thiruvananthapuram news

  • News

    സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറന്‍ അറബിക്കടലിന്റെ വടക്ക് കിഴക്കന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മണിക്കൂറില്‍ 90 മുതല്‍ 110 കിലോമീറ്റര്‍…

    Read More »
  • News

    ‘വാനോളം മലയാളം ലാല്‍സലാം’: മോഹൻലാലിനുള്ള സര്‍ക്കാരിൻ്റെ ആദരം ഇന്ന്

    സിനിമ മേഖലയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന ചടങ്ങ് ഇന്ന്. വൈകുന്നേരം അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കന്ന ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന് വേണ്ടി മോഹന്‍ലാലിനെ ആദരിക്കും. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ അതിഥികളായി എത്തും. ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകും. തൊഴില്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ഉദ്ഘാടച്ചടങ്ങില്‍ സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍, ധനകാര്യ വകുപ്പ് മന്ത്രി…

    Read More »
  • News

    ആരാകും ’25 കോടി’യുടെ ഭാ​ഗ്യവാൻ? തിരുവോണം ബംപർ നറുക്കെടുപ്പ് ഇന്ന്

    സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനം 25 കോടിയാണ്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ ധനമന്ത്രി കെഎൻ ബാല​ഗോപാലാണ് നറുക്കെടുക്കുന്നത്. ആകെ 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. 500 രൂപ വിലയുള്ള ടിക്കറ്റിന് ഒരു കോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. പാലക്കാടാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 14 ലക്ഷം ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റത്. തൃശൂരാണ് വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത്. 9 ലക്ഷത്തിനു മുകളിൽ ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. തിരുവനന്തപുരത്ത് എട്ടേ മുക്കാൽ…

    Read More »
  • News

    അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് 2 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ട് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഈ വർഷം മരിച്ചവരുടെ എണ്ണം 19 ആയി. ഈ മാസം 11ാം തീയതി സംഭവിച്ച മരണങ്ങളാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണെന്നു കണ്ടെത്തിയത്. തിരുവനന്തപുരത്ത് 52കാരിയും കൊല്ലത്ത് 91കാരനുമാണ് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 62 പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതെന്നു ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കി. ഇന്നലെ രണ്ട് പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. അതേസമയം അമീബിക്…

    Read More »
  • News

    യുവതിയുടെ നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ്‌വയര്‍ പുറത്തെടുക്കല്‍; അടുത്തയാഴ്ച മെഡിക്കല്‍ ബോര്‍ഡ് യോഗം

    തൈറോയ്ഡ് ഗ്രന്ഥി നീക്കംചെയ്യുന്ന ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ്‌വയര്‍ എടുക്കുന്നതിനു സഹകരിക്കണമെന്ന ആവശ്യവുമായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ക്കു കത്തു നല്‍കും. കാര്‍ഡിയോ വാസ്‌കുലാര്‍, റേഡിയോളജി വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനമാണു തേടുന്നത്. ഇവരുടെ സൗകര്യം കൂടി നോക്കിയ ശേഷം അടുത്തയാഴ്ച മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ കൈക്കൊള്ളും. കാട്ടാക്കട കിള്ളി സ്വദേശിയായ എസ് സുമയ്യയുടെ (26) ശരീരത്തിലാണു ഗൈഡ്വയര്‍ ഉള്ളത്.ബുധനാഴ്ച ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം എക്‌സ്‌റേ, സിടി സ്‌കാന്‍ എന്നിവ പരിശോധിച്ചിരുന്നു. രണ്ടര വര്‍ഷം…

    Read More »
  • News

    റേഷൻ കടകൾ ഇന്ന് തുറക്കും; ഈ മാസത്തെ റേഷൻ വിതരണം ഇന്നുകൂടി മാത്രം

    ഓണം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഇന്ന് ( ഞായറാഴ്ച) തുറന്നു പ്രവർത്തിക്കും. ഓഗസ്റ്റിലെ റേഷൻ വിതരണവും സ്പെഷൽ അരിയുടെ വിതരണവും ഇന്നു പൂർത്തിയാകും. ഓഗസ്റ്റിലെ റേഷൻ ഇനിയും വാങ്ങാത്തവർ ഇന്നു തന്നെ വാങ്ങേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബർ ഒന്നിന് (തിങ്കൾ) റേഷൻകടകൾക്ക് അവധിയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എഎവൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസിൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബറിലും തുടരും. സെപ്റ്റംബർ 2 ( ചൊവ്വാഴ്ച) മുതൽ ആ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബർ 4…

