kerala news

  • News

    മുൻ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

    മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വി പി സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത മന്ത്രി ആയിരുന്നു ഉണ്ണിക്കൃഷ്ണന്‍. 6 തവണ തുടർച്ചയായി വടകരയിൽ നിന്നുള്ള എംപിയായിരുന്നു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും. ശങ്കേഴ്സ് വീക്കിലി മാതൃഭൂമി ടൈംസ് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ പത്രപ്രവർത്തകനായിരുന്നു കെ പി ഉണ്ണിക്കൃഷ്ണന്‍. 1978ൽ കോൺഗ്രസ് പിളർന്നപ്പോൾ, കോൺഗ്രസ് യു വിഭാഗത്തിൽ എത്തി. 1979-80 കാലത്ത് എഐസിസി (യു) ജനറൽ…

    Read More »
  • News

    ഭക്തിയുടെ നിറവിൽ ഇന്ന് ആറ്റുകാൽ പൊങ്കാല

    ഭക്തിയുടെ നിറവിൽ ഇന്ന് ആറ്റുകാൽ പൊങ്കാല. ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയിൽ ഒത്തുകൂടിയിരിക്കുന്നത്. അനന്തപുരി യാഗശാലയായി മാറാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി. രാവിലെ 9.45 ന് ക്ഷേത്രത്തിൽ നിന്ന് അടുപ്പുവെട്ട് ചടങ്ങ് നടക്കും. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ അടുപ്പുകളിൽ ഭക്തർ പൊങ്കാല നിവേദ്യം തയ്യാറാക്കും. ഉച്ച തിരിഞ്ഞ് 2.15 ന് നിവേദ്യ സമർപ്പണം നടത്തും. ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽക്കുത്ത് ചടങ്ങ് നടക്കും.…

    Read More »
  • News

    ശബരിമലയിലെ യുവതി പ്രവേശനം; ദേവസ്വം ബോർഡിന്‍റെ നിർണായക നിലപാട് മാറ്റം

    ശബരിമലയിലെ യുവതി പ്രവേശനത്തില്‍ നിലപാടിൽ മലക്കംമറിഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് ദേവസ്വം ബോർഡ് ഒരുങ്ങുന്നത്. 2019 ലെ ദേവസ്വം ബോർഡിന്‍റെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ തിരുത്തും. ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന് ദേവസ്വം ബോർഡിന്‍റെ പുതിയ നിലപാട്. ദേവസ്വം ബോർഡിൻ്റെ നിലപാട് സ്വാഗതാർഹമെന്ന് ഗ്ലോബൽ ബ്രാഹ്മിൻ കൺസോർഷ്യം പ്രതികരിച്ചു. ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രസിഡന്‍റ് കെ ജയകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യം ബോര്‍ഡ് വിശദമായി ചര്‍ച്ച ചെയ്തു. ശബരിമലയിൽ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും ബോര്‍ഡിന് ആശയക്കുഴപ്പമില്ലെന്നും…

    Read More »
  • News

    തൃപ്പൂണിത്തുറയിൽ സ്വരാജില്ല ; ജില്ലാ ഘടകത്തിന്‍റെ ആവശ്യം തള്ളി

    നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം സ്വരാജ് മത്സരിക്കില്ല. സ്വരാജ് വേണമെന്ന ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളി. തൃപ്പൂണിത്തുറ പിടിക്കാൻ വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണനെ രംഗത്തിറക്കാനാണ് സിപിഎം തീരുമാനമെന്നാണ് വിവരങ്ങൾ. കൊച്ചി മുൻ മേയർ അനിൽകുമാറിനെയും പരിഗണിച്ചില്ല. എം ബി ഷൈനി വൈപ്പിൻ മണ്ഡലം സ്ഥാനാർത്ഥിയാകും. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയാണ് ഷൈനി. നാളത്തെ സെക്രട്ടറിയേറ്റിൽ സ്ഥാനാർത്ഥി പട്ടികക്ക് അന്തിമരൂപം നൽകും. എറണാകുളത്തും തൃക്കാക്കരയിലും സിപിഎം പൊതു സ്വതന്ത്രനെ പരീക്ഷിക്കാനാണ് ആലോചിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയായി എം…

    Read More »
  • Business

    സ്വര്‍ണ വിലയില്‍ ട്വിസ്റ്റ്: കേരളത്തില്‍ ഇടിവ്

    പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെ കേരളത്തില്‍ ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില. സംസ്ഥാനത്ത് പവന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയുമായി. വില ഇനിയും കൂടുമെന്ന് പ്രതീക്ഷിച്ചപ്പോഴാണ് ഇടിവുണ്ടായത്. ആഗോള വിപണിയില്‍ ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന് 5363 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക 97.82 എന്ന നിരക്കിലേയ്ക്ക് ഉയര്‍ന്നു. വെള്ളി 1.46 ഡോളര്‍ വര്‍ധിച്ച് 93.86 ഡോളറിലുമാണ്. ഇന്നലെ ആഗോള വിപണികള്‍ അവധിയായിട്ടും കേരളത്തില്‍ സ്വര്‍ണവില വര്‍ധിപ്പിച്ചതിനാലാണ് വ്യാപാരികള്‍ക്ക് ഇന്ന്…

