kerala news

  • News

    പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം; വൈദ്യസഹായം നൽകിയത് മാനദണ്ഡം പാലിച്ച്, ചികിത്സ പിഴവ് ആരോപണം നിഷേധിച്ച് ആശുപത്രി

    കണ്ണൂർ പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണത്തിൽ മരണത്തിൽ വിശദീകരണവുമായി ബേബി മെമ്മോറിയൽ ആശുപത്രി അധികൃതർ. കുഞ്ഞിന്റെ മരണത്തിൽ അതിയായ ദുഃഖം രേഖപെടുത്തുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് കുഞ്ഞിനു വൈദ്യസഹായം നൽകിയത്. ലഭ്യമായ എല്ലാ ആധുനിക ചികിത്സ സഹായങ്ങളും കുഞ്ഞിന് നൽകിയെന്ന് ചൂണ്ടിക്കാട്ടിയ ആശുപത്രി നിയമാനുസൃത നടപടികൾക്ക് എല്ലാവിധ പിന്തുണ നൽകുമെന്നും ‌വിശദമാക്കി. പയ്യന്നൂര്‍ സ്വദേശികളായ സൂരജ് വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ഇന്നലെ രാത്രിയാണ് കണ്ണൂര്‍ ബി എം എച്ച് ആശുപത്രിയില്‍ വെച്ച് മരിച്ചത്. അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ…

    Read More »
  • News

    കള്ളാടി മണ്ണിടിച്ചിൽ; മണ്ണ് മാറ്റുന്നതിനെ കുറിച്ച് പഠനം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ

    വയനാട് കള്ളാടി ദുരന്തത്തിൽ, മണ്ണ് മാറ്റുന്നതിനെ കുറിച്ച് പഠനം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ.മൂന്നംഗ വിദഗ്ധ സമിതിയെയാണ് നിയോഗിച്ചത്.എൻഐടി പ്രൊഫ. ഡോ സന്തോഷ് ജി തമ്പിയും ഡോ ജ്യൂഡ് ഇമ്മാനുവലും CESS ഡയറക്ടറുടെ പ്രതിനിധിയുടെയും നേതൃത്വത്തിലാണ് സമിതി. എൽസ്റ്റൺ എസ്റ്റേറ്റിലെ സർക്കാർ ടൗൺഷിപ്പിന്റെ സുരക്ഷ സമിതി ഉറപ്പു വരുത്തും. സുരക്ഷിതമായി മണ്ണ് നീക്കുന്നത് സംബന്ധിച്ച മേൽനോട്ടം സമിതി വഹിക്കും. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നടത്തിയ കൂടിക്കാഴ്ചയിലാണ് സമിതിയെ നിയോഗിക്കാൻ ധാരണയായത്. സമിതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ വയനാട് ജില്ലാ…

    Read More »
  • Business

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 1,06,000 രൂപ കടന്നു‌‌‌

    പശ്ചിമേഷ്യയിലെ സംഘര്‍ഷം കനത്തതോടെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നത്. വെള്ളിയാഴ്ച രാവിലെ 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 13,275 രൂപയായും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,200 രൂപയായും ഉയര്‍ന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് സ്വര്‍ണവിലയില്‍ വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തിയിരുന്നു. രണ്ട് തവണയായി പവന് 960 രൂപയോളമാണ് വര്‍ധിച്ചത്. ഇന്നലെ വൈകിട്ട് വിപണി ക്ലോസ് ചെയ്യുമ്പോള്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 1,05,920…

    Read More »
  • News

    കള്ളാടി മണ്ണിടിച്ചില്‍; കരാര്‍ കമ്പനിയെ പഴിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട്, മൃതദേഹം വിട്ടുനല്‍കാന്‍ കാലതാമസം ഉണ്ടാകരുതെന്ന് ഹൈക്കോടതി

    വയനാട്ടിലെ കള്ളാടി മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ മൃതദേഹം വിട്ടുനല്‍കുന്നതില്‍ കാലതാമസം ഉണ്ടാകരുതെന്ന് ഹൈക്കോടതി. പരിക്കേറ്റവരുടെ ചികിത്സാചെലവ് ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.അതേസമയം കരാര്‍ കമ്പനിയെ കുറ്റപ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മണ്ണ് നീക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും കരാര്‍ കമ്പനി അത് പാലിച്ചില്ലെന്നും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യഘട്ടം മുതല്‍ക്കേ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണവും ഇതുതന്നെയാണ്. ദുരന്തത്തില്‍ അന്വേഷണം ആരംഭിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സാധ്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയും പറഞ്ഞു. എന്ത് പ്രവൃത്തി നടക്കുമ്പോഴാണ് ദുരന്തമുണ്ടായതെന്ന് അന്വേഷിക്കണമെന്നും കെഎസ്ഡിഎംഎ ആവശ്യപ്പെട്ടു.…

    Read More »
  • News

    കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍: മന്ത്രി ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച

    അമേരിക്കന്‍ കമ്പനിയായ കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ പരിഹരിക്കാന്‍ തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. എറണാകുളം കലക്ടറേറ്റിലാണ് ചര്‍ച്ച. ഉമ തോമസ് എംഎല്‍എ, ജില്ലാ ലേബര്‍ ഓഫീസര്‍, ലേബര്‍ സെക്രട്ടറി തുടങ്ങിയവരും രാവിലെ 11 ന് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ കോറോ ഹെല്‍ത്ത് പ്രതിനിധികള്‍ പങ്കെടുക്കുമോയെന്നതില്‍ വ്യക്തതയില്ല. ചര്‍ച്ചയ്ക്ക് കോറോ ഹെല്‍ത്ത് അധികൃതര്‍ എത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെയും ജീവനക്കാരെ ഓഫീസിന് അകത്ത് പ്രവേശിപ്പിച്ചില്ല. മന്ത്രിതല ചര്‍ച്ച നിശ്ചയിച്ചിരിക്കെ, അതുവരെ…

