Kochi
-
News
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നും നാളെയും (ഞായറാഴ്ചയും തിങ്കളാഴ്ചയും) ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് 5.30 വരെ നഗരത്തില്‍ ദേശീയപാത 544, കളമശേരി എസ്‌സിഎംഎസ് മുതല്‍ ടിവിഎസ് ജംക്ഷന്‍ വരെയും മെഡിക്കല്‍ കോളജ് റോഡില്‍ എച്ച്എംടി ജംക്ഷന്‍ മുതല്‍ തോഷിബ ജംക്ഷന്‍ വരെയും സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ തോഷിബ മുതല്‍ ഇന്‍ഫോപാര്‍ക്ക് വെസ്റ്റ് ഗേറ്റ് വരെയും ഗതാഗത നിയന്ത്രണമുണ്ടാകും. ആലുവയില്‍ നിന്ന് ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗത്തേക്കു വരുന്ന വണ്ടികള്‍ പറവൂര്‍ കവലയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് യു.സി കോളജ് ജംക്ഷനില്‍…
Read More » -
News
കൊച്ചിയിൽ നടുറോഡിൽ വിദ്യാർഥികളുടെ കൂട്ടയടി; ഒരാൾക്ക് ഗുരുതര പരിക്ക്
കൊച്ചി നഗരത്തിൽ വിദ്യാർഥി സംഘങ്ങൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. എറണാകുളം സൗത്ത് ജനതാ റോഡിൽ കഴിഞ്ഞ രാത്രിയാണ് സംഭവം. തേവര എസ്എച്ച് കോളജിലെ വിദ്യാർഥികളും ഏതാനും സുഹൃത്തുക്കളും, ലോ കോളേജിലെ വിദ്യാർഥികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. തേവര എസ്എച്ച് കോളജിലെ രണ്ട് വിദ്യാർഥികളും അവരുടെ സുഹൃത്തുക്കളും പ്രദേശത്തുള്ള ഒരു ചായക്കടയിൽ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം ലോ കോളജിലെ വിദ്യാർഥികളും അതേ സ്ഥലത്തുണ്ടായിരുന്നു. തുടർന്ന് ഇരുകൂട്ടർക്കുമിടയിൽ പെട്ടെന്നുണ്ടായ വാക്കുതർക്കം പിന്നീട് കൈയാങ്കളിയിലും കൂട്ടയടിയിലും കലാശിക്കുകയായിരുന്നു. സംഘർഷത്തിനിടയിൽ നിലത്തുവീണ ഒരു യുവാവിന്റെ തലയ്ക്ക് അക്രമികൾ ഹെൽമറ്റ്…
Read More » -
News
ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം
ഗൾഫിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ ഇന്ന് രാത്രിയിലെ യാത്ര നാളത്തേക്ക് മാറ്റി. ഇന്ന് രാത്രി ഏഴ് മണിക്ക് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നാളെ (17 വെള്ളിയാഴ്ച) പുലർച്ചെ 2.30 ന് പുറപ്പെടുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാത്രി 10 ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈൻ വിമാനം നാളെ രാവിലെ 8 ന് കൊച്ചിയിൽ നിന്ന് പുറപ്പെടും. രാത്രി 8.30 ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ…
Read More » -
News
മാസപ്പടി കേസ്: വീണാ വിജയൻ ഇ.ഡി.ക്ക് മുന്നിൽ ഹാജരായി
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മുൻപിൽ ഹാജരായി. രാവിലെ 10.30 ഓടെയാണ് ചോദ്യം ചെയ്യലിനായി കറുത്ത കാറിൽ വീണ എത്തിയത്. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും സിഎംആർഎല്ലുമായി നടത്തിയതായി ആരോപിക്കുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇ.ഡി. അന്വേഷണം നടത്തുന്നത്. അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനാണ് ചോദ്യം ചെയ്യൽ എന്നാണ് സൂചന. മുന്‍പ് വെള്ളിയാഴ്ച ഹാജരാകാൻ സമൻസ് നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ നൽകിയ അപേക്ഷയെ തുടർന്ന് തീയതി നീട്ടിയിരുന്നു. തുടർന്ന്…
Read More » -
News
മലയിടംതുരുത്ത് പാരിയത്ത് കാവ് ഉന്നതി കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ
മലയിടംതുരുത്ത് പാരിയത്ത് കാവ് ഉന്നതിയുമായി ബന്ധപ്പെട്ട കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയിൽ. കേസിൽ അടിയന്തര വാദം കേൾക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷയാണ് ഹൈക്കോടതി ഇന്ന് പ്രധാനമായും പരിഗണിക്കുന്നത്. പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസിൽ പൊലീസിന്റെ അടിയന്തര നീക്കം. ഉന്നതി ഒഴിപ്പിച്ച് ജൂൺ ഒമ്പതിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവിനെതിരെയാണ് പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്. ശ്രദ്ധേയമായ കാര്യം, ഉന്നതി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിന്റെ അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ജൂൺ ഒന്നിന് മുൻസിഫ് കോടതി ഇത്തരമൊരു നിർണായക…
