protest

  • News

    കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ സമരങ്ങൾ; വിദ്യാർത്ഥി സംഘടനകൾക്ക് കത്തയച്ച് പൊലീസ്

    കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. ഇത് കാണിച്ച് തേഞ്ഞിപ്പലം എസ്എച്ച്ഒ വിദ്യാർത്ഥി സംഘടനകൾക്ക് കത്തയച്ചു. സർവ്വകലാശാല കെട്ടിടങ്ങൾ, പരീക്ഷഭവൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസ് എന്നിവയുടെ 200 മീറ്റർ ചുറ്റളവിൽ പ്രകടനങ്ങളോ സമരമോ, ധർണയോ നടത്താൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ കഴി‍ഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി സംഘർഷങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സർവകലാശാലകളിൽ സമരങ്ങൾ പാടില്ല എന്ന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. അത് അടിസ്ഥാനമാക്കിയാണ് നിലവിലെ തീരുമാനം. കാലിക്കറ്റ് സർവകലാശാലയിലെ…

    Read More »
  • News

    സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ പ്രത്യക്ഷ സമരവുമായി സമസ്ത

    സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ പ്രത്യക്ഷ സമരവുമായി സമസ്ത. സർക്കാരിന് നൽകിയ പരാതി പരിഗണിക്കാത്തതിനെ തുടർന്നാണ് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സമരത്തിന് ഒരുങ്ങുന്നത്. എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയമാണ് അരമണിക്കൂർ വർധിപ്പിച്ചത്. അധ്യയന സമയം 1100 മണിക്കൂർ ആക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. ഇതിനെതിരെയാണ് സമസ്ത രംഗത്ത് എത്തിയിരിക്കുന്നത്. സമസ്ത നേരത്തെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം ധരിപ്പിച്ചിരുന്നു.എന്നാൽ തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് സമസ്ത പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്. വ്യാഴാഴ്ച കോഴിക്കോട്…

    Read More »
  • News

    വീണ ജോര്‍ജിനെതിരായ പ്രതിഷേധം യൂത്ത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ അറസ്റ്റില്‍

    ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് ആറന്മുള മണ്ഡലം പ്രസിഡന്റിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏദന്‍ ജോര്‍ജിനെയാണ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഏദനെ വിലങ്ങുവെക്കാന്‍ പൊലീസ് ശ്രമിച്ചതോടെയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം ഉണ്ടായത് . സ്ഥലത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ അനുനയിപ്പിക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. വാഹനം തടഞ്ഞ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. കൂടുതല്‍ പൊലീസുകാരെ സ്ഥലത്ത് വിന്യസിപ്പിച്ചിരിക്കുകയാണ്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ…

    Read More »
  • News

    ആരോഗ്യമന്ത്രി രാജിവയ്ക്കുംവരെ സമരം തുടരും; രാഹുല്‍ മാങ്കൂട്ടത്തില്‍

    കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം നിലംപതിച്ച് ഒരാള്‍ മരണപ്പെട്ടതില്‍ ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഗുരുതരമായ ഒന്നിലേറെ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. മന്ത്രിമാര്‍ തന്നെ വന്ന് ഡിക്ലയര്‍ ചെയ്യുകയാണ് അകത്ത് ആളില്ല എന്ന്. അതിന് ശേഷം തിരച്ചിലുകള്‍ അലസമായെന്നും രാഹുല്‍ ആരോപിച്ചു. ഇന്നലെ അരഡസനോളം മന്ത്രിമാരും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി, ഡിജിപി, പൊലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥ രെല്ലാം ജില്ലയില്‍ ഉണ്ടായിട്ടും മനുഷ്യ ജീവന്‍ നഷ്ടമായി. രണ്ടര മണിക്കൂറും ഒരു മനുഷ്യജീവനും നഷ്ടപ്പെടുത്തിയതിന് ശേഷമാണ് തെരച്ചില്‍ നടപടികള്‍ ആരംഭിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ആശുപത്രിയിലെ…

