kerala

  • News

    പിസി ചാക്കോക്കെതിരെ വനിതാ പ്രവർത്തകരുടെ പരാതി, വിവാദം തീരാതെ എൻസിപി

    തിരുവനന്തപുരം: എൻസിപി സംസ്ഥാന അധ്യക്ഷൻ ആയിരുന്ന പിസി ചാക്കോ തെറിച്ചത് വനിതാ പ്രവർത്തകരുടെ പരാതിയെ തുടർന്നെന്ന് പുതിയ വിവരം. അധ്യക്ഷനായിരുന്ന പിസി ക്കെതിരെ വനിതാ പ്രവർത്തകർ എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറിനും മകളും ദേശീയ വർക്കിംഗ് കമ്മിറ്റി അധ്യക്ഷമായ സുപ്രിയസുലെ എംപിക്കും പരാതി നൽകിയതായും വിവരമുണ്ട്. ഇതിനെ തുടർന്നാണ് ചാക്കോ പ്രസിഡന്റ് സ്ഥാനം രാജിവച്ചതെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ ചാക്കോയെ സംരക്ഷിക്കുന്ന നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിച്ചതെങ്കിലും സംസ്ഥാന നേതാക്കളായ മന്ത്രി എ കെ ശശീന്ദ്രനും തോമസ് കെ തോമസ് എം…

    Read More »
  • News

    ഐക്യം വേണമെന്ന്  ആദ്യം തിരിച്ചറിയേണ്ടത് കോൺഗ്രസ്’; അതൃപ്തി അറിയിച്ച് എം കെ മുനീർ

    കോൺഗ്രസിലെ അനൈക്യത്തിൽ പ്രതികരിച്ച് മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീർ. വിജയത്തിന് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യം തിരിച്ചറിയേണ്ടത് മുന്നണിയെ നയിക്കുന്ന കോൺഗ്രസ് ആണ്. ഇക്കാര്യം ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും ഗൗരവത്തോടെ കാണണമെന്നും എം കെ മുനീർ ആവശ്യപ്പെട്ടു.മണാലിയിൽ പോയ നബീസുമ്മയെ മതപണ്ഡിതൻ അധിക്ഷേപിച്ച സംഭവത്തിലും എം കെ മുനീർ പ്രതികരിച്ചു. മുസ്‌ലിം സമുദായത്തിൽ നിന്ന് സ്ത്രീകൾ പൈലറ്റുമാർ വരെ ആയിട്ടുണ്ട്. മുസ്‌ലിം സ്ത്രീകൾ സമൂഹത്തിൽ വെട്ടിത്തിളങ്ങുന്നവരാണ്. അവരാരും വീട്ടിൽ ഇരിക്കുന്നു എന്ന് പറയരുത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്ന് പറഞ്ഞ് അതൊന്നുമല്ല…

    Read More »
  • News

    ഇൻസ്റ്റ​ഗ്രാമിലൂടെ പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ടു; വിദ്യാർഥിക്ക് എതിരെ കേസ്

    ഇൻസ്റ്റഗ്രാമിലൂടെ സഹപാഠികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ട എഞ്ചിനീയറിംഗ് വിദ്യാ‍ർഥിക്ക് എതിരെ കേസ്. പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജിലെ കംപ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർഥി എസ് യദുവിന്റെ (21) പേരിലാണ് കേസ് എടുത്തിരിക്കുന്നത്.ഇയാൾ ഇൻസ്റ്റഗ്രാമിൽ മറ്റൊരു അക്കൗണ്ട് ഉണ്ടാക്കിയാണ് പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. വിദ്യാർഥിയെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു. ഭാരതീയ ന്യായസംഹിതയിലെ വകുപ്പ് 79, ഐ ടി ആക്ടിലെ 67-എ, കേരള പോലീസ് ആക്ട് 120 വകുപ്പുകൾ പ്രകാരമാണ്‌ കേസ് എടുത്തിരിക്കുന്നത്.

    Read More »
  • Uncategorized

    കേരളാ ബിജെപി തലപ്പത്ത് സസ്പെൻസ് എൻട്രിയോ? സുരേന്ദ്രന്‍ തുടരുമോ?

    തിരുവനന്തപുരം : കെ.സുരേന്ദ്രന്‍ തുടരണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകാത്തതിനാല്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍റെ പ്രഖ്യാപനം വൈകുന്നു. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ സുരേന്ദ്രന്‍ മാറിയാല്‍ പല പേരുകളാണ് പാര്‍ട്ടി ദേശീയ നേതൃത്വം പരിഗണിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുതിയ പരീക്ഷണങ്ങള്‍ക്കും പാര്‍ട്ടി ചിലപ്പോള്‍ മുതിര്‍ന്നേക്കും.  കെ.സുരേന്ദ്രൻ തുടർന്നില്ലെങ്കിൽ എംടി രമേശിന്റെയും ശോഭാ സുരേന്ദ്രൻറെയും പേരുകളാണ് പരിഗണനയിലുള്ളത്. ദീര്‍ഘകാലമായി രമേശ് സംസ്ഥാന ഭാരവാഹിയായി തുടരുകയാണ്. രമേശിന്‍റെ സീനിയോരിറ്റി മറികടന്നാണ് 2020 ല്‍ കെ സുരേന്ദ്രനെ പാര്‍ട്ടി ദേശീയ നേതൃത്വം പ്രസിഡന്‍റാക്കിയത്. കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ നിന്നും നിലവിലെ…

