kerala news
-
News
അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരി പുറത്തേക്ക്, വിജിലൻസ് കോടതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി
അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ആശ്വാസം. വിജിലൻസ് കോടതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. സെപ്റ്റംബർ 18 മുതൽ ടോമിൻ തച്ചങ്കരി ജയിലിലായിരുന്നു. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
Read More » -
News
മാസപ്പടി കേസ്; പിണറായിക്ക് തിരിച്ചടി, വിജിലൻസ് അന്വേഷണ ഉത്തരവിനെതിരെ അപ്പീൽ അനുമതി നിഷേധിച്ച് ഹൈക്കോടതി
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. പിണറായി വിജയന്റെയടക്കമുള്ള അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. വിജിലൻസ് എഫ്ഐആർ ഇടാനുത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീൽ കോടതി പരിഗണിക്കില്ലെന്ന് വ്യക്തമാക്കി. തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. സർക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് അറിയിച്ചിരുന്നത്. എന്നാൽ അപ്പീലിന് അനുമതി നൽകരുതെന്നായിരുന്നു ഇഡിയുടെ നിലപാട്. ഇത് പരിഗണിച്ചാണ് കോടതി തള്ളിയത്. ഇതോടെ മാസപ്പടി കേസിൽ പിണറായിയെ പിന്തുണച്ച സര്ക്കാരിനും കോടതിയിൽ നിന്ന് തിരിച്ചടിയാണുണ്ടായത്.
Read More » -
News
നെടുമ്പാശേരി വാഹനാപകടം; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതിയായ 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എക്സൈസ് കമ്മീഷണർ സാംബശിവറാവുവാണ് ഉത്തരവിറക്കിയത്. ദയ ബാർ കടവന്ത്ര, മൺസൂൺ എംപ്രസ് പാലാരിവട്ടം, ഹോട്ടൽ മാരിയട്ട് നെടുമ്പാശ്ശേരി ഈ ഹോട്ടലുകളിൽ നിന്നാണ് പ്രതി സുഹൈൽ മദ്യപിച്ചത്. ഈ ഹോട്ടലുകളുടെ ലൈസൻസുകളാണ് സസ്പെൻഡ് ചെയ്തത്. അതേസമയം, കാര് ഓടിച്ച സുഹൈൽ സജീവ് അടക്കം നാലുപ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകീട്ട് അഞ്ചുമണിവരെയാണ് അങ്കമാലി കോടതി കസ്റ്റഡി അനുവദിച്ചത്. കേസ് അന്വേഷണത്തിന് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിച്ചു. അപകടമുണ്ടാക്കിയ…
Read More » -
News
നെൽവിത്തുകളുടെ കാവലാൾ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
പദ്മശ്രീ ജേതാവും വയനാടൻ ഗോത്രകർഷകനുമായ ചെറുവയൽ രാമൻ (75) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. കേരളത്തിലെ പരമ്പരാഗത നാടൻ നെൽവിത്തുകളുടെ സംരക്ഷകനും ആദിവാസി കർഷകനുമാണ്. 2023-ൽ രാജ്യം ഇദ്ദേഹത്തെ പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1952-ൽ വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള എടവക കമ്മനയിലാണ് ജനിച്ചത്. കാർഷിക പരിജ്ഞാനമോ സസ്യശാസ്ത്രമോ പഠിച്ചിട്ടില്ലാത്ത രാമൻ, തന്റെ 17-ാം വയസ്സ് മുതൽ കൃഷിയിലേക്ക് ഇറങ്ങി. വയനാട്ടിലെ പരമ്പരാഗതമായ വൈക്കോലും പുല്ലും മേഞ്ഞ മൺവീട്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. വയനാടിന്റെ നെല്ലച്ഛൻ എന്ന പേരിൽ പ്രശസ്തനായ…
