Police custody

  • News

    ഒരുമണിക്കൂറോളം നീണ്ട പരിശോധന, ലാപ്ടോപ്പ് പിടിച്ചെടുത്തു; അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

    പോലീസിനും ആഭ്യന്തരമന്ത്രിക്കുംനേരേ സാമൂഹികമാധ്യമങ്ങളിലൂടെ വെല്ലുവിളി നടത്തിയതിന് കഴിഞ്ഞദിവസം അറസ്റ്റിലായ അർജുൻ ആയങ്കിയുടെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് ലാപ്‌ടോപ്പ് പിടിച്ചെടുത്തു. ഇൻസ്പെക്ടർ എ.അനൂപിന്റെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി സൈബർ പോലീസാണ് അഴീക്കോട് കപ്പക്കടവിലെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഒരുമണിക്കൂറോളം നീണ്ട പരിശോധനയിൽ ഇയാളുടെ അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴിയെടുത്തു. അർജുന് കേസ് നടത്താൻ പണം സ്വരൂപിക്കാനായി ക്രൗഡ് ഫണ്ടിങ്‌ നടത്തിയതിന് ശനിയാഴ്ച അജയ് ആയങ്കിയെ കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ക്രിമിനൽ കേസിൽ ഒളിവിലിരിക്കെ സാമൂഹികമാധ്യമങ്ങളിലൂടെ വെല്ലുവിളികളും അധിക്ഷേപവും നടത്തിയതിന്…

    Read More »
  • News

    രഞ്ജിത്ത് തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

    യുവനടിയെ ലൈംഗികമായ അതിക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല. തിങ്കളാഴ്ച വരെ എറണാകുളം ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും. കസ്റ്റഡി അപേക്ഷയെ രഞ്ജിത്തിന്റെ അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും കേസില്‍ വിശദമായി ചോദ്യം ചെയ്യാന്‍ മൂന്ന് ദിവസത്തെ കസ്റ്റഡി അനിവാര്യമാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നമുണ്ടെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. ജനുവരി 19-ന് സിനിമാസെറ്റിലെ കാരവനില്‍വെച്ച് യുവനടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. നടി കരഞ്ഞുകൊണ്ട് കാരവനില്‍നിന്ന് ഇറങ്ങിവരുന്നത് ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവര്‍…

    Read More »
  • News

    യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസ് ; രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

    യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സിനിമ സെറ്റിലെ ആളുകളുടെ മൊഴി എടുക്കുന്നത് തുടരുന്നു. രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. കഴിഞ്ഞദിവസം അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതിനാല്‍ പുതിയ അഭിഭാഷകനാകും വരിക. കേസില്‍ രഞ്ജിത്തിനെ വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമെന്നാണ് പൊലീസ് പറയുന്നത്. ജയിലില്‍ കഴിയുന്ന രഞ്ജിത്തിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്ത് ഇപ്പോഴുള്ളത്. അറസ്റ്റിലാകുമ്പോള്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് രഞ്ജിത്തിനെ…

    Read More »
  • News

    പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ വയോധികന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; രേഖകള്‍ ഹാജരാക്കണമെന്ന് കോടതി

    കൊല്ലം കണ്ണനെല്ലൂരില്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ വയോധികന്റെ ആരോഗ്യനില ഗുരുതരം. ശനിയാഴ്ച ഉച്ചയ്ക്ക് കോട്ടയത്ത് നിന്ന് കസ്റ്റഡിയിലെടുത്ത നിരണം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ പി പുന്നൂസിനെ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പുന്നൂസിനെ കസ്റ്റഡിയിലെടുത്തത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് പൊലീസിനോട് കോടതി നിര്‍ദേശിച്ചു. കെ പി പുന്നൂസിനെ അനധികൃതമായി കസ്റ്റഡിയിലെടുത്തു എന്ന പരാതിയില്‍ കൊട്ടാരക്കര കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. കഴിഞ്ഞ ശനിയാഴ്ചയാണ് ചെക്ക് കേസില്‍ കെ പി പുന്നൂസിനെ കണ്ണനെല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ചയോടെ കുഴഞ്ഞുവീണ് പുന്നൂസിനെ ആശുപത്രിയില്‍…

    Read More »
Back to top button