    Read More »
  • Face to Face

    ഞാനും മഞ്ജുവാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ’; റീച്ച് കിട്ടാൻ എന്ത് തറവേലയും കാണിക്കരുതെന്ന് നാദിർഷ

    നടി മഞ്ജുവാര്യർ തന്നോട് മോശമായി പെരുമാറി എന്ന വാർത്തയോട് പ്രതികരിച്ച് സംവിധായകനും നടനുമായ നാദിർഷ. വാർത്ത വ്യാജമാണെന്നും താനോ മഞ്ജുവാര്യരോ അറിയാത്ത കാര്യങ്ങളാണെന്നുമാണ് നാദിഷ പറഞ്ഞത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നടന്റെ പ്രതികരണം. ഒരു ഓൺലെെൻ മാദ്ധ്യമത്തിൽ വന്ന പോസ്റ്ററും നടൻ പങ്കുവച്ചിരുന്നു. മഞ്ജുവാര്യർ ഒരുപാട് മാറിപ്പോയി, പഴയകാര്യങ്ങളെല്ലാം മറന്നു. ഞാൻ ഫോൺ വിളിച്ചപ്പോൾ എന്നോട് പ്രതികരിച്ച രീതി ഏറെ വിഷമിപ്പിച്ചു’,- എന്ന് നാദിർഷ പറഞ്ഞുവെന്നാണ് വ്യാജ വാർത്തയിൽ അവകാശപ്പെടുന്നത്. എന്നാൽ ഇത് വ്യാജമാണെന്നാണ് നാദിർഷ പറയുന്നത്. ‘ഇത് ഞാനും മഞ്ജുവാര്യരും അറിയാത്ത…

    Read More »
  • Face to Face

    സുധീഷിന് മാറാരോഗം വരുമായിരുന്നു, ഏറ്റവും അപകടകരം; മണിച്ചിത്രത്താഴിൽ സംഭവിച്ചത്

    സിനിമയിൽ നാം കാണുന്ന കഥയേക്കാൾ രസകരവും കൗതുകരവുമാണ് സിനിമയ‌്ക്ക് പിന്നിലെ വിശേഷങ്ങൾ. മണിച്ചിത്രത്താഴ് എന്ന ക്ളാസിക്ക് സിനിമയ‌്ക്ക് പറയാൻ അത്തരം നൂറ് പിന്നാമ്പുറ കഥകളുണ്ട്. അതിലൊന്ന് നടൻ സുധീഷുമായി ബന്ധപ്പെട്ടുള്ളതാണ്. ചിത്രത്തിൽ ‘കിണ്ടി’ എന്ന സുധീഷിന്റെ കഥാപാത്രം ഇന്നും പ്രേക്ഷകനിൽ ചിരിയുണർത്തുന്നതാണ്. മണിച്ചിത്രത്താഴിന്റെ പൊഡക്ഷൻ എക്‌സിക്യൂട്ടീവ് ആയിരുന്ന ബാബു ഷാഹിർ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. മണിച്ചിത്രത്താഴിൽ സുധീഷുമായുള്ള ഒരു സീനിൽ മോഹൻലാൽ ഇറങ്ങിച്ചെല്ലുന്നത് വലിയൊരു കുളത്തിലേക്കാണ്. ഹിൽ പാലസിലെ കുളമായിരുന്നു അത്. ആ കുളത്തിലേക്ക് സുധീഷ് ചാടുന്നതും, മോഹൻലാൽ ഞെട്ടി പിന്നിലേക്ക് പോകുന്നതുമാണ് സീൻ.…

    Read More »
  • Uncategorized

    കെ വി തോമസിന്റെ യാത്രാ ബത്ത ഉയര്‍ത്താനുള്ള നിര്‍ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി;കെ സുധാകരന്‍ 

    തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസിന്റെ യാത്രാ ബത്ത ഉയര്‍ത്താനുള്ള നിര്‍ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി. ആശ വര്‍ക്കര്‍മാരുടെ സമരത്തിനൊപ്പം കോണ്‍ഗ്രസ് ഉണ്ടാവുമെന്ന് പറഞ്ഞുകൊണ്ടാണ് യാത്രാ ബത്ത ഉയർത്താനുള്ള നിര്‍ദേശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത്. ആശ വര്‍ക്കേഴ്‌സിന്റെ വിരമിക്കല്‍ ആനുകൂല്യം അഞ്ച് ലക്ഷമാക്കണം. കെ വി തോമസിന്റെ ഒരുമാസത്തെ ശമ്പളം മാത്രമാണിതെന്നും സുധാകരന്‍ പറഞ്ഞു. ആശ വര്‍ക്കേഴ്‌സിന്റെ സമരത്തിനൊപ്പം കോണ്‍ഗ്രസ് ഉണ്ട്. മനക്കരുത്തോടെ സമരം മുന്നോട്ട് കൊണ്ടുപോകണം. ആശ വര്‍ക്കേഴ്‌സിന് വിരമിക്കല്‍ ആനുകൂല്യം…