    Read More »
  • News

    കള്ളാടി മണ്ണിടിച്ചില്‍; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരും, ദുരന്തം ഹൈക്കോടതി ഇന്ന് പരിഗണിക്കും

    വയനാട്ടിലെ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ സര്‍ക്കാര്‍ വസ്തുതാ റിപ്പോര്‍ട്ട് ഹാജരാക്കും. അമിക്കസ് ക്യൂറിയും കോടതിയില്‍ ഹാജരാകും. ദുരന്തകാരണം, നിലവിലെ സാഹചര്യം, രക്ഷാപ്രവര്‍ത്തനം എന്നിവയാണ് കോടതി പരിഗണിക്കുക. വയനാട്ടിലെ പ്രകൃതി ദുരന്തങ്ങളില്‍ സ്വമേധയാ എടുത്ത കേസ്, പ്രത്യേകം പട്ടികപ്പെടുത്തിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുക. അതേസമയം മണ്ണിടിച്ചിലില്‍ കാണാതായ രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. ഇന്നലെ നടന്ന പരിശോധനയില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് മേഖലയില്‍ പരിശോധന നടക്കുന്നത്. ഇന്നലെ മൃതദേഹങ്ങള്‍ കണ്ടെടുത്ത…

    Read More »
  • Uncategorized

    ആഭ്യന്തരമന്ത്രിയെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ആർഎസ്എസ് പ്രവർത്തകനെതിരെ പൊലീസ് നടപടി

    ഹരിപ്പാട്: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ സാമൂഹ മാധ്യമത്തിൽ പ്രതികരിച്ചയാൾക്കെതിരെ പൊലീസ് നടപടി. ഒരു വാർത്താ മാധ്യമത്തിൻ്റെ ഫെയ്‌സ്ബുക്ക് പേജിൽ വന്ന വാർത്തയ്ക്ക് താഴെ കമൻ്റിട്ട ആർഎസ്എസ് പ്രവർത്തകനായ മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്. ക്രിമിനൽ കേസ് പ്രതിയായ കിഷോർ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കൊപ്പം വേദി പങ്കിടുന്ന ചിത്രം സഹിതമായിരുന്നു അനിൽകുമാറിൻ്റെ ഫെയ്‌സ്ബുക്ക് കമൻറ്റ്. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലറെ പിടികൂടാൻ കാണിച്ച അതേ ശുഷ്കാന്തി, ആയുധക്കേസിലെ പ്രതിയായ കിഷോറിനെ പിടികൂടുന്നതിലും പൊലീസ് കാണിച്ചാൽ അത് നീതിന്യായ വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്താകുമെന്നായിരുന്നു…

    Read More »
  • News

    രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം അഞ്ചായി

    കോഴിക്കോട് കള്ളാടി ദുരന്തത്തില്‍ രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം അഞ്ചായി. മീനാക്ഷി പാലത്തിന്റെ താഴെ വലതു ഭാഗത്തു നിന്നാണ് ഒരു മൃതദേഹം ലഭിച്ചതെന്ന് മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞു. രണ്ടാമത്തെ മൃതദേഹം പുഴയിൽ നിന്നാണ് കിട്ടിയത്. പ്രദേശത്ത് നാലു സോണായി തിരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. കാണാതായ മറ്റു മൂന്നു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്നും മന്ത്രി അനില്‍ കുമാര്‍ അറിയിച്ചു. ഒന്നാമത്തെ സോണില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനിക്കുന്നത്. അവിടെയും രണ്ടാമത്തെ സോണുമാകും ഇന്ന് പ്രധാനമായും സെര്‍ച്ച്…

    Read More »
  • News

    വടക്കന്‍ കേരളത്തില്‍ മഴ ശക്തമായ തുടരുന്നു ; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മൂന്നിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

    സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴ തീവ്രമാകാനുള്ള സാധ്യത കണക്കിലെടുത്ത് കലക്ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്‌ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. സര്‍വകലാശാലാ പരീക്ഷകള്‍, പിഎസ്സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധി…

    Read More »
  • News

    സർക്കാരിന്റെ നൂറു ദിന കര്‍മപരിപാടിക്കായി ഓപ്പണ്‍ പോര്‍ട്ടല്‍ ;80 ശതമാനത്തിന് മുകളിൽ പൂർത്തിയായാൽ പച്ച, ഒന്നും ഇല്ലെങ്കില്‍ ചുവപ്പ്

    സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു ഓപ്പണ്‍ പോര്‍ട്ടല്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഓരോ വകുപ്പിന്റെയും നൂറു ദിവസത്തെ പദ്ധതികള്‍, അതിന്റെ പുരോഗതി തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാവുന്ന തരത്തിലാണ് പോര്‍ട്ടല്‍ തയ്യാറാക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിനും നിരീക്ഷിക്കുന്നതിനും വേണ്ടിയാണിത്. നൂറുദിന പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലും ചീഫ് സെക്രട്ടറിയുടെ ഓഫീസിലും പ്രോഗ്രാം മാനേജ്‌മെന്റ് കോര്‍ഡിനേഷനുള്ള പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നൂറുദിന പരിപാടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 19 മന്ത്രിമാരുമായും അവരുടെ വകുപ്പുകളുമായി ചര്‍ച്ച നടത്തി. പദ്ധതികള്‍ നടപ്പാക്കുന്നതിനു…

    Read More »
Back to top button