pinarayi vijayan
-
News
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 10 പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് സിപിഎംപ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് പരിഗണിക്കും.പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും ഇഡിയും ശക്തമായി എതിര്‍ത്തിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഇതേ കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഐ.പി ബിനു ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ രാജ്യം വിടാനും സാക്ഷികളെ സ്വാധീനിക്കാനും…
Read More » -
News
എൽഡിഎഫിൽ കടുത്ത പ്രതിസന്ധി, പിണറായിക്കെതിരെ പരസ്യ പ്രതികരണവുമായി സിപിഐ
പ്രതിപക്ഷ ഉപനേതാവ് പദവിയിൽ എൽഡിഎഫ് കനത്ത പ്രതിസന്ധിയിൽ. പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ സിപിഐ പരസ്യമായി രംഗത്ത് വന്നു. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പി പി സുനീർ വ്യക്തമാക്കി. ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല ഇത്. പിണറായി പറഞ്ഞത് പാർട്ടിയുടെ ആകെ നിലപാടാണോ എന്നത് സിപിഎം വ്യക്തമാക്കണം. സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി ഉണ്ടാവുമായിരുന്നില്ല. പി എം ശ്രീയിൽ ഉൾപ്പടെ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും പി പി സുനീർ പറഞ്ഞു. അതേസമയം, സർക്കാർ ഉൾപ്പെടുന്ന വിവാദ…
Read More » -
News
‘എല്ലാം മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ച കച്ചവട രീതി‘ വിഴിഞ്ഞം ഓഹരി കൈമാറ്റം സെബി നിർദേശങ്ങളുടെ നഗ്നമായ ലംഘനമെന്ന് പ്രതിപക്ഷ നേതാവ്
വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എല്ലാം മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ചതാണെന്ന് പിണറായി വിജയൻ പറഞ്ഞു. ഈ വിഷയത്തിൽ സെബിക്ക് കത്തയച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. അദാനി കമ്പനിയോട് വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ടാണ് കത്തയച്ചത്. സെബി മാനദണ്ഡപ്രകാരം എല്ലാം സുതാര്യമായിരിക്കണമെന്നും എന്നാൽ വസ്തുത നോക്കുമ്പോൾ സെബി അധികാരികളെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പൊതുതാത്പര്യത്തിനും ദേശീയ സുരക്ഷയ്ക്കും കാര്യങ്ങൾ പരിഗണിച്ച് സെബിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം ഓഹരി കൈമാറ്റം സെബി നിർദേശങ്ങളുടെ നഗ്നമായ ലംഘനമെന്ന് പ്രതിപക്ഷ നേതാവ്…
Read More » -
News
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസിന് ആശ്വാസം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണമില്ല. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് വിലയിരുത്തിയ ഹൈക്കോടതി പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കുകയായിരുന്നു. അഭിഭാഷകനായ ജോജോ ജോസാണ് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 25പേരെ അറസ്റ്റ് ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.…
Read More » -
News
തദ്ദേശ ഫണ്ട് വെട്ടിക്കുറച്ചതിന്റെ ഗൗരവം ചൂണ്ടിക്കാട്ടി പ്രതിപക്ഷം; പലതവണ പറഞ്ഞ കാര്യമെന്ന് മുഖ്യമന്ത്രി
തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് ബജറ്റില്‍ വെട്ടിക്കുറച്ചത് നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ജി ആർ അനിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഫണ്ട് വെട്ടിക്കുറച്ചത് മൂലം തദ്ദേശ സ്ഥാപനങ്ങളില്‍ ഗുരുതര സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് ജി ആര്‍ അനിൽ ചൂണ്ടിക്കാട്ടി. എന്നാല്‍ പലതവണ പറഞ്ഞ കാര്യമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഷയം ഗൗരവത്തിലെടുത്തില്ല. ആവര്‍ത്തിച്ച് പറഞ്ഞ കാര്യം റൂള്‍ 15 ആയി കൊണ്ടുവരുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവും അംഗങ്ങളും ഇക്കാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും…
Read More » -
News
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ‘നടക്കുന്നത് ബക്കാഡിയുമായുള്ള ഡീൽ’; പിണറായി വിജയൻ
