protest
-
Uncategorized
മഹാരാജാസിലെ ബിരുദദാന ചടങ്ങിനിടെ പ്രതിഷേധം; അച്ചടക്ക നടപടി വേണമെന്ന് പ്രിൻസിപ്പലിന് കെഎസ്യുവിൻ്റെ പരാതി
എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധം ഉയർത്തിയവർക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കെഎസ്യു. പ്രിൻസിപ്പലിന് ഇത് സംബന്ധിച്ച് കത്ത് നൽകി. വിയോജിപ്പ് പ്രകടിപ്പിക്കുകയല്ല, ചടങ്ങ് അലങ്കോലപ്പെടുത്തുകയാണ് ചെയ്തതെന്നാണ് കെഎസ്യുവിന്റെ പരാതി. കണ്ടാലറിയാവുന്ന ഒരു കൂട്ടം വിദ്യാർഥികൾക്കെതിരെ സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മന്ത്രിയിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാൻ കഴിയാതിരുന്ന വിദ്യാർഥികൾ ഇന്നു രാവിലെ മന്ത്രി പങ്കെടുത്ത തുറവൂരിലെ ചടങ്ങിൽ എത്തി ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി.അതേസമയം, മഹാരാജാസ് കോളേജിൽ മന്ത്രിക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. പൊതുപരിപാടികൾ…
Read More » -
Kerala
ഇന്‍ഡ്യാ സഖ്യ മാര്‍ച്ചില്‍ മുഴുവൻ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധിക്കണം; ആഹ്വാനം നൽകി രാഹുൽ ഗാന്ധി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നവംബര്‍ ഒന്നിന് രാംലീലാ മൈതാനത്ത് നടക്കുന്ന ഇന്‍ഡ്യാ സഖ്യ മാര്‍ച്ചില്‍ മുഴുവന്‍ വിദ്യാര്‍ത്ഥി സംഘടനകളും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി. പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടേണ്ടതില്ലെന്നും അതിന് ബിജെപിക്ക് ധൈര്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാംലീല മൈതാനിയിലെ മാര്‍ച്ച് ജനാതിപത്യത്തെ സംരക്ഷിക്കാനാണ്. ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും മാര്ച്ചല്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മോദി, അമിത് ഷാ, ഗ്യാനേഷ് കുമാര്‍ എന്നിവര്‍ക്കെതിരായി ജനങ്ങള്‍ അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇത് രാജ്യത്തിനായുള്ള പോരാട്ടമാണ്, ഭരണഘടനയും രാജ്യവും സംരക്ഷിക്കാന്‍…
Read More » -
News
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ന് സംയുക്ത പ്രക്ഷോഭം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ന് സംയുക്ത പ്രക്ഷോഭം നടക്കും. വിദ്യാര്‍ഥി സംഘടനകളും തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും എസ്ഐആർ വിരുദ്ധ മുന്നണിയും തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. ഉച്ചയോടെ പ്രതിഷേധം ആരംഭിക്കാനാണ് തീരുമാനം. സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഐസയുടെ ദേശീയ പ്രസിഡന്റ് നേഹയടക്കം പ്രതിഷേധത്തിന് നേതൃത്വം നൽകും. കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പരകാല പ്രഭാകറും പ്രതിഷേധത്തില്‍ പങ്കെടുക്കും. നടന് പ്രകാശ് രാജും പ്രശാന്ത് ഭൂഷണും ഇടത് സംഘടനകളും സംയുക്തമായി…
Read More » -
News
വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ റദ്ദാക്കണം; സുപ്രീംകോടതിയിൽ അപേക്ഷനൽകി കേന്ദ്രസർക്കാർ
രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് കേന്ദ്രത്തിന്റെ ഈ നീക്കം. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി കേസ് നാളെ പരിഗണിക്കാൻ സമ്മതിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് സോളിസിറ്റർ ജനറൽ വിഷയം അടിയന്തരമായി ഉന്നയിച്ചത്. സുപ്രീംകോടതി ബെഞ്ച് നടപടികൾ അവസാനിപ്പിച്ച് പിരിയാൻ തുടങ്ങിയ സമയത്താണ് സോളിസിറ്റർ ജനറൽ വിഷയം…
Read More » -
News
മിച്ചി മര്‍പ്പുവിന്റെ മരണം; കോതമംഗലം എംഎ എഞ്ചിനീയറിങ് കോളജില്‍ സഹപാഠികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു
കോതമംഗലം എംഎ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ, സഹപാഠികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കുമെന്നും, സിവില്‍ എച്ച്ഒഡി, കെടിയു കോര്‍ഡിനേറ്റര്‍ എന്നിവര്‍ അന്വേഷണം കഴിയും വരെ മാറി നില്‍ക്കുമെന്നുമാണ് മാനേജ്മെന്റ് എഴുതി നല്കി. മൂന്ന് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവിലാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്. തുടക്കം മുതല്‍ കോളജ് മാനേജ്മെന്റ് സ്വീകരിച്ച ഒളിച്ചുകളിയും, കടുംപിടുത്തവും വിദ്യാര്‍ഥി പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. സമരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് കഴിഞ്ഞ ദിവസങ്ങളിലെ ആവശ്യങ്ങള്‍ അംഗീകരിച്ചു എന്ന് കാണിച്ച് മാനേജ്മെന്റ് സര്‍ക്കുലര്‍ ഇറക്കി. എന്നാല്‍,…