    Read More »
  • News

    കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ വാഹനാപകടം; യുവാവ് മരിച്ചു

    ദേശീയപാതയില്‍ കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിനാണ് മരിച്ചത്. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് ഹൈവേയിലെ തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ഒരു യുവതിയുടെ അടക്കം രണ്ടുപേരുടെ നില ഗുരുതരമാണ്. റേസിങ്ങിനിടെയാണ് അപകടമുണ്ടായതെന്ന് സംശയമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

    Read More »
  • News

    ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് ; ഒരു വാർഡിൽ നിന്നും 60,000 രൂപ; കോൺഗ്രസ് പിരിവിന് ഇറങ്ങുന്നു

    തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കാനായി കോൺ​ഗ്രസ് പിരിവിന് ഇറങ്ങുന്നു. ഒരു വാർഡിൽ നിന്നും 60,000 രൂപ പിരിച്ചെടുക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 10 ശതമാനം ജില്ലാ കോൺ​ഗ്രസ് കമ്മിറ്റിക്ക് നല്‍കണം. ബാക്കിത്തുക തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് പ്രാദേശികാടിസ്ഥാനത്തില്‍ ചെലവഴിക്കാം. ഓഗസ്റ്റ് 29, 30, 31 തീയതികളിലായാണ് വാര്‍ഡ് തലത്തില്‍ ജനങ്ങളില്‍ നിന്ന് പിരിവുനടത്തുക. മണ്ഡലം പ്രസിഡന്റും വാര്‍ഡ് പ്രസിഡന്റും ചേര്‍ന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. സ്ത്രീ, പിന്നാക്ക സംവരണ വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ പിരിവില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന നിര്‍ദേശം കെപിസിസി…

    Read More »
  • News

    തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണസമ്മാനം; 200 രൂപ വര്‍ധിപ്പിച്ചു

    ഗ്രാമീണ, നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം 200 രൂപ വര്‍ധിച്ചിച്ചു. ഇത്തവണ 1200 രൂപവീതം ഓണസമ്മാനം ലഭിക്കും. കഴിഞ്ഞ തവണ 1000 രൂപവീതമാണ് ലഭിച്ചത്. 5,25,991 തൊഴിലാളികള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം100 പ്രവര്‍ത്തിദിനം പൂര്‍ത്തിയാക്കിയ 5,19,623 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 6,368 തൊഴിലാളികള്‍ക്കാണ് ബത്ത…

    Read More »
  • News

    എല്‍പി വിഭാഗം ഓണപ്പരീക്ഷ ഇന്നു മുതല്‍; 5 മുതല്‍ 9 വരെ ക്ലാസുകളില്‍ മിനിമം മാര്‍ക്ക്

    സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ എല്‍ പി വിഭാഗം ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 1, 2 ക്ലാസുകളിലെ പരീക്ഷയ്ക്ക് സമയപരിധി ഇല്ല. രാവിലെ ആരംഭിക്കുന്ന പരീക്ഷയ്ക്ക് കുട്ടികള്‍ എഴുതി തീരുന്നതുവരെ സമയം അനുവദിക്കും. യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിച്ചിരുന്നു. പരിഷ്‌കരിച്ച പാഠ്യപദ്ധതിക്കൊപ്പം ഓണപ്പരീക്ഷ മുതല്‍ ചോദ്യപേപ്പറിന്റെ ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. കാണാതെ പഠിച്ച് ഉത്തരം എഴുതാവുന്ന ചോദ്യങ്ങള്‍ക്ക് പകരം വിദ്യാര്‍ത്ഥിയുടെ ചിന്താശേഷിയും വിശകലന വൈദഗ്ധ്യവും അളക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചോദ്യപേപ്പര്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് ഓരോ ജില്ലയിലും മൂന്നംഗ…

    Read More »
Back to top button