും. കരട് പട്ടികയില്‍ ഉള്‍പ്പെട്ട ആരെയെങ്കിലും ഹിയറിങ്ങിനുശേഷം ഒഴിവാക്കിയാല്‍ ഇആര്‍ഒയുടെ ഉത്തരവ് തീയതി മുതല്‍…
Read More » -
News
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം : വടക്കന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്
തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വടക്കന്‍ കേരളത്തിലെ 470 പഞ്ചായത്തുകള്‍, 77 ബ്ലോക്ക് പഞ്ചായത്തുകള്‍, ഏഴ് ജില്ലാ പഞ്ചായത്ത്, 47 നഗരസഭ, മൂന്ന് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ വോട്ടേഴ്‌സാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. അതേ സമയം കണ്ണൂര്‍ ജില്ലയില്‍ 14 ഉം കാസര്‍കോഡ് രണ്ടും വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പിനായി പോളിങ്ങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വോട്ടിങ്ങ് യന്ത്രങ്ങളടക്കം, ഏറ്റുവാങ്ങിയ സാമഗ്രികളുമായി പോളിങ്ങ് ഉദ്യോഗസ്ഥര്‍…
Read More »