Read More » -
News
ദില്ലിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുമായി പ്രതിപക്ഷ എംപിമാർ;ബസ് തടഞ്ഞ് പൊലീസ്
ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്താനൊരുങ്ങി ഇന്ത്യ സഖ്യത്തിലെ എംപിമാർ. നീറ്റ് വിഷയത്തിൽ ആത്മഹത്യ ചെയ്ത വിധ്യാർത്ഥികൾക്ക് വേണ്ടിയാണ് മാർച്ച് നടത്തുന്നത്. വിദ്യാർത്ഥികൾക്കൊപ്പം കോൺഗ്രസ് ഉണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. രാഹുലിൻ്റെ വീടിനുള്ളിൽ നടന്ന എംപിമാരുടെ യോഗത്തിന് ശേഷമാണ് ഗാന്ധിജി വെടിയേറ്റ് മരിച്ച ബിർള ഹൗസിന് മുന്നിൽ പ്രതിഷേധിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. അതേസമയം, പ്രതിഷേധത്തെ തടയാനുള്ള നീക്കങ്ങളുമായി ദില്ലി പൊലീസ് രംഗത്തെത്തി. രാഹുലും എംപിമാരും സഞ്ചരിക്കുന്ന ബസ് ബാരിക്കേഡ് വെച്ച് തടയുകയാണ് പൊലീസ്. രാഹുൽ ഗാന്ധിയുടെ വസതിക്ക് ഇരുവശവുമുള്ള റോഡുകൾ…
Read More » -
News
266-ാം ദിവസത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന ആശമാരുടെ രാപ്പകൽ സമരം അവസാനിപ്പിക്കുന്നു
സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം ആശ പ്രവർത്തകർ അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശ പ്രവർത്തകരുടെ തീരുമാനം. കേരളപ്പിറവി ദിനമായ നാളെ പ്രഖ്യാപനം നടത്തും. നാളെ 266-ാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് സമരം അവസാനിപ്പിക്കുന്നത്. സമര ചരിത്രത്തിലെ ഐതിഹാസിക ഏടാണ് ആശാ സമരം. ആശ പ്രവർത്തകരുടെ ഓണറേറിയം 7,000 രൂപയിൽ നിന്ന് 8000 രൂപയാക്കിയാണ് കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചത്. ഓണറേറിയം 21,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സർക്കാരിന്റെ പുതിയ പ്രഖ്യാപനം നേട്ടമെന്ന് വിലയിരുത്തുകയാണ് ആശമാർ. ആയിരം രൂപ ഓണറേറിയം കൂട്ടിയത് സമര നേട്ടമായിട്ടാണ്…
Read More » -
News
പിഎം ശ്രീ; തലസ്ഥാനത്ത് ഇന്ന് എഐവൈഎഫ്, എഐഎസ്എഫ് പ്രതിഷേധം
കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ കേരളവും അംഗീകരിച്ചതിൽ ഇടതു മുന്നണിയിലെ പരസ്യ പൊട്ടിത്തെറിക്കു പിന്നാലെ ഇടത് വിദ്യാർഥി- യുവജന സംഘടനകൾ പ്രതിഷേധം കനപ്പിക്കുന്നു. പിണറായി സർക്കാരിന്റെ നടപടിക്കെതിരെ തെരുവിൽ പരസ്യ പ്രതിഷേധത്തിനു എഐവൈഎഫ്, എഐഎസ്എഫ് തീരുമാനം. ഇന്ന് തലസ്ഥാനത്ത് സിപിഐ യുവജന, വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി അണിനിരക്കും. തിങ്കളാഴ്ച എല്ലാ ജില്ലകളിലും പ്രതിഷേധം നടത്തുമെന്നും അവർ വ്യക്തമാക്കി. പദ്ധതിയിൽ നിന്നു പിൻമാറുന്നതു വരെ പ്രതിഷേധം തുടരുമെന്നു ഭാരവാഹികൾ അറിയിച്ചു. അതിനിടെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ കോലം…
Read More » -
Kerala
ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്
ഷാഫി പറമ്പിൽ എം.പിയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. നടപടിയില്ലെങ്കില്‍ ആരോപണ വിധേയരുടെ വീടുകളിലേക്ക് മാർച്ച് നടത്തുമെന്നാണ് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. പൊലീസ് നടപടിയില്‍ വെട്ടിലായെങ്കിലും പ്രതിരോധം തീര്‍ക്കാനാണ് സിപിഎം ശ്രമം. പേരാമ്പ്രയിലെ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിലിനെ മര്‍ദിച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിഞ്ഞതോടെ ലാത്തിചാര്‍ജിന് നേതൃത്വം നല്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പൊലീസ് നടപടിക്ക് നേതൃത്വം കൊടുത്ത പേരാമ്പ്ര ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ആവശ്യമുന്നയിച്ച് ജില്ലയിൽ…
Read More » -
News
ശബരിമല സ്വര്‍ണ്ണപ്പാളി: ക്ലിഫ് ഹൗസിലേക്ക് ഇന്ന് ബിജെപി മാര്‍ച്ച്
ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍. ബിജെപി ഇന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 10 ന് മ്യൂസിയം പരിസരത്തു നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. നാളെ വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമല സംരക്ഷണത്തിന് രണ്ടാം മണ്ഡല കാല പ്രക്ഷോഭം നടത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. അതേസമയം സ്വര്‍ണപ്പാളി വിഷയത്തില്‍ മന്ത്രിയുടെ രാജി…
Read More »