m v govindan

  • News

    അടിമുടി മാറ്റങ്ങള്‍ ഉണ്ടാകും; എന്നോട് ചൂണ്ടിക്കാണിച്ച കാര്യങ്ങളില്‍ ഞാനും മാറ്റം വരുത്തും; എം വി ഗോവിന്ദന്‍

    തെറ്റ് തിരുത്തലിന് വേണ്ടിയുള്ള വിപുലീകൃത സംസ്ഥാന സമിതിക്ക് ശേഷം ആദ്യമായി മനസ് തുറന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടിയില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടാകും. ഒരു വിഭാഗം ജനങ്ങളുമായി പാര്‍ട്ടിക്ക് ഹൃദയബന്ധം കുറഞ്ഞു. ജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ കേന്ദ്ര നേതൃത്വം മുതല്‍ എല്ലാവരും ഇറങ്ങണമെന്നും എം വി ഗോവിന്ദന്‍ ട്വന്റിഫോറിനോട് പറഞ്ഞു. തിരുത്തലുകള്‍ക്ക് താന്‍ വിധേയനാകുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്. നല്ല രീതിയില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് സഖാക്കളും ഘടകങ്ങളുമൊക്കെ ഇപ്പോഴുമുണ്ട്. എന്നുപറഞ്ഞാല്‍ ജനങ്ങളില്‍…

    Read More »
  • News

    സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി: ‘എനിക്കെതിരെയും വിമര്‍ശനമുണ്ടായി’: എം വി ഗോവിന്ദന്‍

    സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ നടന്നത് ആരോഗ്യകരമായ ചര്‍ച്ചകളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിമര്‍ശനങ്ങളുയര്‍ന്നെന്ന കാര്യം എന്തോ അത്ഭുതം പോലെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും ഉണ്ടാകുന്നതാണ് സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റികള്‍ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തിരുത്തല്‍ പ്രക്രിയയ്ക്ക് ഉതകുന്ന നിലയിലുള്ള ചര്‍ച്ച സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായി. മത നിരപേക്ഷ ഉള്ളടക്കത്തോടെ ജനാധിപത്യ കേരളത്തെ രൂപപ്പെടുത്തുക എന്നതും യോഗത്തിന്റെ ഉന്നമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും അത് നടപ്പിലാക്കുന്ന കേരള സര്‍ക്കാരിന്റെ…

    Read More »
  • News

    പ്രതിപക്ഷ ഉപനേതൃപദവി: ‘പിണറായിയുമായി ചര്‍ച്ചയ്ക്കില്ല, രേഖാമൂലം മറുപടി നല്‍കണം’; നിലപാട് വ്യക്തമാക്കി സിപിഐ

    പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ എല്‍ഡിഎഫില്‍ തര്‍ക്കം മുറുകുന്നതിനിടെ വിഷയത്തില്‍ പിണറായി വിജയനുമായി ചര്‍ച്ചക്ക് ഇരിക്കില്ലെന്ന നിലപാടെടുത്ത് സിപിഐ. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായോ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനുമായോ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്നാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം. ഉപ നേതാവ് പദവി ആവശ്യപ്പെട്ട് നല്‍കിയ കത്തിന് ആദ്യം രേഖാമൂലം മറുപടി നല്‍കണമെന്നും സിപിഐ ആവശ്യപ്പെടുന്നുണ്ട്. മറുപടി നല്‍കേണ്ടത് സിപിഐഎം സെക്രട്ടറിയോ എല്‍ഡിഎഫ് കണ്‍വീനറോ ആയിരിക്കണമെന്നും സിപിഐ പറയുന്നു. രേഖാമൂലമുള്ള മറുപടിക്ക് ശേഷം തുടര്‍ നീക്കങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്ന് നേതാക്കള്‍ക്കിടയില്‍…

    Read More »
  • News

    ‘തെറ്റ് തിരുത്താനുള്ള നടപടി CPIMല്‍ ഉണ്ടാവുന്നില്ല’; രൂക്ഷ വിമര്‍ശനവുമായി ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും

    സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ തളിപ്പറമ്പിലും പയ്യന്നൂരിലും വിമതരായി മത്സരിച്ച് വിജയിച്ച ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും. സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ഗോവിന്ദനെതിരെ ഇരുവരും വിമര്‍ശനം ഉന്നയിച്ചത്. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോല്‍വി ജില്ലാ കമ്മിറ്റിക്ക് മേല്‍ കെട്ടിവെയ്ക്കുന്നുവെന്നായിരുന്നു വിമര്‍ശനം. ജില്ലാ കമ്മിറ്റിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് ടി കെ ഗോവിന്ദന്‍ പറഞ്ഞു. തെറ്റ് തിരുത്താനുള്ള നടപടി പാര്‍ട്ടിയില്‍ ഉണ്ടാവുന്നില്ലെന്ന് വി കുഞ്ഞികൃഷ്ണനും കുറ്റപ്പെടുത്തി. 27 സ്ഥാനാത്ഥികള്‍ മണ്ഡലം കമ്മിറ്റി അംഗീകരിക്കാത്തവരാണെന്ന് ടി കെ ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. അതില്‍ 24 പേര്‍ തോറ്റു. തോല്‍വിയില്‍…

    Read More »
  • News

    ’തിരിച്ചടിക്ക് കാരണം പിണറായി വിജയന്റേയും എംവി ഗോവിന്ദന്റെയും ശൈലി’; സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

    സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. ഭരണവിരുദ്ധ വികാരമല്ല, പിണറായി വിജയന്റേയും, എംവി ഗോവിന്ദന്റെയും ശൈലിയാണ് തിരിച്ചടിക്ക് കാരണമായതെന്ന് വിമര്‍ശനം. പയ്യന്നൂരില്‍ അമിത ആത്മവിശ്വാസം ഉണ്ടായെന്നും സ്ഥാനാര്‍ഥി നിര്‍ണ്ണയശൈലിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. പയ്യന്നൂരില്‍ അമിത ആത്മവിശ്വാസം ഉണ്ടായി. അടിയൊഴുക്ക് മനസ്സിലാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. വി കുഞ്ഞികൃഷ്ണനെ ചെറുതായി കണ്ടു. തളിപ്പറമ്പിലും ഞെട്ടിക്കുന്ന വോട്ട് ചോര്‍ച്ചയുണ്ടായി. അമിത ആത്മവിശ്വാസമാണ് ഇവിടെയും തിരിച്ചടിയായത്. പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ അണികള്‍ തിരുത്തിക്കും. ആന്തൂര്‍, മലപ്പട്ടം, മയ്യില്‍ പോലുള്ള മേഖലകളില്‍ കണ്ടത് ഇതാണ്. മാറില്ല എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലായി…

    Read More »
  • News

    56 എംഎല്‍എമാര്‍ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

    നിയമസഭ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പൊതു സ്വതന്ത്രര്‍ ഉള്‍പ്പെടെ 86 സീറ്റിലാണ് സിപിഎം ഇത്തവണ മത്സരിക്കുന്നത്. നിലവിലുള്ള 56 എംഎല്‍എമാര്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. പൊളിറ്റ് ബ്യൂറോയില്‍ നിന്നും ഒരാള്‍ മത്സരിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഇതനുസരിച്ച് പിണറായി വിജയന്‍ വീണ്ടും മത്സരിക്കുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 11 മന്ത്രിമാരും 54 സിറ്റിങ് എംഎൽഎമാരും പട്ടികയിലുണ്ട്‌. നാല്‌ കേന്ദ്ര കമ്മിറ്റി അംഗങ്ങളും മൂന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളും സ്ഥാനാർത്ഥികളാണ്‌. പൊളിറ്റ് ബ്യൂറോയിൽ…

    Read More »
  • News

    അനുനയ നീക്കവുമായി സിപിഐഎം, ജി സുധാകരനെ ഫോണിൽ വിളിച്ച് എം വി ഗോവിന്ദൻ

    പാർട്ടി വിടുമെന്ന സൂചനകൾക്കിടെ ജി സുധാകരനെ ഫോണിൽ വിളിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരിഹസിച്ചിട്ടില്ലെന്നും എല്ലാം തെറ്റിദ്ധാരണയെന്നും എം വി ഗോവിന്ദൻ. ജി സുധാകരനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടിട്ടാണെന്നും മാധ്യമങ്ങൾ ഇതൊക്കെ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും മെമ്പർഷിപ്പ് പുതുക്കണമെന്ന് ജി സുധാകരനോട് ആവശ്യപ്പെട്ടെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. ഇന്നലെ രാത്രിയോടെയാണ് എം വി ഗോവിന്ദൻ ജി സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചത്. എന്നാൽ അനുനയ നീക്കത്തിൽ ജി സുധാകരൻ വഴങ്ങിയില്ല. പാർട്ടിയുമായി സഹകരിച്ചു പോകുമെങ്കിലും മെമ്പർഷിപ്പ്…