Read More » -
News
പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം; രണ്ട് എസ്ഐടി രൂപീകരിച്ച് വിജിലൻസ് ഉത്തരവ്
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് ഡയറക്ടർ ഉത്തരവിട്ടു. ഡിഐജി തോംസൺ ജോസിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. പിണറായി വിജയന് ഒന്നാം പ്രതിയായ കേസ് എസ്പി ഇ എന് സുരേഷും മുഹമ്മദ് റിയാസ് ഒന്നാം പ്രതിയായ കേസ് കോഴിക്കോട് സ്പെഷ്യൽ സെൽ എസ്പി ബാലകൃഷ്ണനും അന്വേഷിക്കും. ഇഡി റിപ്പോർട്ട് പ്രകാരം, രണ്ട് കാലഘട്ടങ്ങളിൽ നടന്ന സാമ്പത്തിക ആരോപണങ്ങളായതിലാണ് രണ്ട് കേസുകള് രജിസ്റ്റർ ചെയ്തത്. അഴിമതി തടയൽ നിയമപ്രകാരമെടുത്ത രണ്ട് കേസിലും പിണറായിയുടെ…
Read More » -
News
മാസപ്പടി കേസ് എഫ്ഐആറിൽ നിർണായക വിവരങ്ങൾ പുറത്ത്
സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാധീനത്താൽ കപട ഇടപാടുകളെന്ന് എഫ്ഐആർ. അന്യായമായ സാമ്പത്തിക ലാഭത്തിന് വേണ്ടി ഒന്നാം പ്രതിയായ പിണറായി വിജയൻ താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അധികാരം ദുരുപയോഗം ചെയ്തതായും എഷ്യാനെറ്റ് ന്യൂസിന് ലഭിച്ച എഫ്ഐആർ പകർപ്പിൽ പറയുന്നു. പിണറായി വിജയൻ, വീണ, എക്സാലോജിക് എന്നിവർ ചേർന്ന് ഇതിനായി ഗൂഢാലോചന നടത്തുകയായിരുന്നു. വ്യക്തിപരവും രാഷ്ട്രീയപരവുമായ സ്വാധീനം ഉപയോഗിച്ചാണ് ഇരുവരും സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എക്സാലോജിക്കും സിഎംആർഎൽ ഫിനാൻസ് ജനറൽ മാനേജറും തമ്മിലാണ്…
Read More » -
News
തലസ്ഥാനത്തെ സംഘർഷത്തിൽ സഭയിൽ വാക്പോര്; ഒടിഞ്ഞ ലാത്തിയുമായി വി ജോയ്, പ്രതിരോധിച്ച് ചെന്നിത്തല
തലസ്ഥാനത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ് സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഒടിഞ്ഞ ലാത്തിയുടെ കഷ്ണവുമായിട്ടാണ് വി ജോയി സഭയിലെത്തിയത്. പൊലീസ് ഉദ്യോഗസ്ഥരെ ആഭ്യന്ത്രരമന്ത്രി നിലയ്ക്ക് നിര്ത്തണമെന്ന് ജോയ് ആവശ്യപ്പെട്ടു. ഹോസ്റ്റലില് നിന്ന് ബിയര് കുപ്പി എറിഞ്ഞെന്ന് ആഭ്യന്തരമന്ത്രി മറുപടി നല്കി. തമിഴ്നാട്ടില് നിന്ന് പൊലീസുകാരെ ഇറക്കിയിട്ടില്ലെന്നും പത്ത് വര്ഷം എല്ഡിഎഫ് ഭരിച്ച കാലത്തെ പൊലീസ് തന്നെയാണ് ഇപ്പോഴും ഭരിക്കുന്നതെന്നും ചെന്നിത്തല തിരിച്ചടിച്ചു. പിന്നാലെ സഭയിൽ ബഹളം ഉയര്ന്നു. പ്രമേയാവതരണം തള്ളിയതോടെ പ്രതിപക്ഷ സഭയില് നിന്ന് ഇറങ്ങിപ്പോയി. തലസ്ഥാനത്തെ സംഘർഷം നിയമസഭയില്ഒടിഞ്ഞ ലാത്തി…
Read More » -
News
