NEET 2026

  • News

    സിജെപി സമരത്തിന് പിന്തുണയുമായി കോൺഗ്രസ്; രാഹുൽ ഗാന്ധി ജന്തർ മന്തറിൽ, പ്രതിഷേധം തടഞ്ഞ് പൊലീസ്

    നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ സിജെപി നടത്തുന്ന സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കളും രംഗത്ത്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ ജന്തർ മന്തറിലെ സമരത്തിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധം നടത്താൻ ശ്രമിച്ച കോൺഗ്രസ് എംപിമാരെ പൊലീസ് തടയുകയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. കൈകൾ കൂട്ടിക്കെട്ടിയായിരുന്നു രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ പ്രതിഷേധം. വിഷയത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജി വയ്ക്കണമെന്ന് രാഹുൽ ഗാന്ധി…

    Read More »
  • News

    നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം; ബിഹാറില്‍ 9 പേര്‍ അറസ്റ്റിൽ

    നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് ബിഹാറില്‍ 9 പേര്‍ അറസ്റ്റിലായി. യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ക്ക് പകരം അറസ്റ്റിലായവരാണ് പരീക്ഷ എഴുതിയതെന്ന് പൊലീസ് വ്യക്തമാക്കി. ബിഹാറിലെ ലഖിസാരായിലാണ് സംഭവം. ഇവരുടെ റാക്കറ്റില്‍ 12 ഓളം പേരുണ്ടായിരുന്നതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. പണം വാങ്ങി ഇവര്‍ പരീക്ഷ എഴുതുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പരീക്ഷാക്രമക്കേടിന് ഒരു വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അടിവസ്ത്രത്തില്‍ നിന്നും സിം കാര്‍ഡ് കണ്ടെടുത്തു. നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും പിടിച്ചെടുത്തിട്ടുണ്ട്. മൈദാഗിന്‍ ഏരിയയിലെ ഹരിശ്ചന്ദ്ര പോസ്റ്റ് ഗ്രാജ്വേറ്റ് കോളജിലാണ് സംഭവം. പരീക്ഷയ്ക്ക് മുന്നോടിയായുള്ള പരിശോധനയിലാണ്…

    Read More »
Back to top button