NationalNews

ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ മൂന്ന് മരണം; 100ൽ അധികം ആളുകളെ രക്ഷപ്പെടുത്തി

ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ മൂന്ന് മരണം. റംബാൻ ജില്ലയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിലാണ് മൂന്ന് പേർ മരിച്ചത്.

നിരവധി വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിൽ 100 ൽ അധികം ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന് ദേശിയ പാതയിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ റംബാൻ ദേശിയ പാതയും ജമ്മു-ശ്രീനഗർ ദേശീയ പാതയും മണ്ണിടിച്ചിലിനെ തുട‍ർന്ന് അടച്ചിരിക്കുകയാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നുണ്ട്. നിരവധി വാഹനങ്ങളാണ് ദേശിയ പാതയിൽ ഇപ്പോൾ കുടുങ്ങി കിടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button