kerala
-
News
മുല്ലപ്പെരിയാറിൽ നിലപാട് കടുപ്പിച്ച് കേരളം; പുതിയ അണക്കെട്ട് വേണമെന്ന് വി.ഡി. സതീശൻ, നിലപാടിൽ ഉറച്ച് തമിഴ്നാട്
ദക്ഷിണ മേഖല കൗൺസിലിൽ മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് ആവർത്തിച്ച് കേരളം. പുതിയ അണക്കെട്ട് വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. പുതിയ അണക്കെട്ടിന് മുഴുവൻ ചെലവും കേരളം വഹിക്കുമെന്നും സ്ഥലം തമിഴ്നാടിന് തീരുമാനിക്കാമെന്നുമാണ് സതീശൻ അറിയിച്ചത്. അതേസമയം, മുല്ലപ്പെരിയാറിൽ നിലപാടിലുറച്ച് നൽക്കുകയാണ് തമിഴ്നാട്. അണക്കെട്ടിൽ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആവശ്യപ്പെട്ടു. ലോക്സഭ സീറ്റുകൾ 543 ആയി നിലനിർത്തണമെന്നും നിലവിലെ സീറ്റെണ്ണത്തിൽ വനിത സംവരണം നടപ്പാക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു. കോടതി വിധിയുടെ അടിസ്ഥാനത്തിലാകണം നടപടികളെന്നും കാവേരിയിൽ…
Read More » -
News
തമിഴ്നാട് മുഖ്യമന്ത്രി വിജയുമായി കൂടിക്കാഴ്ച; വി.ഡി. സതീശൻ ചർച്ച ചെയ്തത് വിവിധ വികസന വിഷയങ്ങൾ
തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി ഡി സതീശൻ. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിലിന്റെ 31 -ാം യോഗത്തിന് മുന്നോടിയായാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും വിവിധ വികസന വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. മുഖ്യമന്ത്രി വി ഡി സതീശനൊപ്പം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ മഹാബലിപുരത്ത് രാവിലെ 10 മണി മുതലാണ്…
Read More » -
News
ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികൾക്കെതിരായ ജാഗ്രത കൈവെടിയരുത്: ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍
ഓണാഘോഷങ്ങളുടെ തിരക്കിൽ പകർച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ലോക കൊതുകു ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂർക്കാവ് എസ്.എഫ്.എസ് പാരിഷ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. രോഗങ്ങളുടെ യഥാർത്ഥ കണക്കുകൾ മറച്ചു വെക്കരുതെന്നും പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരുമിച്ച് ചേര്‍ന്നുള്ള പ്രവർത്തനമാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം സ്കൂളുകളിലും ഓഫീസുകളിലും വീടുകളിലും കൊതുകു നിർമാർജ്ജനത്തിനുള്ള ഡ്രൈഡേ ഊർജിതമായി ആചരിക്കപ്പെട്ടതിനാൽ കൊതുകുജന്യ രോഗങ്ങളെ നിയന്ത്രിക്കാനായിട്ടുണ്ട്. അടുത്ത ഘട്ടമായി ആരോഗ്യപ്രവർത്തകരെയും തദ്ദേശസ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് വീടുകളിലെത്തിയുള്ള ബോധവത്കരണം സംഘടിപ്പിക്കുമെന്നും…
Read More » -
News
ഓണത്തിന് അധിക സർവീസ്; യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കും
ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ആഗസ്റ്റ് 21 മുതൽ 25 വരെയും ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ മൂന്ന് വരെയും പ്രതീക്ഷിക്കുന്ന തിരക്കിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നത്. യാത്രക്കാർക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 19 മുതൽ സെപ്റ്റംബർ രണ്ട് വരെ ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും തിരിച്ചും പ്രത്യേക അന്തർസംസ്ഥാന…
Read More » -
News
ബെവ്കോ ജീവനക്കാർക്ക് ‘ഓണം ബമ്പർ’; ഒരുലക്ഷത്തിന് മുകളിൽ ബോണസ് പ്രഖ്യാപിച്ച് സർക്കാർ
ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ജീവനക്കാർക്കുള്ള ഇത്തവണത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷങ്ങളിലേതുപോലെ ഒരുലക്ഷം രൂപയ്ക്ക് മുകളിലാണ് ഇത്തവണയും ബോണസ്. പരമാവധി ബോണസ് തുക 1,05,000 രൂപയാണ്. മുൻ വർഷത്തേക്കാൾ 2,500 രൂപയാണ് ഇത്തവണ ജീവനക്കാർക്ക് കൂടുതലായി ലഭിക്കുന്നത്. എക്സൈസ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അഡ്വാൻസ് തുകയായി 50,000 രൂപ നൽകാനും യോഗത്തിൽ തീരുമാനമായി. എപ്ളോയ്മെന്റ് ജീവനക്കാർക്കുള്ള ബോണസ് 250 രൂപ വർദ്ധിപ്പിച്ച് 6250 രൂപയാക്കി. സ്വീപ്പർക്ക് 6,750 രൂപയും നൽകും. ഹെഡ് ഓഫീസിലെയും വെയർഹൗസിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് ബോണസായി 13,000…
Read More » -
Uncategorized
ബ്ലീച്ചിംഗ് പൗഡർ ഇടപാടിൽ അന്വേഷണം വേണം; ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് കെ. മുരളീധരൻ
ബ്ലീച്ചിങ് പൗഡർ ഇടപാട് ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കെ മുരളീധരൻ കത്ത് നൽകി. പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ ആരോഗ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണം ആരോപണ വിധേയരായവരെ സംരക്ഷിക്കുന്നതാണെന്നാണ് വിലയിരുത്തൽ. മഴക്കാല ശുചീകരണത്തിന്റെ പേരിൽ ഉയർന്ന വിലയ്ക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ ക്രമക്കേടെന്നാണ് ആരോപണം. 7.32 കോടിയുടെ ഇടപാടാണ് വിവാദത്തിലായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് മഴക്കാല പൂർവ ശുചീകരണത്തിനായി കെ എം എസ് സി എൽ ബ്ലിച്ചിങ്ങ്…
Read More » -
News
ശബരിമല സ്വർണ്ണക്കൊള്ള കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് വീണ്ടും റിമാൻഡിൽ!
