Latest News

  • News

    തലസ്ഥാനത്തെ സംഘർഷത്തിൽ സഭയിൽ വാക്പോര്; ഒടിഞ്ഞ ലാത്തിയുമായി വി ജോയ്, പ്രതിരോധിച്ച് ചെന്നിത്തല

    തലസ്ഥാനത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ് സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഒടിഞ്ഞ ലാത്തിയുടെ കഷ്ണവുമായിട്ടാണ് വി ജോയി സഭയിലെത്തിയത്. പൊലീസ് ഉദ്യോഗസ്ഥരെ ആഭ്യന്ത്രരമന്ത്രി നിലയ്ക്ക് നിര്‍ത്തണമെന്ന് ജോയ് ആവശ്യപ്പെട്ടു. ഹോസ്റ്റലില്‍ നിന്ന് ബിയര്‍ കുപ്പി എറിഞ്ഞെന്ന് ആഭ്യന്തരമന്ത്രി മറുപടി നല്‍കി. തമിഴ്നാട്ടില്‍ നിന്ന് പൊലീസുകാരെ ഇറക്കിയിട്ടില്ലെന്നും പത്ത് വര്‍ഷം എല്‍ഡിഎഫ് ഭരിച്ച കാലത്തെ പൊലീസ് തന്നെയാണ് ഇപ്പോഴും ഭരിക്കുന്നതെന്നും ചെന്നിത്തല തിരിച്ചടിച്ചു. പിന്നാലെ സഭയിൽ ബഹളം ഉയര്‍ന്നു. പ്രമേയാവതരണം തള്ളിയതോടെ പ്രതിപക്ഷ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തലസ്ഥാനത്തെ സംഘർഷം നിയമസഭയില്‍ഒടിഞ്ഞ ലാത്തി…

    Read More »
  • News

    പിണറായി വിജയൻറെ അറസ്റ്റ്: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി

    ഡൽഹിയിലെ പ്രതിപക്ഷ നേതാവിൻ്റെ അറസ്റ്റിൽ അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. കസ്റ്റഡിയിലെടുത്ത ശേഷമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക. ഡൽഹിയിലെ റസിഡൻ്റ് കമ്മീഷണറുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനാണ് നിർദ്ദേശം. റെസിഡൻസ് കമ്മീഷണറുമായി ബന്ധപ്പെടാനും ഇടപെടാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. പിണറായിയെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയതിനെ തുടർന്ന് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെ പിണറായിയടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറിന് ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പിണറായിക്കൊപ്പം…

    Read More »
  • News

    ‘പോരും ഇല്ലാ, പോരാത്തതിനു മത്സരവും ഇല്ലാ’: മന്ത്രിയെ തിരുത്തി ദിവ്യ എസ്. അയ്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

    ‘പോരും ഇല്ലാ, പോരാത്തതിനു മത്സരവും ഇല്ലാ’ എന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പെഴുതി തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍. വകുപ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പോരില്ലെന്നും മത്സരമുണ്ടെന്നും വകുപ്പു മന്ത്രി കെ.എം.ഷാജി വ്യക്തമാക്കിയതിനു പിന്നാലെയാണ് ദിവ്യയുടെ പ്രതികരണം. മാലിന്യമുക്ത പ്രവര്‍ത്തനത്തിന്റെ ഭാഗമായി തദ്ദേശ വകുപ്പിന്റേതായി ഐഎഎസ് ഉദ്യോഗസ്ഥരായ ടി.വി.അനുപമയും ദിവ്യ എസ്.അയ്യരും രണ്ട് വ്യത്യസ്ത പദ്ധതികള്‍ പ്രഖ്യാപിച്ചതു വിവാദമായപ്പോഴാണ് ഇന്നലെ മന്ത്രി പ്രതികരിച്ചത്. ‘‘വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്. അതു മാത്രമാണ് പോര്’ – ആദി എന്ന യുവകവിയുടെ കവിതാശകലം ഉദ്ധരിച്ചാണ്…

