kerala news
-
News
ഷിഗെല്ല ബാധ: സ്ഥിതി വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന് ബത്തേരിയില്‍
വയനാട്ടില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന് ജില്ലയിലെത്തും. ബത്തേരിയില്‍ ചികിത്സയിലുള്ള രോഗികളെ അദ്ദേഹം സന്ദര്‍ശിക്കും. ബത്തേരിയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ ആരോഗ്യവകുപ്പ് അധികൃതരും, വയനാടിന്റെ ചുമതലയുള്ള കൃഷിമന്ത്രി ടി സിദ്ദിഖും പങ്കെടുക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ചികിത്സയില്‍ കഴിയുന്നവരെല്ലാം എട്ടു വയസ്സിനു മേല്‍ പ്രായമുള്ളവരാണ്. അഞ്ചു വയസ്സിനു താഴെയുള്ളവര്‍ക്ക് രോഗം ബാധിക്കുമ്പോള്‍ ആണ് അവസ്ഥ ഗുരുതരമാകുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. വയനാട്ടിൽ ഒരു സ്കൂളിലെ രണ്ടു കുട്ടികൾക്കാണ് ഷിഗെല്ല…
Read More » -
News
കനത്ത മഴ, റെഡ് അലര്‍ട്ട്: മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കനത്ത മഴയെ തുടർന്ന് മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെയും തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍,ട്യൂഷന്‍ സെന്റെറുകള്‍,പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. യൂണിവേഴ് സിറ്റി…
Read More » -
News
ബലാത്സംഗ കേസ്: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല
ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല. മണ്ണാർക്കാട് എസ് സി/എസ് ടി കോടതിയാണ് ജാമ്യം നിഷേധിച്ചത്. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ഇത്ര ഗുരുതര കുറ്റകൃത്യം ചെയ്തയാൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ മാർച്ച് 27നാണ് ദളിത് യുവതി പ്രശോഭ് സി വത്സനെതിരെ ലൈംഗിക പീഡന പരാതി ഉയർത്തിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും ഉന്നത കോൺഗ്രസ്…
Read More » -
News
കോഴിക്കോട് ജില്ലയിൽ ഷിഗെല്ല ബാധയിൽ വർധനവ്; ജാഗ്രത നിർദേശവുമായി ആരോഗ്യമന്ത്രി
കോഴിക്കോട് ജില്ലയിൽ ഷിഗെല്ല ബാധയിൽ വർധനവുണ്ടായ സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. വൃത്തി പ്രധാനമാണെന്നും ഹോട്ടലിൽ തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ക്ലോറിനേഷൻ നിർബന്ധമാക്കണം. സൂക്ഷിച്ചില്ലെങ്കിൽ രോഗം പടരും. ഹോട്ടലുകളിൽ പരിശോധന കർശനമാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. വൃത്തിഹീനമായ തട്ടുകടകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല അത്തരത്തിൽ വൃത്തിഹീനമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി സ്വീകരിക്കും. കോഴിക്കോട് നാലു വയസ്സുള്ള കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച സാഹചര്യത്തിൽ ആണ് ജാഗ്രത നിർദേശം. മൂന്നു കുട്ടികൾക്ക് രോഗം ബാധിച്ചിരുന്നു ഇതിൽ ഒരാൾ ആശുപത്രി വിട്ടു.…
Read More » -
News
സലിംകുമാറിന്റെ സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും
അന്തരിച്ച സിനിമാ താരം സലിംകുമാറിന്റെ സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കേരള സര്‍ക്കാരിന് വേണ്ടി മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി വേണ്ട സജ്ജീകരണങ്ങള്‍ക്കും കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്തിമോപചാരം അർപ്പിച്ച് വൻ ജനാവലിഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാരത്തിനായി, കേരള പൊലീസിന്റെ ബ്യൂഗിള്‍ സല്യൂട്ടിനായി ജില്ലാ പൊലീസ് മേധാവിക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പറവൂരില്‍ പൊതുദര്‍ശനത്തിന് വെക്കുമ്പോള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ അന്തിമോപചാരം അര്‍പ്പിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ…
