KeralaNews

താമരശ്ശേരി ചുരത്തിൽ ഇന്ന് മുതൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം

ദേശീയപാത 766 ൽ താമരശ്ശേരി ചുരത്തിൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ക്രമീകരണം നടപ്പാക്കുന്നത്. ഈ ദിവസങ്ങളിൽ 9 മുതൽ വൈകീട്ട് 6 വരെ ഗതാഗത കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്. യാത്രക്കാർ സൗകര്യപ്രദമായ രീതിയിൽ യാത്രകൾ പുനക്രമീകരിക്കണം.

ആറാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി എടുത്ത് മാറ്റുന്നതിനാലും ചുരത്തിൽ വാഹന ബാഹുല്യം കാരണം നിർത്തിവച്ച ഏഴാം വളവ് മുതൽ ലക്കിടി വരെയുള്ള പാച്ച് വർക്ക് പുനഃരാംഭിക്കുന്നത് കണക്കിലെടുത്തുമാണ് നിയന്ത്രണം. മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ കടന്നു പോകണമെന്ന് പൊതുമരാമത്ത് ദേശീയ പാത ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button