thiruvananthapuram
-
News
വെമ്പായം ബാറിലുണ്ടായ ആക്രമണം: പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
തിരുവനന്തപുരം വെമ്പായം ബാറിലുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരുടെ മൊഴി , മജിസ്‌ട്രേറ്റ് നേരിട്ടെത്തി രേഖപ്പെടുത്തി. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ആറ് പേർക്കാണ് പൊള്ളലേറ്റത്. പരുക്കേറ്റവരിൽ ഒരാൾ കാപ്പ കേസ് പ്രതിയാണ്. പ്രതി അനീഷിനെതിരെ വധശ്രമത്തിന് കേസെടുത്തു. മൂന്നു പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഇന്നലെയാണ് വെമ്പായം ഹോട്ടൽ ആന്റ് റിസോർട്സിൽ മദ്യപിക്കാൻ എത്തിയ സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. പിന്നാലെ പുറത്ത് പോയ സംഘം , എതിർ സംഘത്തിലെ അംഗങ്ങളുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അരക്ക്…
Read More » -
News
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥൻ ഇന്ന് ചുമതലയേൽക്കും
കേരളത്തിന്റെ എട്ടാമത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുൻ ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥൻ ഇന്ന് ചുമതലയേൽക്കും. ഇന്ന് രാവിലെ 11 മണിക്കാണ് അദ്ദേഹം ഔദ്യോഗികമായി പദവി ഏറ്റെടുക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്ത് നിന്നും ഉയർന്ന കടുത്ത എതിർപ്പുകൾ മറികടന്നാണ് ഗവർണറുടെ ഔദ്യോഗിക അംഗീകാരത്തോടെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനമേൽക്കുന്നത്. എറണാകുളം സ്വദേശിയായ എൻ. ശേഷാദ്രിനാഥന് നിയമരംഗത്തും ജുഡീഷ്യറിയിലും നീണ്ട വർഷത്തെ പരിചയസമ്പത്തുണ്ട്. കോഴിക്കോട് ലോ കോളജിൽ നിന്നും നിയമ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം പത്ത് വർഷത്തോളം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. തുടർന്ന് ജുഡീഷ്യൽ സർവീസിൽ…
Read More » -
News
ഇന്ന് മുതൽ സെൻസസ് കണക്കെടുപ്പ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരം ശേഖരിക്കും
സംസ്ഥാനത്ത് ദേശീയ സെൻസസിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യഘട്ടമായ ഭവന സെൻസസാണ് ഈ മാസം മുപ്പത് വരെ നടക്കുക. വീടുകളുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്നതിനൊപ്പം ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരശേഖരണവുമാണ് ഈ ഘട്ടത്തിൽ പ്രധാനമായും ലക്ഷ്യമിടുന്നത്. ഭവന സെൻസസിന്റെ ഭാഗമായി വീടുകളിലെത്തുന്ന എന്യൂമറേറ്റർമാർ ആകെ 33 ചോദ്യങ്ങളിലൂടെയാണ് വിവരങ്ങൾ തേടുക. വീടുകളുടെ നിലവിലെ അവസ്ഥ, കുടുംബങ്ങൾക്ക് ലഭ്യമായിട്ടുള്ള കുടിവെള്ളം, വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, നിലവിലുള്ള ആസ്‌തികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതിലൂടെ ശേഖരിക്കുന്നത്. ഫീൽഡുതല വിവരശേഖരണം കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുന്നതിനായി…
Read More » -
News
നികുതിഘടന തീരുമാനിച്ചുള്ള ധനകാര്യബിൽ ഇന്ന് നിയമസഭ പാസാക്കും
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന നിശ്ചയിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ധനകാര്യ ബിൽ ഇന്ന് സംസ്ഥാന നിയമസഭാ പാസാക്കും. എന്നാൽ, ബില്ല് പാസായാലും നികുതി ഉടൻ പ്രാബല്യത്തിൽ വരാൻ സാധ്യതയില്ലെന്നാണ് സൂചന. പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ പുതിയ നികുതി ഘടന നിലവിൽ വരൂ എന്ന പ്രത്യേക വ്യവസ്ഥ ധനബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫ് മുന്നണിയിൽ വിശദമായ ചർച്ച നടത്തി മദ്യനയം അംഗീകരിച്ചതിനു ശേഷം മാത്രമേ നികുതി നടപ്പിലാക്കുകയുള്ളൂ എന്നാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. അതേസമയം, ഈ വ്യവസ്ഥക്കെതിരെ ശക്തമായ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ധനബില്ല്…
Read More » -
News
തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്
തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാൻ മതിയായ പിന്തുണ യുഡിഎഫിന് ലഭിച്ചിട്ടില്ല. സിപിഐഎം സഹകരിക്കാത്തത് ബിജെപിയുമായുള്ള രഹസ്യ ധാരണ കൊണ്ടാണെന്നാണ് യുഡിഎഫ് ആരോപിച്ചു. കോർപ്പറേഷനിലെ കാര്യങ്ങൾ ചർച്ചചെയ്യാനുള്ള അവസരമായിരുന്ന ഇതെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും യുഡിഎഫ് വ്യക്തമാക്കി. ഇന്ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ വാഴൂട്ടുകോണം കൗൺസിലയർ സുഗതനെ അയോഗ്യനാക്കണം എന്ന ആവശ്യം ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. സത്യപ്രതിജ്ഞക്കായി സുഗതനെ എത്തിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ നീക്കങ്ങളും ഇതുവരെ ഫലംകണ്ടില്ല. തിരുവനന്തപുരം നഗരസഭയിൽ ഇന്നും നാടകീയ സംഭവങ്ങൾ അരങ്ങേറാനുള്ള സാധ്യതകളാണ്…