Read More » -
Uncategorized
കൊച്ചിയിൽ പെൺകുട്ടികൾക്ക് നേരെയുണ്ടായ അതിക്രമം: മൂന്ന് പേർ പിടിയിൽ
എറണാകുളം കലൂരിൽ നടന്നുപോകുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ യുവാക്കളുടെ ക്രൂരമർദ്ദനം. അക്രമിസംഘത്തിലെ മൂന്ന് പേർ പിടിയിലായി. മൊഴിയെടുക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. കലൂർ ചക്കാലപ്പാടം റോഡിൽ പുലർച്ചെ 4.30 ഓടെയാണ് സംഭവം. പാർടൈം ജോലി കഴിഞ്ഞ് റോഡിലുടെ നടന്നു പോകുകയായിരുന്ന രണ്ട് പെൺകുട്ടിളെ എട്ടു പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. പെൺകുട്ടികളിൽ ഒരാളെ ക്രൂരമായി മർദിച്ചു. നിലത്തിട്ട് ചവിട്ടുകയും കൈൾ പിടിച്ച് തിരിക്കുകയും ചെയ്തു. നെഞ്ചിലും കഴുത്തിലും പെൺകുട്ടിയ്ക്ക് പരിക്കേറ്റു. ആശുപത്രിയിൽ മൊഴിയെടുക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളുടെ പെരുമാറ്റം…
Read More » -
News
കൂട്ട ആത്മഹത്യ : കൊച്ചിയിൽ മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ
എറണാകുളം വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ലൂർദ് ആശുപത്രിക്ക് സമീപം ഗ്രീൻ ഗാർഡനിലാണ് സംഭവം രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളായ ഇവര്‍ വടുതലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിളപ്പിൽശാല കാരോട് കനക വിഹാറിൽ ശ്രീകുമാരി, മകൾ അശ്വതി എസ് നായർ, കാർണിവൻ (14) കീർത്തവൻ (4) രണ്ട് വയസുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് ഇവര്‍ വടുതലയിൽ…
Read More » -
News
പ്രധാനമന്ത്രിയുടെ സന്ദർശനം ; കൊച്ചി നഗരത്തിൽ ഗതാഗതനിയന്ത്രണം
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം. ഉച്ചയ്ക്കു 12 മുതൽ 12.30 വരെ നേവൽ ബേസിൽനിന്നു മറൈൻഡ്രൈവിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. 12.50 മുതൽ 1.20 വരെ മറൈൻഡ്രൈവിൽ നിന്നു കലൂർ രാജ്യാന്തര സ്റ്റേഡിയം വരെയും 3.05 മുതൽ 3.30 വരെ കലൂരിൽനിന്ന് എംജി റോഡ് വഴി നേവൽ ബേസ് ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടില്ല. ഭാരവാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. നേവൽ ബേസ്, പള്ളിമുക്ക്, ജോസ് ജംക്‌ഷൻ, ബിടിഎച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴിയാണു പ്രധാനമന്ത്രി മറൈൻ ഡ്രൈവിലേക്കു പോകുന്നത്.…
Read More » -
News
ഇറാൻ കപ്പൽ കൊച്ചിയിൽ; നാവികർക്ക് സൗകര്യം നൽകിയെന്ന് അറിയിച്ച് ഇന്ത്യ
ഇറാൻ നാവിക സേനയുടെ കപ്പലിന് കൊച്ചിയിൽ അഭയം നൽകിയത് സുരക്ഷാകാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി കൂടി അറിഞ്ഞെന്ന് റിപ്പോർട്ട്. കാബിനറ്റ് കമ്മിറ്റി യോഗം ഇക്കാര്യം വിലയിരുത്തിയിരുന്നു. കപ്പലിലെ നാവികർക്ക് എല്ലാസൗകര്യവും നൽകിയെന്ന് ഇന്ത്യ ഇറാനെ അറിയിച്ചു. ശ്രീലങ്കയിൽ തീരത്ത് ഇറാൻ കപ്പലിന് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. നൂറോളം പേരാണ് കപ്പലാക്രമണത്തിൽ കൊല്ലപ്പെട്ടത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഇറാനിയൻ സേനയുടെ കപ്പല്‍ കൊച്ചി തീരത്ത് നങ്കൂരമിട്ടത്. ഐആര്‍എസ് ലാവന്‍ എന്ന കപ്പല്‍ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് കൊച്ചി തീരത്ത് നങ്കൂരമിട്ടത്. ഇറാനില്‍ യുദ്ധം തുടങ്ങിയ ദിവസമാണ്…
Read More » -
News
ഗൾഫ് മേഖല ആശങ്കിൽ : കൊച്ചിയിൽ നിന്നുള്ള 44 വിമാന സർവീസ് റദ്ദാക്കി
കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 44 വിമാന സർവീസുകൾ ഇന്ന് റദ്ദാക്കി. മേഖലയിലേക്കുള്ള ആറ് സർവീസുകൾ മാത്രമാണ് ഇന്ന് നടക്കുകയെന്നാണ് സിയാൽ നൽകുന്ന വിവരം. അമ്പതോളം വിമാന സർവീസ് ഉള്ളത്ൽ 44 എണ്ണമാണ് റദ്ദാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഇന്നലെ രാത്രി തന്നെ സിയാലിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നു. ഇന്ന് 6 സർവ്വീസുകൾ മാത്രമാണുള്ളതെന്നാണ് സിയാലിന്റെ വെബ്സൈറ്റിലെ വിവരം.
Read More »