    Read More »
  • News

    ഭാരതാംബ വിവാദം; രാജ്ഭവനിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച് നടത്തി

    രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ ഗവർണർക്കെതിരെ എസ്എഫ്ഐ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഗവർണറെ ഭരണഘടന പഠിപ്പിക്കും എന്ന ബാനറും ഏന്തിയാണ് പ്രതിഷേധക്കാർ രാജ്ഭവനിലേക്ക് എത്തിയത്. പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞിരുന്നു. രാജ്ഭവൻ പരിസരത്തേയ്ക്ക് എത്തിയ പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷമുണ്ടാക്കി. പിന്നാലെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചാണ് പ്രവർത്തകരെ അവിടെ നിന്ന് മാറ്റിയത്. ഗവർണറുടെ വിരട്ട് എസ്എഫ്ഐയോട് വേണ്ടെന്നും, ഭരണഘടനയുടെ താളുകൾ ഗവർണറെ പഠിപ്പിക്കുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കിയിരുന്നു. ആർഎസ്എസിന്റെ തറവാട് സ്വത്തല്ല കേരളം എന്നും അതിൻ്റെ പേരിൽ പണിതതല്ല…

    Read More »
  • News

    ‘ഈ ഭാരതാംബയെ വണങ്ങാന്‍ സിപിഐ ഒരുക്കമല്ല, ഭരണഘടനാപദവി മറയാക്കരുത്’ ; ബിനോയ് വിശ്വം

    ഇന്ത്യയുടെ മതനിരപേക്ഷമനസ്സിനെ തകര്‍ക്കാന്‍ ഭരണഘടനാപദവി മറയാക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്ഭവനിനില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ദേശീയപതാകയും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് പ്രധാനപ്പെട്ടവയാണ്. ഇന്ത്യന്‍ ദേശീയതയുടെ അടയാളങ്ങളാണവ. ഇന്ത്യയുടെ ദേശീയപതാക ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുപോകും. ഇന്ത്യയുടെ ഭൂപടമല്ലാത്ത മറ്റൊരു ഭൂപടത്തിന്റെ പശ്ചാത്തലത്തില്‍ കാവിക്കൊടിയേന്തി സിംഹപ്പുറത്തിരിക്കുന്ന സ്ത്രീയുടെ ചിത്രത്തെ വണങ്ങാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരുക്കമല്ല. ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഒരാള്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിഞ്ഞേക്കും. എന്നാല്‍,…

    Read More »
  • News

    സമരം കടുപ്പിക്കാനൊരുങ്ങി ആശാവർക്കർമാർ : 50ാം ദിവസമായ തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധിക്കും

    സെക്രട്ടറിയേറ്റിന് മുൻപിൽ ദിവസങ്ങളായി രാപകൽ സമരം നടത്തുന്ന ആശാവർക്കർമാർ മുടി മുറിച്ച് പ്രതിഷേധിക്കുമെന്ന് സമരസമിതി അറിയിച്ചു.ആശാവർക്കർമാരോട് സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്നും സമരസമിതി വ്യക്തമാക്കി. സർക്കാർ നടപടി അങ്ങേയറ്റം ഖേദകരമാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് ആശമാർ കടന്നുപോകുന്നതെന്നും സമരസമിതി അറിയിച്ചു സമരത്തിന്റെ അൻപതാം ദിവസമായ തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുൻപിൽ ആശമാർ മുടി മുറിച്ച് പ്രതിഷേധിക്കുമെന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കി. സർക്കാർ മാന്യമായ സെറ്റിൽമെന്റ് ഉണ്ടാക്കി സമരം തീർക്കാൻ നടപടിയെടുക്കണം. മൂന്ന് ആശമാരുടെ നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്നു. സമരത്തോട് സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുമ്പോൾ…

    Read More »
Back to top button