
നവ കേരള യാത്രയോടനുബന്ധിച്ച് മുഖ്യമന്ത്രിക്കും ഒപ്പം ഉണ്ടായിരുന്ന മന്ത്രിമാർക്ക് നേരെ പ്രതിഷേധിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ വിധി പറയാൻ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ അഞ്ച് പേരെ പ്രതികരിച്ച പ്രത്യേക അന്വേഷണസംഘം കേസെടുത്തിരിക്കുന്നത്. ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും നവ കേരള യാത്രയുടെ ഭാഗമായി ആലപ്പുഴയിൽ എത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് മന്ത്രിമാർക്ക് നേരെ അക്രമ സമരവുമായി എത്തിയത് ഇതിനെ പ്രതിരോധിക്കാൻ ലോക്കൽ പോലീസ് പരാജയപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രിയുടെ ഗൺമാൻമാർ അക്രമികളെ നേരിട്ടത്. ഇതിനെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ഇട്ട് പ്രത്യേക അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു, ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശനം ഉന്നയിച്ചത്. 30ന് രാവിലെ ജാമ്യം പരിഗണിക്കുന്ന വേളയിൽ പ്രതികൾക്കെതിരെ വധശ്രമം ഇല്ലായിരുന്നു.
എന്നാൽ ഉച്ചയ്ക്കുശേഷം എങ്ങനെ വധശ്രമം വന്നു എന്നാണ് കോടതി അന്വേഷണ സംഘത്തോട് ചോദിച്ചത്. ഇതിന് തെളിവായി പ്രതികൾ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാനാണ് കഴിഞ്ഞതവണ കോടതി മാറ്റിവെച്ചത്. ഈ ദൃശ്യങ്ങളുടെ റിപ്പോർട്ട് ഇന്ന് കോടതിയിൽ എത്തും മുൻപ് എങ്ങനെ മാധ്യമങ്ങളിലൂടെ പുറത്തുവന്നു എന്നും കോടതി ചോദിച്ചു കോടതിയിൽ അല്ലേ ആദ്യം റിപ്പോർട്ട് എത്തിക്കേണ്ടതെന്നും മാധ്യമങ്ങൾക്ക് മുന്നിലാണോ കോടതി പരിഹാസ രൂപയാണ് ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ കോടതിയിൽ വിളിച്ചു വരുത്തിയാണ് കോടതി ഇക്കാര്യം ചോദിച്ചത്.
പ്രതികളായിട്ടുള്ള ഗൺമാൻ മാർക്ക് അക്രമികളെ നേരിട്ട് നേരത്തെ അറിയാമോ എന്നും ഇരുവരും തമ്മിൽ വൈരാഗ്യം ഉണ്ടായിരുന്നു എന്നും കോടതി ചോദിച്ചു. അല്ല എങ്കിൽ പോലെയുള്ള നരഹത്യാശ്രമം എന്തിന് എടുത്തു എന്നാണ് കോടതിയുടെ ചോദ്യം. പിന്നീട് കോടതി വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു ഇതിൽ പൂർണമായിട്ടും മർദ്ദനമേക്കുന്ന ഭാഗം ഇല്ലല്ലോ എന്നാണ് കോടതിയുടെ ചോദ്യം വാദിയുടെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷം കോടതി തിങ്കളാഴ്ച വിധി പറയുന്നതിനായിട്ട് കേസ് മാറ്റിവച്ചിരിക്കുകയാണ്.