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘മദ്യമൊഴുക്കാൻ നികുതിയിളവ്’ എന്ന തലക്കെട്ടിൽ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് വിമർശനം. നികുതിയിളവുകൾ പരാമർശിക്കുന്ന ധനബില്ല് സഭ അംഗീകരിച്ചാൽ നിയമമാകും. പിന്നീട് നടപ്പാക്കുന്നത് തടയാൻ യുഡിഎഫിന് നിയമപരമായി കഴിയില്ല. ഈ പുകമറ മദ്യ കമ്പനിയുടെ വഴിവിട്ട ആവശ്യമംഗീകരിക്കാനുള്ള സർക്കാരിന്റെ അടവാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. 2023 ൽ എൽഡിഎഫ് സർക്കാർ ജന താത്പര്യം മുൻനിർത്തി ഫയൽ മാറ്റിവെച്ചു. യുഡിഎഫ് സർക്കാർ അതേ ഫയൽ പൊടിതട്ടിയെടുത്തു. ഫയൽ നീക്കം…
Read More » -
News
വിഐപി ലോഞ്ചിൽ സ്വീകരിക്കാൻ ആളെത്താതെ പിണറായി വിജയന്റെ യാത്ര വൈകിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കേരളത്തിലേക്കുള്ള യാത്ര വൈകിയതില്‍ കേരളാ ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും. കേരളാ ഹൗസ് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ഇന്ന് ചേരുന്ന യോഗത്തില്‍ തുടര്‍നടപടി സംബന്ധിച്ച തീരുമാനമുണ്ടാകും. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം പിണറായി വിജയന്റെ യാത്ര മണിക്കൂറുകളോളം വൈകിയിരുന്നു. നാല് മണിക്കൂറിലധികം വൈകിയാണ് അദ്ദേഹത്തിന് യാത്ര തിരിക്കാനായത്. ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ വിമാനക്കമ്പനിയെ പഴിചാരിയാണ് കേരള ഹൗസ് രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ യാത്ര വിമാന കമ്പനിയെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ബോര്‍ഡിങ്…
Read More » -
News
കേരളം സാമ്പത്തികമായി മോശം സ്ഥിതിയിലാണ് എന്നത് രാഷ്ട്രീയ ആക്ഷേപം മാത്രം; ബജറ്റിൽ പ്രതികരണവുമായി പിണറായി വിജയൻ
സംസ്ഥാന ബജറ്റില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളം അപകടാവസ്ഥയിലാണ് എന്ന സന്ദേശമാണ് ബജറ്റിലെ ആമുഖത്തില്‍ പറയാന്‍ ശ്രമിച്ചതെന്നും ബജറ്റിലെ അലോക്കേഷന്‍ പരിശോധിച്ചാല്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലല്ല എന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രണ്ടായിരം കോടിയുടെ അധിക വകയിരുത്തല്‍ ബജറ്റിലുണ്ടെന്നും സാമ്പത്തികമായി മോശം സ്ഥിതിയിലാണ് എന്നത് രാഷ്ട്രീയ ആക്ഷേപം മാത്രമാണന്നും പിണറായി വിജയന്‍ പറഞ്ഞു. ഭാവി കേരളത്തെ രൂപപ്പെടുത്താനുളള ഒരു ബ്ലൂ പ്രിന്റും കാണാനില്ലെന്നും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലെ പല കാര്യങ്ങളും യുഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍…
Read More » -
News
ഒപ്പിട്ടതുകൊണ്ട് മാത്രം പിഎം ശ്രീ നടപ്പിലാകില്ല, സംസ്ഥാനം മുൻകൈ എടുത്താൽ മാത്രമേ നടപ്പിലാവൂ: പിണറായി വിജയൻ
കോൺഗ്രസിന്റെ ദേശീയ നിലപാട് പിഎം ശ്രീയെ അംഗീകരിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ പിഎം ശ്രീയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ച പിണറായി വിജയൻ ഒരു കോൺഗ്രസ് സർക്കാരും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും പറഞ്ഞു. പ്രസക്തമായ പ്രശ്നം, കോൺഗ്രസ് നിലപാട് എന്താണെന്നുള്ളതാണെന്നും പിണറായി വിജയൻ പറഞ്ഞു. ഒപ്പിട്ടതുകൊണ്ട് മാത്രം പിഎം ശ്രീ നടപ്പിലാകില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. പുതിയ സർക്കാർ പദ്ധതിയിൽ നയപരമായ തീരുമാനമെടുക്കണം. യുഡിഎഫ് സർക്കാർ നയംമാറ്റത്തിന് പ്രേരിപ്പിച്ച ഘടകം എന്താണെന്നും പിണറായി വിജയൻ ചോദിച്ചു. കേന്ദ്രം എന്തെങ്കിലും പ്രത്യേക അറിയിപ്പ് സംസ്ഥാനത്തിന്…
Read More » -
Kerala
ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതി: ഇ പി ജയരാജനെതിരെ എസ്‌ഐടി അന്വേഷണം
ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതിയില്‍ സിപിഐഎം നേതാവ് ഇ പി ജയരാജനെതിരായ അന്വേഷണം പ്രത്യേക സംഘ(എസ്‌ഐടി)ത്തിന്. സിറ്റി പൊലീസ് കമ്മീഷണറുടെ തീരുമാനത്തിലാണ് എസ്‌ഐടി രൂപീകരിക്കുന്നത്. എസിപിയുടെ നേതൃത്വത്തിലുള്ള എസ്‌ഐടിയായിരിക്കും അന്വേഷണം നടത്തുക. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ ഗണ്‍മാന്‍ അനില്‍ കുമാറിനെതിരെയും അന്വേഷണമുണ്ടാകും. പരാതിയില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയിരുന്നത്. ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലന്ന് തിരുവനന്തപുരം…
Read More »