    Read More »
  • Business

    സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 840 രൂപ കൂടി

    സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 840 രൂപയുടെ വര്‍ധനയോടെ വില 1,10,520 രൂപയിലെത്തി. ഗ്രാമിന് 105 രൂപ ഉയര്‍ന്ന് 13,815 രൂപയായി. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഡോളറിന്റെ മൂല്യം മന്ദഗതിയിലായതും അമേരിക്കന്‍ ട്രഷറി ബോണ്ട് വരുമാനം ഇടിഞ്ഞതും സ്വര്‍ണത്തിന് കരുത്തായി. വെള്ളിയാഴ്ച സ്‌പോട്ട് ഗോള്‍ഡ് വില 1.1 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 4,177.44 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയും 1.1 ശതമാനം ഉയര്‍ന്ന് 4,202 ഡോളറായി. ബുധനാഴ്ച രണ്ട്…

    Read More »
  • News

    നീണ്ടകരയിലെ സ്ത്രീധന പീഡനം: യുവതിയെ ഭർത്താവ് മർദിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

    കൊല്ലം നീണ്ടകര സ്വദേശിയായ അഞ്ജു എന്ന യുവതിയെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ക്രൂരമായി മർദിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ അടിയന്തര നടപടി. ഭർത്താവ് നന്ദുവും ഭർതൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നുമായിരുന്നു അഞ്ജുവിന്റെ പരാതി. സൗദിയിൽവെച്ചാണ് യുവതി ഭർത്താവിന്റെ ക്രൂരപീഡനത്തിനിരയായത്. സൗദിയിലെ വീട്ടിൽവെച്ച് ലാപ്ടോപ്പ് ചാർജർ, ബെൽറ്റ്, കുക്കർ തുടങ്ങിയവ കൊണ്ടെല്ലാം അഞ്ജുവിനെ ഭർത്താവ് മർദിച്ചു. മർദനമേറ്റ് യുവതിയുടെ ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. ഇതിനുപുറമേ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയതായും ഭീഷണിപ്പെടുത്തി റെക്കോ‍ർഡ് ചെയ്ത ശബ്ദരേഖ ഭർത്താവ്…

    Read More »
  • News

    സുഗതൻ ജയിൽ മോചിതനായി; സ്വീകരിക്കാൻ സുരേഷ് ഗോപിയും, മാലയിട്ട് പ്രവർത്തകർ, ഒപ്പം ഭാര്യയും മകനും

    കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ. സു​ഗതൻ തൃശൂർ വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിൽ മോചിതനായ സുഗതനെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയും ഷാളണിയിച്ചുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സുഗതന്റെ ഭാര്യയും മകനും വിയ്യൂർ ജയിലിൽ എത്തിയിരുന്നു. ഇതൊരു രാഷ്ട്രീയ കേസാണെന്ന് എല്ലാവർക്കും അറിയാമെന്നും ജനകീയ സമരത്തിൽ പങ്കെടുത്തതിനാണ് കേസ് ചുമത്തിയതെന്നും പുറത്തിറങ്ങിയ ശേഷം സുഗതൻ പറഞ്ഞു. ഒരു പൊലീസുകാരൻ വിചാരിച്ചാൽ അകത്ത് കിടക്കേണ്ടി വരും എന്നതിന്റെ തെളിവാണിതെന്നും ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂവെന്നും സു​ഗതൻ വ്യക്തമാക്കി.…

    Read More »
  • News

    ഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർ, ലോകായുക്തയില്‍ നിലപാട് വ്യക്തമാക്കി

    വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർ. ലോകായുക്തയിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങൾക്ക് അല്ലെന്നും കെ എം ഷാജഹാന്റെ ഹർജിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസ് നവംബർ മൂന്നിലേക്ക് മാറ്റി. അതേസമയം, മുഖ്യമന്ത്രിക്കെതിരായ മറ്റൊരു ഹർജി ലോകായുക്ത തള്ളി. ആകാശത്തോളം ഉയർന്ന വിവാദങ്ങളാണ് ഇടത് കാലത്തെ വാടക ഹെലികോപ്റ്ററിലുണ്ടായത്. ആദ്യം പവൻ ഹൻസുമായി കരാർ, പിന്നീട് ചിപ് സൺ കമ്പനി. നിലവിൽ പ്രതിമാസം 25 മണിക്കൂർ പറക്കലിന് 80…

