108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു; മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു. തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം. 4500 രൂപ ബോണസ് നല്കാന് ചര്‍ച്ചയില്‍ തീരുമാനമായി.
വിഷയം മൂന്ന് മണിക്കൂര്‍ ചര്‍ച്ച ചെയ്തു. 4500 ജീവനക്കാര്‍ക്ക് ബോണസായി നല്കാന് തീരുമാനിച്ചു. മാനേജ്മെന്റും തൊഴിലാളി സംഘടനകളും തമ്മില്‍ ധാരണയായി – മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
ലേബര്‍ കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ജീവനക്കാരുമായി യോഗം വിളിക്കാനുള്ള മന്ത്രിയുടെ തീരുമാനം. ബോണസ് വിഷയം സംബന്ധിച്ച് ജീവനക്കാരുടെ പ്രതിനിധികള്‍ കരാര്‍ കമ്പനി പ്രതിനിധികള്‍ തൊഴിലാളി യൂണിയന് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ജീവനക്കാരുമായി കഴിഞ്ഞ ഒമ്പതാം തീയതി ലേബര്‍ കമ്മീഷണര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ലേബര്‍ കമ്മീഷണര്‍ കഴിഞ്ഞ ചര്‍ച്ചയുടെ റിപ്പോര്‍ട്ട് തൊഴില്‍മന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്നാണ് 108 ആംബുലന്‍സ് ജീവനക്കാരുടെ മുന്നറിയിപ്പ്.
108 ambulance employees have called off the indefinite strike
108 ambulance , bindu krishna,