    Read More »
  • Uncategorized

    എസ്എഫ്ഐ സംഘടന പിരിച്ചുവിടുന്നതാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കു നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം എന്ന്‌ രമേശ് ചെന്നിത്തല

    തിരുവനന്തപുരം: കേരളത്തിലെ ഒന്നാം നമ്പര്‍ സാമൂഹ്യവിരുദ്ധ ഭീകര പ്രസ്ഥാനമായി മാറിയിരിക്കുന്ന എസ്എഫ്ഐ എന്ന സംഘടന പിരിച്ചുവിടുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ് തിരുവനന്തപുരത്ത് ചേര്‍ന്ന എസ്എഫ്ഐയുടെ 35ാം സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യേണ്ടിയിരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കാമ്പസുകളില്‍ എസ്എഫ്ഐയുടെ നേതാക്കള്‍ റാഗിങ് എന്ന പേരില്‍ നടത്തുന്ന കൊടും പീഡനമാണ് അവര്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. എസ്എഫ്ഐയുടെ ക്രൂരതകള്‍ക്ക് കണ്ണുമടച്ചു പിന്തുണ നല്‍കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനതയ്ക്ക് എന്തു സന്ദേശമാണ് നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏറെ ആക്രമണങ്ങള്‍ നേരിട്ടിട്ടും എസ്എഫ്‌ഐ എന്ന പ്രസ്ഥാനം ആരുടെയും…

    Read More »
  • Uncategorized

    ‘നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ ശ്രമിക്കുന്നു, കോടതിയെ സമീപിക്കും; പി വി അന്‍വര്‍

    മലപ്പുറം: തൃണമൂൽ സംസ്ഥാന പ്രതിനിധി സമ്മേളനം 23ന് നടക്കും. സമ്മേളനത്തിയായി മഹുവ മൊയ്ത്ര എംപിയും ഡെറിക് ഒബ്രയിനും ഇന്ന് കേരളത്തിലെത്തും. തൃണമൂൽ കോൺ​ഗ്രസ് എംപിമാരും നേതാക്കളും നാളെയാണ് പാണക്കാട് സന്ദർശിക്കുകയും താമരശ്ശേരി ബിഷപ്പുരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനർ പി വി അൻവർ അറിയിച്ചു. കാന്തപുരം വിഭാഗത്തിന്റെ കീഴിലുള്ള മർക്കസ് നോളേജ് സിറ്റിയും സന്ദർശിക്കും. പിഎസ്‌സി അംഗങ്ങളുടെ ശമ്പള വർദ്ധനവിനെതിരായും പി വി അൻവർ പ്രതികരിച്ചു. പിഎസ്‌സി ചെയർമാന് ഒരു ദിവസം 17000 രൂപയാണ് ശമ്പളം. കൊടും കൊള്ളയാണ് നടക്കുന്നതെന്ന്…

    Read More »
  • Uncategorized

    വിദ്വേഷ പരാമർശ കേസ്; പിസി ജോർജിന് മുൻകൂർ ജാമ്യമില്ല

    കൊച്ചി: വിദ്വേഷ പരാമർശത്തിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കടതി തള്ളി. നേരത്തേ കോട്ടയം ജില്ലാ സെഷൻസ് കോടതിയും പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ടെലിവിഷൻ ചർച്ചയ്‌ക്കിടെ വിദ്വേഷ പരാമർശം നടത്തിയതിന് ഈരാറ്റുപേട്ട പൊലീസാണ് പിസി ജോർജിനെതിരെ കേസെടുത്തത്. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണനാണ് ജാമ്യാപേക്ഷ പരിഗമിച്ചത്. തനിക്ക് അബദ്ധം പറ്റിയതാണെന്നാണ് പിസി ജോർജ് ഹൈക്കോടതിയിൽ പറഞ്ഞത്. എന്നാൽ, നിരന്തരം അബദ്ധങ്ങളാണ്, അബദ്ധങ്ങളുടെ ഘോഷയാത്രയാണല്ലോ പിസി ജോർജിന് സംഭവിക്കുന്നതെന്ന് ഹൈക്കോടതി പരാമർശിച്ചു. നേരത്തെയും പിസി ജോർജിനെതിരെ തിരുവനന്തപുരത്ത് സമാനമായ ഒരു കേസ് രജിസ്റ്റ‌ർ ചെയ്‌തിട്ടുണ്ട്.…

    Read More »
Back to top button