    Read More »
  • News

    വയറ്റില്‍ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവം, സ്വാഭാവിക വീഴ്ച; എം വി ഗോവിന്ദന്‍

    ആലപ്പുഴ മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം സ്വാഭാവിക വീഴ്ച മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒറ്റപ്പെട്ട സംഭവം മാത്രമാണിത്. ഇന്നും നാളെയും ഇന്നലെയും നടന്നാല്ലേ തുടര്‍ച്ചയായുള്ള സംഭവമായി കാണാന്‍ സാധിക്കൂ. ഇത് അഞ്ചുവര്‍ഷം മുന്‍പ് ഉണ്ടായതാണ്. അതിന് ശേഷം ലക്ഷക്കണക്കിന് ശസ്ത്രക്രിയകള്‍ നടന്നല്ലോ? അവിടെയൊന്നും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലല്ലോ എന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു എം വി ഗോവിന്ദന്‍. ‘വീഴ്ചയൊക്കെ സ്വാഭാവികമായി ഉണ്ടാവും. അതിനാണ് നടപടിയെടുക്കുന്നത്. ഇത് ഒരു…

    Read More »
  • News

    എസ്‌ ഐ ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണമെന്ന് സിപിഎം ; സുപ്രീംകോടതിയില്‍ ഹര്‍ജി

    വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരെ സിപിഎം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഹര്‍ജി നല്‍കിയത്. എസ്‌ഐആര്‍ റദ്ദാക്കണമെന്നാണ് ആവശ്യം. എസ്‌ഐആര്‍ ഭരണഘടനാവിരുദ്ധമാണെന്നും സിപിഎം ഹര്‍ജിയില്‍ ആരോപിക്കുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നിലവിലെ എസ്‌ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകന്‍ ജി പ്രകാശാണ് സിപിഎമ്മിനായി ഹര്‍ജി സമര്‍പ്പിച്ചത്. സിപിഐയും എസ്‌ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും മുസ്ലിം ലീഗും കോണ്‍ഗ്രസും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജികള്‍…

    Read More »
  • News

    അനുനയ ചര്‍ച്ച ; എംവി ഗോവിന്ദന്‍ അടിയന്തരമായി തിരുവനന്തപുരത്തേക്ക്, തളിപ്പറമ്പിലെ പരിപാടികള്‍ മാറ്റിവെച്ചു

    സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടിയന്തരമായി തിരുവനന്തപുരത്തേക്ക്. സിപിഐയുമായുളള അനുനയ ചര്‍ച്ചയ്ക്കായാണ് എംവി ഗോവിന്ദന്‍ അടിയന്തരമായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. നാളെ തളിപ്പറമ്പില്‍ നടക്കാനിരിക്കുന്ന പരിപാടികള്‍ മാറ്റിവെച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അടിയന്തര യാത്രയെന്നാണ് സൂചന. ഇന്ന് രാവിലെയാണ് എംവി ഗോവിന്ദന്‍ തിരുവനന്തപുരത്തു നിന്നും കണ്ണൂരിലെത്തിയത്. അതേസമയം, മന്ത്രിസഭ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ സിപിഐ ഉറച്ചുനിൽക്കുകയാണ്. മന്ത്രിമാര്‍ നാളെ തിരുവനന്തപുരത്ത് ഉണ്ടാവണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിസഭ യോഗം കഴിയുന്നത് വരെ സെക്രട്ടറിയേറ്റിലേക്ക് നാല് മന്ത്രിമാരും പോകില്ല. നാളെ രാവിലെ ഏതെങ്കിലും തരത്തിലുള്ള…

    Read More »
Back to top button