kerala
-
News
സെബാസ്റ്റ്യൻ്റെ കാറില്‍ കത്തിയും ചുറ്റികയും ഡീസല്‍ കന്നാസും; പള്ളിപ്പുറം തിരോധാനക്കേസില്‍ നിര്‍ണായക തെളിവുകള്‍
കോട്ടയം പള്ളിപ്പുറത്തെ നാലു സ്ത്രീകളുടെ തിരോധാനക്കേസ് പ്രതി സെബാസ്റ്റ്യൻ്റെ കാറിൽ നിന്ന് കത്തിയും ചുറ്റികയും ഡീസൽ കന്നാസും കണ്ടെത്തി. ഏറ്റുമാനൂർ വെട്ടിമുകളിലെ സെബാസ്റ്റ്യൻ്റെ ഭാര്യാ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് സംഘം വാഹനം പരിശോധിച്ചു. ഈ വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനക്കായി അയക്കും.ജെയ്നമ്മ, ബിന്ദു പത്മനാഭന്‍,സിന്ധു,ആയിഷ എന്നിവരുടെ തിരോധാനക്കേസിലാണ് നിര്‍ണായ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. കസ്റ്റഡിയിലുള്ള പ്രതി സെബാസ്റ്റ്യനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. പ്രതിയെ ഈ മാസം 12 വരെ ഏറ്റുമാനൂർ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നു. പള്ളിപ്പുറത്തെ…
Read More » -
News
സ്വർണവില കുത്തനെ ഉയർന്നു; ഈ മാസത്തെ കൂടിയ നിരക്കിൽ
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 75200 യാണ് സംസ്ഥാനത്തെ വില. ഇന്നലെ 75040 രൂപയായിരുന്നു. ഇന്ന് മാത്രം പവന് 160 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 9400 രൂപയാണ് വില. ഇന്നലെ പവന് 80 രൂപ വർധിച്ചിരുന്നു. വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണ്ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണ്ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ…
Read More » -
News
സര്‍വകലാശാലാ ഫണ്ട് ഉപയോഗിച്ച് അഭിഭാഷകയെ നിയോഗിച്ചു; പുതിയ ഉത്തരവുമായി കേരള വി സി
രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കാനിരിക്കെ പുതിയ ഉത്തരവുമായി കേരള സര്‍വ്വകലാശാല താത്കാലിക വി സി മോഹനന്‍ കുന്നുമ്മല്‍. വി സിക്കും രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് മിനി കാപ്പനും അഭിഭാഷകയെ നിയോഗിച്ചാണ് ഉത്തരവിറക്കിയത്. രജിസ്ട്രാര്‍ നല്‍കിയ ഹര്‍ജിയില്‍ വിശദീകരണം നല്‍കാനാണ് സര്‍വ്വകലാശാലാ ഫണ്ടില്‍ നിന്നും അഭിഭാഷകയെ വെച്ചത്. നിലവില്‍ മിനി കാപ്പന്‍ ഹര്‍ജിയില്‍ കക്ഷി അല്ല എന്നിരിക്കെയാണ് വി സിയുടെ നടപടി. അഭിഭാഷകയെ വെക്കാന്‍ സര്‍വ്വകലാശാലയുടെ ഫണ്ട് ഉപയോഗിക്കുന്നതിനായാണ് വി സി ഉത്തരവിറക്കിയത്. അഡ്വ. ഗിരിജ ഗോപാല്‍ ആണ്…
Read More » -
Business
സ്വര്‍ണവില വീണ്ടും 75,000ലേക്ക്, ഒറ്റയടിക്ക് വര്‍ധിച്ചത് 600 രൂപ; നാലുദിവസത്തിനിടെ 1800 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 75,000ലേക്ക്. ഇന്ന് പവന് 600 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 74,960 രൂപയായി. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് വര്‍ധിച്ചത്. 9370 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നാലുദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു സ്വര്‍ണവില. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ…
Read More » -
Business
സ്വര്‍ണവില വീണ്ടും കൂടി; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് ആയിരത്തിലധികം രൂപ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 40 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,360 രൂപയായി. ഗ്രാമിന് ആനുപാതികമായി അഞ്ചു രൂപ വര്‍ധിച്ചു. 9295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു സ്വര്‍ണവില. മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക്…
Read More » -
News
കന്യാസ്ത്രീകളുടെ അറസ്റ്റും മോചനവും: രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള അങ്ങേയറ്റം തരംതാഴ്ന്ന പ്രവൃത്തി’: എ എ റഹീം എംപി
ഛത്തിസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രതികരണവുമായി എ എ റഹീം എംപി. കേരളത്തിലെ ബിജെപി, മലയാളിയുടെ തിരിച്ചറിയില്‍ ശേഷിയെ വിലകുറച്ചു കാണരുതെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്തു ജയിലിലടച്ചവര്‍ തന്നെ ജയിലില്‍ നിന്ന് സ്വീകരിക്കാന്‍ പോയി നില്‍ക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ വിലകുറഞ്ഞ രാഷ്ട്രീയ കളി നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളിക്ക് വിവേചനശേഷി ഇല്ലെന്നാണോ എന്നാണോ കരുതുന്നത് എന്ന് ചോദിച്ച എ എറഹീം എംപി കേരളത്തിലെ ബിജെപി, മലയാളിയുടെ തിരിച്ചറിയില്‍ ശേഷിയെ വിലകുറച്ചു കാണരുതെന്നും വ്യക്തമാക്കി. മതപരിവര്‍ത്തന നിയമം പിന്‍വലിക്കണമെന്നും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക്…
