pathanamthitta
-
News
3 ജില്ലകളിലെ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പത്തനംതിട്ടയിൽ തിരുവല്ല താലൂക്കിലെ 10 സ്കൂളുകൾക്കും കോഴഞ്ചേരി താലൂക്കിലെ 2 അങ്കണവാടികൾക്കും അവധിയാണ്. സ്ഥാപനങ്ങൾക്ക് ഓൺലൈനായി ക്ലാസുകൾ നടത്താം. ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അതിശക്തമായ മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാലും വിദ്യാർഥികളുടെ…
Read More » -
News
വെളളം കയറിയ വീടുകള്‍ക്ക് ധനസഹായം; പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി
പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. സ്ഥിരം ദുരന്ത നിവാരണ സംവിധാനം നടപ്പാക്കുമെന്നും ആദ്യ പദ്ധതി പത്തനംതിട്ടയില്‍ ആരംഭിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായ അധികാരം ജില്ലാ ഭരണകൂടത്തിന് നല്‍കിയിട്ടുണ്ടെന്നും എത്രരൂപ വേണമെങ്കിലും ചെലവാക്കാനുളള അധികാരം കൊടുത്തിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. വെളളം ഒഴിഞ്ഞ് തിരിച്ച് വീടുകളിലേക്ക് പോകുമ്പോള്‍ വെളളം കയറിയ വീടുകള്‍ക്ക് 10,000 രൂപ ധനസഹായമായി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘133 ദുരിതാശ്വാസ ക്യാമ്പുകളിലായി ആറായിരത്തിലേറെ പേര്‍ ഉണ്ട്. തിരുവല്ല ഭാഗത്താണ് കൂടുതല്‍…
Read More » -
News
മഴക്കെടുതി: പത്തനംതിട്ട പൊലീസ് ഓഫീസിൽ കൺട്രോൾ റൂം തുറന്നു, 24 മണിക്കൂറും പ്രവർത്തിക്കും
പത്തനംതിട്ട ജില്ലയിൽ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ പല ഭാഗങ്ങളിലും നദികൾ കരകവിഞ്ഞൊഴുകി ജനവാസ മേഖലകളിലേക്ക് വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. പൊതുജനങ്ങൾക്ക് മഴക്കെടുതിയുമായ ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിനും ഏത് സമയത്തും സഹായം അഭ്യർത്ഥിക്കുന്നതിനുമായി 9497960963 , 9497908045 എന്നീ മൊബൈൽ നമ്പറുകളിലും 0468 2222600 എന്ന ലാൻഡ് ലൈൻ നമ്പറിലും വിളിക്കാവുന്നതാണ്. ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗവുമായി ചേർന്ന് അടിയന്തര സഹായങ്ങൾ…
Read More » -
News
പ്രിയദർശിനി സൗജന്യ യാത്രയിൽ വലഞ്ഞ് സ്വകാര്യ ബസ് മേഖല; ഇന്ന് 4 ജില്ലകളിൽ പണിമുടക്ക്
പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയിൽ പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല. ഇതിൽ പ്രതിഷേധിച്ച് ഇന്ന് നാല് ജില്ലകളിൽ സ്വകാര്യ ബസുകൾ പണിമുടക്കും. കോട്ടയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് ജില്ലകളിലാണ് പണിമുടക്കുക. മുഴുവൻ സ്വകാര്യ ബസുകളും സമരത്തിൽ പങ്കെടുക്കുന്നതിനാൽ ഈ ജില്ലകളിൽ യാത്രാക്ലേശം രൂക്ഷമാകാൻ സാധ്യതയുണ്ട്. ഇതുകൂടാതെ, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ജൂലൈ 20 മുതൽ 25 വരെ സെക്രട്ടറിയറ്റിന് മുന്നിൽ ധർണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായാണ് സൂചന പണിമുടക്ക് നടത്തുന്നത്. സർക്കാരിന്റെ ഈ പദ്ധതി…
Read More » -
News
പത്തനംതിട്ട വ്യാജ പീഡന കേസിലെ കസ്റ്റഡി മർദനം: സ്പെഷ്യൽ ബ്രാഞ്ച് DySP അന്വേഷിക്കും
പത്തനംതിട്ട കൂടൽ വ്യാജ പീഡന കേസിലെ സ്റ്റേഷൻ കസ്റ്റഡി മർദനത്തിൽ അന്വേഷണം. ഹൃദ്രോഗിയായ ഇരുപതുകാരനെ ഉൾപ്പെടെ മർദിച്ചെന്ന പരാതി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകി. കസ്റ്റഡി മർദ്ദനത്തിന് ഇരയായവരുടെ പരാതി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മർദ്ദനമേറ്റ ഇരുപതുകാരൻ ചികിത്സയിലാണ്. അതേസമയം പൊലീസിനെതിരെ കോടതിയെ സമീപിക്കുമെന്ന് പൊലീസ് സ്റ്റേഷനിൽ മോശം അനുഭവം നേരിട്ട പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. പരാതി ഉന്നയിച്ച പെൺകുട്ടിക്ക് കൗൺസിലിങ് നൽകാനാണ് പൊലീസ് തീരുമാനം.…
Read More » -
News
പത്തനംതിട്ടയിലെ പോക്സോ കേസ്; സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി
