
സംസ്ഥാനത്ത് ഇന്ന് പൊതു അവധി. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്നാണ് അവധി. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, സ്വയംഭരണ, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അവധി ബാധകം. പിഎസ്സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിയിട്ടുണ്ട്. സര്‍വകലാശാല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
ഇന്ന് മുതല്‍ സംസ്ഥാനത്ത് ഒട്ടാകെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കുന്നതാണ്. ഈ ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടേണ്ടതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു
ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.20ഓടെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. 102 വയസായിരുന്നു. കഴിഞ്ഞ 23നാണ് ഹൃദയാഘാതത്തെ തുടര്‍ന്നു വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.