Read More » -
News
കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളുടെ അഡ്മിന്മാരെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി
കോഴിക്കോട് വടകര ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളുടെ അഡ്മിന്മാരെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഗ്രൂപ്പുകളുടെ അഡ്മിൻമാരെ ചോദ്യം ചെയ്യാനാണ് തീരുമാനം. ആരാണ് സ്ക്രീൻ ഷോട്ട് നൽകിയതെന്നും വ്യാപകമായി പ്രചരിപ്പിക്കാൻ നിർദേശം നൽകിയത് ആര് എന്നതിലും അന്വേഷണം നടത്തും. കേസിൽ കൂടുതൽ വകുപ്പുകൾ ചേർക്കുന്നതും പരിഗണയിലാണ്. വർഗീയ പ്രചാരണവും മതവിദ്വേഷ പ്രചാരണവും നടന്നു. സംഘടിത വർഗീയ പ്രചാരണം നടന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
Read More » -
News
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ അറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ശേഷിക്കുന്ന ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. നാളെ വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 km വരെ വേഗതയില്‍ ശക്തമായ കാറ്റിനും…
Read More » -
News
‘വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് ഓര്‍ക്കാതെ രാഷ്ട്രീയ നിലപാട് ആവര്‍ത്തിച്ച് പറഞ്ഞയാള്‍; നഷ്ടമായത് കൂടപ്പിറപ്പിനെ’: മുഖ്യമന്ത്രി
അന്തരിച്ച സിനിമാ താരം സലിം കുമാറിന് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയെ മാത്രമല്ല, തനിക്ക് ഒരു കൂടപ്പിറപ്പിനെ കൂടിയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാളാണ് സലിംകുമാറെന്നും മുഖ്യമന്ത്രി അനുസിമരിച്ചു. ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാര്‍ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി…
Read More » -
News
കനത്ത ജാഗ്രതയിൽ ഡൽഹി ; കോക്റോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം ഇന്ന്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം ഇന്ന്. പ്രതിഷേധത്തിന് നേതൃത്വം നൽകാൻ പാർട്ടി സ്ഥാപകൻ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ രാവിലെ ഡൽഹിയിലെത്തും. വിമാനത്താവളത്തിൽ നിന്ന് നേരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തി ജന്തർമന്തിറിൽ പ്രതിഷേധത്തിന് അനുമതി തേടാനാണ് ശ്രമം. എന്നാൽ പൊലീസ് അനുമതി നൽകാനിടയില്ല. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ദില്ലി പൊലീസ് ജാഗ്രത കർശനമാക്കിയിട്ടുണ്ട്. ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം, സമാധാനപരമായി മാത്രം പ്രതിഷേധം എന്നാവർത്തിക്കുകയാണ് സിജെപി. ഇതുവരെ അനുമതി…
Read More » -
News
പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി
പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി. വീട്ടുവളപ്പിലെ കോഴിക്കൂട്ടില്‍ നിന്നാണ് മദ്യം പിടികൂടിയത്. കൊല്ലമുള ചാത്തന്‍തറ സ്വദേശി നസീര്‍ ആണ് പിടിയിലായത്. വീട്ടുപറമ്പിലെ കോഴിക്കൂട്ടില്‍ 86 കുപ്പി വിദേശമദ്യമാണ് വില്‍പനക്കായി സൂക്ഷിച്ചിരുന്നത്. ഓര്‍ഡര്‍ അനുസരിച്ച് ഓട്ടോയില്‍ മദ്യം എത്തിച്ചു നല്‍കുകയായിരുന്നു രീതി. ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവിലാണ് എക്‌സൈസ് ഷാഡോ സംഘം പ്രതിയെ പിടികൂടിയത്. കുറച്ചുനാളായി എക്‌സ്‌സൈസ് ഷഡോ സംഘത്തിലന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ഇയാള്‍ വലിയ തരത്തിലുള്ള മദ്യവില്‍പ്പന നടത്തിയിരുന്നുവെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
Read More »