Read More » -
News
കൊല്ലം പരവൂരിൽ നടുറോഡിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാളെ വെട്ടിപ്പരിക്കേൽപ്പിച്ചു
കൊല്ലത്ത് നടുറോഡിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ. വടിവാളുമായി എത്തിയ സംഘം ഓരാളെ വെട്ടിപ്പരിക്കേൽപ്പിക്കുകയും കാർ കത്തിക്കുകയും ചെയ്തു. യാത്രികനായ കണ്ണനാണ് വെട്ടേറ്റത്. പരവൂർ പൂതക്കുളം ആശാരി മുക്കിൽ ഇന്ന് രാവിലെ ആണ് സംഭവം നടന്നത്. കാറിൽ എത്തിയ കണ്ണനെ ഒരു സംഘം യുവാക്കൾ പിന്തുടർന്നെത്തി മർദ്ദിക്കുകയും കാറിന്റെ ഗ്ലാസ്സുകൾ തല്ലിപ്പൊട്ടിക്കുകയുമായിരുന്നു. പുറത്തിറങ്ങാതിരുന്ന കണ്ണനെ കാറിന് പുറത്തേക്ക് വലിച്ചിറക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതികളും വെട്ടേറ്റ കണ്ണനും ഓടി രക്ഷപ്പെട്ടുകയായിരുന്നു. കാറിൽ പടർന്നുപിടിച്ച തീ അഗ്നിരക്ഷാ സേനയെത്തി അണച്ചു. തടർന്ന് പരവൂർ പൊലീസ്…
Read More » -
News
രാഷ്ട്രീയ നാടകമാണ് കന്യാസ്ത്രീകളുടെ മോചനം വൈകിപ്പിച്ചത് രാജീവ് ചന്ദ്രശേഖർ
ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജയിൽ മോചനം മൂന്ന് ദിവസം മുമ്പ് നടക്കേണ്ടതായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഷ്ട്രീയ നാടകമാണ് മോചനം വൈകാൻ കാരണമായത്. കന്യാസ്ത്രീകളുടെ മോചനത്തിന് സഭ സഹായം അഭ്യർഥിച്ചപ്പോൾ തങ്ങൾ സഹായിച്ചു. പ്രധാനമന്ത്രിയോടും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും നന്ദി പറഞ്ഞുവെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി. എന്താണ് രാഷ്ട്രീയ നാടകമെന്ന് ചോദിച്ചപ്പോൾ വിശദീകരിക്കാൻ തയ്യാറല്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. എഫ്‌ഐആർ റദ്ദാക്കുമോ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇടപെടുമോ തുടങ്ങിയ ചോദ്യങ്ങളോടും ബിജെപി അധ്യക്ഷൻ പ്രതികരിച്ചില്ല. വിവാദമുണ്ടാക്കാൻ നോക്കരുത് എന്നായിരുന്നു ക്ഷുഭിതനായിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ…
Read More » -
News
സിനിമാ നയം രണ്ടുമാസത്തിനകം കൊണ്ടുവരും; സജി ചെറിയാൻ
സിനിമാ നയം രണ്ടുമാസത്തിനകം കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാൻ. ലിംഗസമത്വമെന്നത് എല്ലാവരും അംഗീകരിച്ചെന്നും ചർച്ചകളിൽ നിന്ന് ഉയർന്നുവന്ന കാര്യങ്ങളിൽ അംഗീകരിക്കാവുന്നതെല്ലാം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചർച്ചയിൽ ഉയർന്നുവന്ന നിർദേശങ്ങളിൽ ഭൂരിഭാഗവും നല്ലതാണെന്നും മന്ത്രി പറഞ്ഞു. ക്ഷണിക്കപ്പെട്ട എല്ലാവരും ചർച്ചയിൽ പങ്കെടുത്തു. സ്ത്രീ സുരക്ഷയാണ് പ്രധാനം. ആഭ്യന്തര പരാതി സെല്ലിൽ സ്ത്രീയും പുരുഷനും വേണമെന്നതും ചർച്ചയായി. സമയക്രമം പുനഃക്രമീകരിക്കണമെന്നും ജോലിയുടെ ഗ്യാരന്റി ഉറപ്പുവരുത്തുന്നതും ചർച്ചയായി. സിനിമക്കായി ചെലവഴിക്കുന്ന തുകയുടെ ഭൂരിഭാഗവും ചിലർക്ക് മാത്രമാണ് ലഭിക്കുന്നത്. ചിലർക്ക് നല്ല വേതനം ലഭിക്കുന്നു എന്നാൽ ചിലർക്ക് അങ്ങനെയല്ല തുടങ്ങിയ…
Read More » -
Business
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് : പവന് 160 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.പവന് ഇന്ന് 160 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് സ്വർണവിലയിൽ 480 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഇന്നലെ ഒരു പവന് 73,360 രൂപയായിരുന്നു. ഇന്നത്തെ വില 73,200 20 രൂപയുടെ കുറവാണ് ഒരു ഗ്രാം സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 9150 രൂപയാണ് ഇന്നലെ ഇത് 9170 രൂപയായിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം തീയതി 75,040 രൂപയായിരുന്ന സ്വർണവിലയാണ് ഇപ്പോൾ 73,200 ൽ എത്തിയിരിക്കുന്നത്. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന…
Read More »