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ബോർഡ് അംഗം എ. അജികുമാറിനെയും വിജിലൻസ് കോടതി വീണ്ടും റിമാൻഡ് ചെയ്തു. സെപ്റ്റംബർ ഒന്നു വരെയാണ് ഇരുവരെയും റിമാൻഡ് ചെയ്തിരിക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വാദം തുടരുകയാണ്. പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ ശബരിമല നെയ്യ് ക്രമക്കേടിലും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. 2019-ൽ നടന്ന സ്വർണ്ണക്കൊള്ള മറച്ചുവെക്കാനാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള മുഖ്യ പ്രതികൾ 2025-ൽ ദേവസ്വം ബോർഡിന്റെ ഒത്താശയോടെ വീണ്ടും സ്വർണം പൂശൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പ്രത്യേക അന്വേഷണ…
Read More » -
News
വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ സപ്ലൈകോയും ഓണച്ചന്തകളും; ഓണം സർക്കാരിന് വെല്ലുവിളിയെന്ന് മുഖ്യമന്ത്രി
കേരളം മുഴുവൻ ഒരുമിച്ച് ചേരുന്ന ആഘോഷമാണ് ഓണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഡൽഹി കേരള ഹൗസിലെ ഓണാഘോഷം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണം സർക്കാരിന് സാധാരണയായി വെല്ലുവിളിയുടെ സമയമാണെന്നും, വിലക്കയറ്റം ഉണ്ടാവാതെ നോക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സപ്ലൈകോ, ഓണച്ചന്ത ഇവയെല്ലാം നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷാമബത്തയും കുടിശ്ശികയും അടക്കം എല്ലാ ആനുകൂല്യങ്ങളും നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും, അതിന്റെ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ സംസാരിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തനിക്ക് ഇത്തവണ ‘തൂഫാൻ ഓണം’ ആയിരുന്നുവെന്ന് പറഞ്ഞു. മറ്റുള്ളവരെ ഓണം…
Read More » -
News
വന്ദേമാതരം ആലപിച്ചില്ല; ബിജെപി പ്രതിഷേധത്തെ തള്ളി സുരേഷ് ഗോപി
എറണാകുളം – ബംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരെ ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധം തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയ ഗീതം ആലപിക്കുന്നതിന് പ്രോട്ടോക്കോൾ ഉണ്ടെന്നും അത് പാലിക്കാൻ ഉദ്‌ഘാടന ചടങ്ങിൽ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പ്രവർത്തകരെ അറിയിച്ചപ്പോൾ അവർക്ക് മനസിലായെന്നും സുരേഷ് ഗോപി പറഞ്ഞു. 16 കോച്ചുകളായി ഉയർത്തിയ എറണാകുളം – ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സർവീസ് ഇന്നലെയാണ് സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്‌തത്. ഇതിന് പിന്നാലെയാണ് വന്ദേമാതരം ആലപിച്ചില്ല എന്നതിന്റെ പേരിൽ എറണാകുളം സൗത്ത്…
Read More » -
News
50-ാമത്തെ സ്ക്രീൻ കൂടി പ്രവർത്തനമാരംഭിച്ചു ; കേരളത്തിലെ തിയേറ്റർ ശൃംഖലയിൽ പുതിയ ചരിത്രം കുറിച്ച് മാജിക് ഫ്രെയിംസ്
കേരളത്തിലെ തിയേറ്റർ ശൃംഖലയിൽ പുതിയ ചരിത്രം കുറിച്ച് മാജിക് ഫ്രെയിംസ്. 50-ാമത്തെ സ്ക്രീൻ കൂടി പ്രവർത്തനമാരംഭിച്ചതോടെ കേരളത്തിലെ ഏറ്റവും വലിയ തിയേറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ് മാറി. കാക്കനാട്ട് പുതുതായി ആരംഭിച്ച മാജിക് ഫ്രെയിംസ് തിയേറ്റർ സമുച്ചയം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. പൃഥ്വിരാജ്, ജയസൂര്യ, ഹൈബി ഈഡൻ എംപി തുടങ്ങി സിനിമ- രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. നാല് സ്ക്രീനുകളാണ് പുതിയ തിയേറ്റർ സമുച്ചയത്തിലുള്ളത്. ഇന്ത്യയിലെ ആദ്യത്തെ ഹൈ-എൽഇഡി ട്രാൻസ്പരന്റ് സ്ക്രീൻ എന്ന പ്രത്യേകതയാണ് കാക്കനാട്ടെ തിയേറ്റർ വേറിട്ടുനിർത്തുന്നത്. മാജിക് ഫ്രെയിംസിന്റെ…
Read More »