    Read More »
  • News

    ഗൾഫ് മേഖല ആശങ്കിൽ : കൊച്ചിയിൽ നിന്നുള്ള 44 വിമാന സർവീസ് റദ്ദാക്കി

    കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 44 വിമാന സർവീസുകൾ ഇന്ന് റദ്ദാക്കി. മേഖലയിലേക്കുള്ള ആറ് സർവീസുകൾ മാത്രമാണ് ഇന്ന് നടക്കുകയെന്നാണ് സിയാൽ നൽകുന്ന വിവരം. അമ്പതോളം വിമാന സർവീസ് ഉള്ളത്ൽ 44 എണ്ണമാണ് റദ്ദാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഇന്നലെ രാത്രി തന്നെ സിയാലിന്റെ ഭാ​ഗത്ത് നിന്ന് ലഭിച്ചിരുന്നു. ഇന്ന് 6 സർവ്വീസുകൾ മാത്രമാണുള്ളതെന്നാണ് സിയാലിന്റെ വെബ്സൈറ്റിലെ വിവരം.

    Read More »
  • News

    രമേശ് ചെന്നിത്തലയുടെ പുസ്തകം മമ്മൂട്ടിയും അടൂരും ചേര്‍ന്ന് പ്രകാശനം ചെയ്തു

    കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല രചിച്ച my journey through gandhi villages (ഗാന്ധിഗ്രാമങ്ങളിലൂടെ) എന്ന പുസ്തകം പ്രകാശനം ചെയ്തു. നടന്‍ മമ്മൂട്ടിയും, പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ചേര്‍ന്നാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്. ചെന്നിത്തലയുടെ ബുക്ക് പ്രകാശനം ചെയ്യുന്നുകേരളത്തിലെ പതിനാല് ജില്ലകളിലെയും പട്ടികജാതി – പട്ടികവര്‍ഗകോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് 2012 ല്‍ ആവിഷ്‌കരിച്ചതാണ് ഗാന്ധിഗ്രാം പദ്ധതി. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗക്ഷേമ വകുപ്പില്‍ നിന്നും ഒരുകോടി രൂപ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഗാന്ധിഗ്രാം…

    Read More »
  • News

    ചോറ്റാനിക്കര മകം തൊഴൽ‌ നാളെ; കനത്ത സുരക്ഷ

    ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ‌ നാളെ നടക്കും. തിങ്കളാഴ്ച രാവിലെ 5.30ന് ഓണക്കുറ്റിചിറയിൽ ആറാട്ട്, തുടർന്ന്‌ മകം എഴുന്നള്ളിപ്പ് നടക്കും. പകൽ ഒന്നുമുതൽ ചോറ്റാനിക്കര മുരളീധര മാരാരുടെയും സംഘത്തിന്റെയും പാണ്ടിമേളം അരങ്ങേറും. പകൽ രണ്ടു മണി മുതലാണ് മകംതൊഴൽ ആരംഭിക്കുക. രാത്രി 9.30 വരെയാണ് മകം തൊഴല്‍ നടക്കുക. പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് അധികവും മകം തൊഴലിനായി ക്ഷേത്രത്തില്‍ എത്തുന്നത്. ദീര്‍ഘസുമംഗലി ആകാനും അവിവാഹിതകളുടെ വിവാഹം നടക്കാനും സര്‍വ്വദോഷങ്ങള്‍ മാറാനും ഈ സമയത്ത് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് വിശേഷമാണെന്നാണ് വിശ്വാസം. തങ്ക ഗോളക ചാര്‍ത്തി,…

    Read More »
  • News

    വയനാട്ടില്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യ ഘട്ടത്തിലെ വീടുകളുടെ കൈമാറ്റം ഇന്ന്

    വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യ ഘട്ട വീടുകളുടെ കൈമാറ്റം ഇന്ന്. 51 വീടുകളാണ് ദുരന്തബാധിതര്‍ക്ക് ഇന്ന് കൈമാറുക. മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വൈകീട്ട് നാല് മണിക്ക് വീടുകളുടെ താക്കോല്‍ കൈമാറും. പ്രിയങ്ക ഗാന്ധി എംപിയാണ് മുഖ്യാതിഥി. മുസ്ലിം ലീഗ് ദേശീയ സംസ്ഥാനതല നേതാക്കളും യുഡിഎഫിന്റെ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്തെ 11.5 ഏക്കര്‍ സ്ഥലത്താണ് മുസ്ലിം ലീഗിന്റെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. എട്ട് സെന്റില്‍ 1060 സ്‌ക്വയര്‍ ഫീറ്റിലായി മൂന്ന്…

    Read More »
  • News

    സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിൽ ആറ് മരണം; അപകടങ്ങൾ നടന്നത് പുലർച്ചെയോടെ

    സംസ്ഥാനത്ത് രണ്ട് വാഹന അപകടങ്ങളിലായി ആറ് മരണം. തിരുവനന്തപുരം കരമനയിൽ ബൈക്ക് നടപ്പാതയിൽ ഇടിച്ച് ഹോട്ടൽ ജീവനക്കാരായ മൂന്നു പേർ മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. കോഴിക്കോട് നല്ലളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. മൊബൈൽ ടവർ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന രാമനാട്ടുകര സ്വദേശികളാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ 3 മണിയോടെയാണ് അപകടം ഉണ്ടായത്. രാമനാട്ടുകര, ഫറോഖ് കോളേജ് സ്വദേശികളായ ദിനിൽ, അജീഷ്, വിമൽ എന്നിവരാണ്…

    Read More »
Back to top button