    Read More »
  • News

    എയിംസിന് അനുയോജ്യമായ സ്ഥലം സുരേഷ്‌ഗോപിയുടെ മണ്ഡലത്തിലുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചോട്ടെ; മന്ത്രി കെ മുരളീധരൻ

    കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരൻ. കേരളത്തിൽ എവിടെയാണോ അനുയോജ്യമായ സ്ഥലം അവിടെ എയിംസ് കൊണ്ടുവരാൻ അദ്ദേഹം മുൻകൈ എടുക്കട്ടെ. എന്നെ വെല്ലുവിളിച്ചത് കൊണ്ട് ഒരു കാര്യവുമില്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചു. നമ്മുടെ താത്പര്യങ്ങൾക്ക് ഒരു പ്രസക്തിയും ഇല്ല. അനുയോജ്യമായ സ്ഥലങ്ങൾ അദ്ദേഹത്തിൻറെ മണ്ഡലത്തിൽ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചോട്ടെ. സ്ഥലം കാണിച്ചു തന്നാൽ ഉദ്യോഗസ്ഥരെ വിട്ട് പരിശോധിപ്പിക്കാം. അദ്ദേഹം വെല്ലുവിളിച്ചോട്ടെ, അദ്ദേഹത്തിൻറെ സേവനം കൊണ്ടാണല്ലോ അദ്ദേഹത്തിൻറെ പാർട്ടി മത്സരിച്ച തൃശൂരിൽ എല്ലാ സീറ്റിലും മൂന്നാമത് പോയത്. സുരേഷ് ഗോപിയെ രാഷ്ട്രീയക്കാരനായി താൻ…

    Read More »
  • News

    ഗ്യാനേഷിനെതിരെ ഇന്ത്യ സഖ്യത്തിന്റെ മാർച്ച് തടഞ്ഞ് പൊലീസ്; റോഡില്‍ കുത്തിയിരുന്ന് നേതാക്കളുടെ പ്രതിഷേധം

    മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ ഇന്ത്യ സഖ്യ എംപിമാരുടെ മാർച്ച്. പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള പ്രകടനം ആകാശവാണി ഭവന് മുന്നില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. പിന്നാലെ നേതാക്കള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബാരിക്കോഡിന് മുന്നില്‍ കയറി എസ്പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്തിലെ മാർച്ചില്‍ ബിജു ജനതാദളും അഖിലേഷ് യാദവും പങ്കെടുത്തു. അമിത ബലപ്രയോഗം പാടില്ലെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിർദേശം. ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട്…

    Read More »
  • News

    കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ വന്ദേമാതരം സെമിനാറിനെതിരെ പ്രതിഷേധം

    കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തം. വന്ദേമാതരം സെമിനാറിനെതിരെയാണ് വിവിധ വിദ്യാർത്ഥി സംഘടകൾ പ്രതിഷേധിക്കുന്നത്. പൊലീസും വിദ്യാർത്ഥികളുമായി ഉന്തും തള്ളുമുണ്ടായി. സെമിനാർ ഹാളിലേക്ക് തള്ളിക്കയറാൻ എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ്, എഐഎസ്എഫ് പ്രവർത്തകർ ശ്രമിച്ചു. കാസർകോട് കേന്ദ്ര സർവ്വകലാശാലയില്‍ ഇന്നും നാളെയും നടത്താന്‍ തീരുമാനിച്ച വന്ദേമാതരം ദേശീയ സെമിനാർ വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ നീക്കം. പരിപാടിയിൽ ആർഎസ്എസ് ആശയബന്ധമുള്ളവരെ ഉൾപ്പെടുത്തിയെന്നും കാവിവൽക്കരണ അജണ്ടയാണ് നടപ്പാക്കുന്നതെന്നും ആരോപിച്ച് എസ്എഫ്ഐ, എംഎസ്എഫ്, എൻഎസ്‍യുഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകളാണ് രംഗത്തെത്തിയത്. ആർഎസ്എസിന്റെ ബൗദ്ധിക വിഭാഗമായി വിശേഷിപ്പിക്കപ്പെടുന്ന…

    Read More »
Back to top button