Kandum Mindiyum Iruvar
-
News
ജീവിതത്തിൽ ഏറ്റവും വേദനിച്ച നിമിഷം, മോഹൻലാലുമായുള്ള അഭിമുഖത്തിൽ കുട്ടിക്കാല ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രി
രാഷ്ട്രീയ പോരാട്ടങ്ങളിലെ കരുത്തനായ നേതാവ് എന്നതിനപ്പുറം, അമ്മയുമായുള്ള തീവ്രമായ ആത്മബന്ധങ്ങളുടെ ഓർമ്മ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിച്ച നിമിഷം അമ്മയുടെ മരണമായിരുന്നുവെന്ന് നടൻ മോഹൻലാലുമായുള്ള പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചു. അമ്മയുടെ മരണവാർത്ത പോലും പുറത്തുള്ളവരെ അറിയിക്കാൻ കഴിയാത്ത വിധം താൻ തളർന്നുപോയ ആ നിമിഷം അദ്ദേഹം ഓർമ്മിച്ചു. അന്ന് പാർട്ടി സെക്രട്ടറിയേറ്റ് മെമ്പറായി തിരുവനന്തപുരത്ത് മുഴുവൻ സമയ പ്രവർത്തനങ്ങളിലായിരുന്നു അദ്ദേഹം. എങ്കിലും എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കുമായിരുന്നു. ഒരു ദിവസം ഭാര്യ കമലയെ വിളിച്ചപ്പോൾ സംസാരത്തിൽ…
Read More » -
News
മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖം; പൂര്‍ണരൂപം ഇന്നിറങ്ങും
മുഖ്യമന്ത്രി പിണറായി വിജയനുമായി മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ പൂർണ രൂപം ഇന്ന് റിലീസ് ചെയ്യും. കണ്ടും മിണ്ടിയും ഇരുവർ എന്ന ടാഗ്‌ലൈനോടെയാണ് അഭിമുഖം. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ക്ലിഫ് ഹൗസിലാണ് അഭിമുഖംചിത്രീകരിച്ചത്. സംവിധായകൻ ടി.കെ. രാജീവ് കുമാർ ഉൾപ്പെടെയാണ് അഭിമുഖത്തിന്റെ പിന്നണിയിലുള്ളത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായും മുൻപ് മോഹൻലാൽ അഭിമുഖം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പായി സർക്കാർ വലിയ പി.ആർ. പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉയർത്തുന്നതിനിടെയാണ് മുഖ്യമന്ത്രി മോഹൻലാൽ അഭിമുഖം എത്തുന്നത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതം, സർക്കാരിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ്…
Read More »