KeralaNews

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നും നാളെയും (ഞായറാഴ്ചയും തിങ്കളാഴ്ചയും) ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് 5.30 വരെ നഗരത്തില്‍ ദേശീയപാത 544, കളമശേരി എസ്‌സിഎംഎസ് മുതല്‍ ടിവിഎസ് ജംക്ഷന്‍ വരെയും മെഡിക്കല്‍ കോളജ് റോഡില്‍ എച്ച്എംടി ജംക്ഷന്‍ മുതല്‍ തോഷിബ ജംക്ഷന്‍ വരെയും സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ തോഷിബ മുതല്‍ ഇന്‍ഫോപാര്‍ക്ക് വെസ്റ്റ് ഗേറ്റ് വരെയും ഗതാഗത നിയന്ത്രണമുണ്ടാകും.

ആലുവയില്‍ നിന്ന് ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗത്തേക്കു വരുന്ന വണ്ടികള്‍ പറവൂര്‍ കവലയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് യു.സി കോളജ് ജംക്ഷനില്‍ എത്തി ഇടത്ത് തിരിഞ്ഞ് കടുങ്ങല്ലൂര്‍ മുപ്പത്തടം റോഡ് വഴി കണ്ടെയ്‌നര്‍ റോഡിലെത്തി ചേരാനല്ലൂര്‍ ജംക്ഷനില്‍ നിന്നും ഇടത് തിരിഞ്ഞ് ദേശീയപാത 66 വഴി ഇടപ്പള്ളി ഭാഗത്തേക്ക് പോകണം.

പെരുമ്പാവൂര്‍, കിഴക്കമ്പലം, പൂക്കാട്ടുപടി ഭാഗങ്ങളില്‍ നിന്നും തൃപ്പൂണിത്തുറ, എറണാകുളം ഭാഗത്തേക്കു വരുന്ന വണ്ടികള്‍ പള്ളിക്കര, കരിമുകള്‍, അമ്പലമുകള്‍ റോഡ് വഴി ഇരുമ്പനം ജംക്ഷനില്‍ എത്തണം. കളമശേരി എസ്സിഎംഎസ് ജംക്ഷന്‍ മുതല്‍ കളമശേരി ടിവിഎസ് ജംക്ഷന്‍ വരെയും കളമശേരി എച്ച്എംടി, കളമശേരി മെഡിക്കല്‍ കോളജ് റോഡ്, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ തോഷിബ ജംക്ഷന്‍ മുതല്‍ ഇന്‍ഫോ പാര്‍ക്ക് വെസ്റ്റ് ഗേറ്റ്, ചിത്രപ്പുഴ പാലം വരെയുള്ള സ്ഥലങ്ങളിലെ റോഡുകളുടെ ഇരുവശങ്ങളിലും വാഹന പാര്‍ക്കിങ്ങും വഴിയോര കച്ചവടവും അനുവദിക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button