
പത്തനംതിട്ട കോന്നി കരിമാൻതോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ടു കുട്ടികളുടെ സംസ്കാരം ഇന്ന്. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ പൊതുദർശനത്തിന് ശേഷമായിരിക്കും സംസ്കാരം. മൂന്നാം ക്ലാസ് വിദ്യാർത്ഥി ആദ്യ ലക്ഷ്മി എൽകെജി വിദ്യാർത്ഥി യദു കൃഷ്ണൻ എന്നിവരാണ് ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്.
കരിമാൻതോട് ശ്രീനാരായണ സ്കൂളിൽ പൊതുദർശനം. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് യദു കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. പത്തുമണിയോടെ പോസ്റ്റ്മോർട്ടം ആരംഭിക്കും. ആദ്യലക്ഷ്മിയുടെ പോസ്റ്റുമോർട്ടം പത്തനംതിട്ട ജനറൽ ആശുപത്രിയിലും യദുകൃഷ്ണന്റെ പോസ്റ്റുമോർട്ടം കോന്നി മെഡിക്കൽ കോളജിലും നടക്കും. ഉച്ചയ്ക്കുശേഷം ആയിരിക്കും സംസ്കാര ചടങ്ങുകൾ.
പരുക്കേറ്റ മൂന്ന് വിദ്യാർത്ഥികളുടെ ആരോഗ്യ നില തൃപ്തികരമാണ്. ഇന്നലെ വൈകുന്നേരം നാലരയോടെ കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളുമായി പോയ ഓട്ടോ ആണ് അപകടത്തിൽപ്പെട്ടത്. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു.