പത്തനംതിട്ടയിലെ പോക്സോ പീഡന കേസിൽ വീണ്ടും വഴിത്തിരിവ്. 13 കാരിയായ പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു. സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്നും പെൺകുട്ടി മൊഴിമാറ്റി. പെൺകുട്ടി പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നതായി പൊലീസ് പറയുന്നു. മൊഴിയിലെ വൈരുദ്ധ്യം മൂലം കസ്റ്റഡിയിൽ എടുത്തവരെ വിട്ടയച്ചു. പെൺകുട്ടിക്ക് ആരെങ്കിലും മയക്കുമരുന്ന് നൽകിയിട്ടുണ്ടോ എന്നതും അന്വേഷിക്കും. ഇന്നലെ ആറു പേരെ വിട്ടയച്ചിരുന്നു. മൊഴിയും സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു. കേസില്‍ വിശദമായ…
Read More » -
News
പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്
പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സ്‌കൂളിലെ കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥി പിഡനവിവരം വെളിപ്പെടുത്തിയത്. സ്‌കൂളിന് സമീപത്തും മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചതായാണ് വിദ്യാര്‍ത്ഥിനി പറയുന്നത്. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. അഞ്ച് പേര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ആറാമത്തെയാളുടെ വീട്ടില്‍ വെച്ചും പീഡനം നടന്നുവെന്നാണ് മൊഴി. കൗണ്‍സിലിംഗിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും സംഭവം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സംരക്ഷണം സിഡബ്യൂസി ഏറ്റെടുത്തു. പ്രതികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
Read More » -
News
ഗവിയില്‍ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും
പത്തനംതിട്ട ഗവിയില്‍ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ബലാത്സംഗകുറ്റം പ്രതി സമ്മതിച്ചില്ലെങ്കിലും ഇന്‍ക്വസ്റ്റ് നടത്തിയതില്‍ നിന്നും യുവതിയുടെ മൃതദേഹത്തില്‍ വലിച്ചിഴച്ച പാടുകളും മുറിവുകളും കണ്ടെത്തിയിരുന്നു. പ്രതി വിനോദിനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. വാക്കുതര്‍ക്കത്തിനിടെ യുവതിയെ തള്ളിയപ്പോള്‍ തല കല്ലിലിടിച്ചുവെന്നാണ് പ്രതി നല്‍കിയ മൊഴി. രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഇന്നലെയായിരുന്നു പത്തനംതിട്ട ഗവിയില്‍ വനത്തില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എട്ടരയ്ക്ക് വീട്ടില്‍ നിന്നും…
Read More » -
News
പത്തനംതിട്ടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 പേര്‍ക്ക് ദാരുണാന്ത്യം
കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കാര്‍ യാത്രക്കാരായ തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. കലത്തൂര്‍ വലിയ പള്ളിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ശിവകാശി സ്വദേശിനി ജനനി അച്ഛൻ സുന്ദർ രാജ് എന്നിവരാണ് മരിച്ചത്. ആലുവ സ്വദേശി പ്രണവ്, ജനനിയുടെ സഹോദരൻ ശിവശങ്കർ എന്നിവർക്ക് പരിക്കേറ്റു. നാല് പേരാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. പരിക്കേറ്റ രണ്ട് പേരെ പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കച്ചി കയറ്റി വന്ന ലോറിയാണ് കാറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറി…
Read More » -
News
ടോറസ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മക്ക് ദാരുണാന്ത്യം
പത്തനംതിട്ട അടൂരില്‍ പറക്കോടിൽ ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. മറിയം ബീവിയാണ് മരിച്ചത്. ഉറങ്ങിക്കിടന്നതിനിടെയാണ് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞുവീണത്. റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് തകര്‍ത്താണ് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞത്. വീടിന്‍റെ ഭിത്തി പൂര്‍ണമായും തകരുകയും മറിയം ബീവി ഇതിനടിയില്‍പ്പെടുകയുമായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് മണിക്കൂറുകള്‍ പണിപെട്ടാണ് മറിയം ബീവിയെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More »