മിനി കൂപ്പറില് സുഹൈലിനൊപ്പം മൂന്നുപേര് കൂടി, രണ്ടുപേര് കസ്റ്റഡിയില്; മദ്യം നല്കിയ ബാറുകള്ക്കെതിരെ കേസെടുത്തു
നെടുമ്പാശ്ശേരിയില് കാര് ഇടിച്ചു മൂന്നു പേര് മരിച്ച സംഭവത്തില്, അപകടമുണ്ടാക്കിയ മിനി കൂപ്പറില് പ്രതി സുഹൈലിനെ കൂടാതെ മറ്റു മൂന്നുപേര് കൂടി ഉണ്ടായിരുന്നതായി പൊലീസ്. സുഹൈല്, നിനവ് എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമീര്, ജോയല് എന്നിവരാണ് പിടിയിലായത്. അപകടമുണ്ടായതിനു പിന്നാലെ മറ്റൊരു കാറില് ഇവര് രക്ഷപ്പെടുകയായിരുന്നു. മദ്യപിച്ച് അമിത വേഗതയില് കാര് ഓടിച്ചത് തടയാത്തതിന് ഇവര്ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു. കാര് ഓടിച്ചത് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന് സുഹൈല് പൊലീസിന് മൊഴി നല്കി.…
Read More » -
News
ജനശതാബ്ദിയില് പുഷ്ബാക്ക് സീറ്റുകള്, ആദ്യം തിരുവനന്തപുരം- കണ്ണൂര് ട്രെയിനില്; ഇന്നുമുതല് യാത്ര കൂടുതല് സുഖകരം,
ജനശതാബ്ദി എക്സ്പ്രസില് ഇന്നുമുതല് യാത്ര സുഖകരമാകും. പുഷ്ബാക്ക് സീറ്റുകള് ഇന്നുമുതല് ട്രെയിനില് സജ്ജമാകും. തിരുവനന്തപുരം- കണ്ണൂര് ശതാബ്ദിയിലാണ് മാറ്റിയ കോച്ചുകള് ആദ്യം നിലവില് വരുന്നത്. എല്എച്ച്ബി നോണ് എസി ചെയര് കാറോടുകൂടിയ ശതാബ്ദി സര്വീസ് ഞായറാഴ്ച ആരംഭിക്കുമെന്ന് ദക്ഷിണ റെയില്വേ തിരുവനന്തപുരം ഡിവിഷന് അറിയിച്ചു. ജനശതാബ്ദിയിലെ നിലവിലെ കോച്ചുകള് സംബന്ധിച്ച് വ്യാപക പരാതി ഉയര്ന്നിരുന്നു. ദീര്ഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലാത്ത സീറ്റുകളെന്നായിരുന്നു പരാതി. ഇതേത്തുടര്ന്നാണ് പുതിയ സീറ്റുകളുള്ള കോച്ചുകള് അനുവദിച്ചത്. പുഷ്ബാക്ക് സീറ്റുകളോടുകൂടിയ 16 കോച്ചുകള് കഴിഞ്ഞ ദിവസം കൊച്ചുവേളിയില് എത്തിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ്…
Read More » -
News
പിണറായി വിജയൻറെ അറസ്റ്റ്: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി
ഡൽഹിയിലെ പ്രതിപക്ഷ നേതാവിൻ്റെ അറസ്റ്റിൽ അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. കസ്റ്റഡിയിലെടുത്ത ശേഷമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക. ഡൽഹിയിലെ റസിഡൻ്റ് കമ്മീഷണറുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനാണ് നിർദ്ദേശം. റെസിഡൻസ് കമ്മീഷണറുമായി ബന്ധപ്പെടാനും ഇടപെടാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. പിണറായിയെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയതിനെ തുടർന്ന് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെ പിണറായിയടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറിന് ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പിണറായിക്കൊപ്പം…
Read More »