Read More » -
News
ധനബിൽ മറ്റന്നാൾ പാസാക്കും ; വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്നതിനിടെ നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും. ഭരണ-പ്രതിപക്ഷ ഭേദമന്യേ വലിയ വിമർശനങ്ങൾ ഉയർന്നെങ്കിലും, സർക്കാർ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. വിവാദമായ നികുതി ഇളവ് ഉൾപ്പെടുത്തിയ ധനബിൽ ഈ സമ്മേളനത്തിൽ തന്നെ പാസാക്കാനാണ് സർക്കാരിന്റെ നീക്കം. മദ്യനികുതി കുറച്ച വിഷയത്തിൽ കോൺഗ്രസിനുള്ളിൽ നിന്നും പ്രതിപക്ഷ നിരയിൽ നിന്നും ഇതിനോടകം വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും ഈ നികുതി മാറ്റങ്ങൾ സർക്കാർ ധനബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റന്നാൾ ആണ് ധനബിൽ നിയമസഭയിൽ പാസാക്കുന്നത്. ബിൽ പരിഗണനയ്ക്ക്…
Read More » -
News
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് ഗീനാ കുമാരിയെ നീക്കി
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സർക്കാരിന്റെ നിർണായക ഇടപെടൽ. കേസിൽ പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായി കോടതിയിൽ നിലപാട് സ്വീകരിച്ച തിരുവനന്തപുരം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാ കുമാരിയെ സർക്കാർ സ്ഥാനത്ത് നിന്ന് നീക്കി. പകരം എ. സന്തോഷ് കുമാറിനെ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷിന് ജാമ്യം ലഭിക്കാൻ പ്രോസിക്യൂട്ടറുടെ നിലപാട് കാരണമായെന്ന വിലയിരുത്തലിനെ തുടർന്നാണ് സർക്കാരിന്റെ നടപടി. ഹരീഷിന് ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിക്കുന്ന അപ്പീലിൽ ഗീനാ കുമാരിയെ എതിർകക്ഷിയാക്കാനുമുള്ള അസാധാരണ നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ഗീനാ…
Read More » -
News
ആറ്റുകാലില്‍ 27കാരിയുടെ മരണം; യുവതിയുടെ ശരീരത്തില്‍ 13 മുറിവുകള്‍, ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം ആറ്റുകാലില്‍ 27കാരി ആരതി ജീവനൊടുക്കിയതില്‍ ഭര്‍ത്താവ് അതുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാപ്രേരണ കുറ്റവും ഗാര്‍ഹിക പീഡനവും ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അതുലിനെതിരെ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. അതുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭര്‍ത്താവ് അതുലിന്റെ തുടര്‍ച്ചയായ പീഡനം മൂലമാണ് ആരതി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവതിയുടെ ശരീരത്തില്‍ 13 മുറിവുകള്‍ ഉണ്ടായിരുന്നു. മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങളും ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിട്ടുണ്ട്. ഒന്നരവര്‍ഷം മുന്‍പായിരുന്നു ആരതിയുടെയും അതുലിന്റെയും വിവാഹം. ഇരുവരും വര്‍ക്കലയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. വര്‍ക്കലയിലെ വാടകവീട്ടിലാണ് ആരതിയെ മരിച്ച നിലയില്‍…
Read More » -
News
ഭരണ പ്രതിസന്ധി; തിരുവനന്തപുരം കോര്‍പറേഷനില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ യുഡിഎഫ് നീക്കം
തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ യുഡിഎഫ് നീക്കം. തിങ്കളാഴ്ച നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. എന്നാല്‍ പ്രമേയത്തെ പിന്തുണയ്ക്കുന്നതില്‍ എല്‍ഡിഎഫില്‍ അന്തിമ തീരുമാനമായിട്ടില്ല. പ്രമേയം അവതരിപ്പിക്കുന്നത് തടയാന്‍, ബിജെപി കൗണ്‍സിലര്‍മാര്‍ കൂട്ട അവധിയെടുക്കാനും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭരണത്തിലേറി ആറ് മാസം പിന്നിടുമ്പോള്‍ തന്നെ അവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയത്തില്‍ ആശങ്കയിലാണ് ബിജെപി. തിരുവനന്തപുരം നഗരസഭയില്‍ 20 അംഗങ്ങള്‍ മാത്രമാണ് യുഡിഎഫിനുള്ളത്. എന്നാല്‍ എല്‍ഡിഎഫിന് 29 അംഗങ്ങളുണ്ട്. അവിശ്വാസ പ്രമേയത്തെ പിന്‍തുണക്കണോ എന്ന കാര്യത്തില്‍ എല്‍ഡിഎഫ് സംസ്ഥാന നേതൃത്വമായിരിക്കും…
Read More » -
News
കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി
കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാനുള്ള നീക്കവുമായി ബിജെപി. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതി സമീപിക്കാനാണ് ആലോചന. അതേസമയം, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകും. പല ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതിന് പിറകെ തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി അംഗങ്ങൾ ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഈശ്വര നാമത്തിലാണ് 19 പേർ മേയർക്ക് മുന്നിൽ സത്യപതിജ്ഞ ചെയ്തത്. 26ന്…
Read More »