Kerala HC
-
News
തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം; സുരേഷ് ഗോപി നല്‍കിയ ഹര്‍ജിയില്‍ നോട്ടീസയച്ച് സുപ്രീംകോടതി
2024ല്‍ തൃശൂരിലെ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി തള്ളാന്‍ വിസമ്മതിച്ച ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. ആള്‍ ഇന്ത്യ യൂത്ത് ഫെഡറേഷന്‍ നേതാവും തൃശൂരിലെ വോട്ടറുമായ ബിനോയ് എ എസിനോട് മറുപടി തേടിയാണ് ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുന്നതാണെന്നും അതില്‍ വിചാരണ നടത്താമെന്നും വ്യക്തമാക്കി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പുറപ്പെടുവിച്ച ഏപ്രില്‍ 1-ലെ കേരള ഹൈക്കോടതി വിധിക്കെതിരെയാണ്…
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ള; സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ശബരിമല സ്വര്‍ണക്കൊള്ളയിൽ സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിന് മുന്നിലെ സ്വർണപ്പാളികൾ പോറ്റി അടക്കമുള്ള പ്രതികൾ മാറ്റിയോ എന്നതിൽ ഇന്ന് എസ് ഐ ടി ഇന്ന് വ്യക്തത ഉണ്ടാക്കും. വി എസ് എസ് സി യിലെ വിദഗ്ധരെ കണ്ട് വിശദമായ റിപ്പോർട്ട് എസ് ഐ ടി തയ്യാറാക്കിയിരുന്നു. ആദ്യ റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നും വിശദമായ റിപ്പോർട്ട് വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. കടകംപള്ളി, അടൂർ പ്രകാശ്…
Read More » -
News
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം; ഹൈക്കോടതിയില്‍ സത്യവാങ്മൂലം
വയനാട് ദുരന്തബാധിരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പകരം, ആര്‍ബിഐയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അവ പുനഃക്രമീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ കഴിയുമോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം ചേര്‍ന്നതായും കേന്ദ്രധനകാര്യ മന്ത്രാലയം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത യോഗം ദുരന്തബാധിതരുടെ വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്താനും, വായ്പാ തിരിച്ചടവിന് അധികസമയം അനവദിച്ചതായും തിരിച്ചടവ് പുനഃക്രമീകരിച്ചതായും കേന്ദ്രം കോടതിയെ അറിയിച്ചു. ദുരന്തബാധിതരുടെ…
Read More »