Kafir screenshot
-
News
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ച വിധി
വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ച വിധി പറയും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് വിധിപറയാന്‍ മാറ്റിയത്. കേസില്‍ പ്രതി ചേര്‍ക്കുമെന്ന വിലയിരുത്തലിലാണ് റിബേഷ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. അതേസമയം, റിബേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും, കേസിലെ പ്രതി ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രത്യേക അന്വേഷണ സംഘം ഹര്‍ജി നല്‍കിയതുള്‍പ്പെടെ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഹര്‍ജി കോടതി…
Read More » -
News
കാഫിർ സ്ക്രീൻഷോട്ട് കേസ്: MSF നേതാവ് മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി SIT
വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം. കാസിം അല്ല സ്ക്രീൻഷോട്ട് നിർമിച്ചത് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. എൽഡിഎഫ് നൽകിയ പരാതിയിലായിരുന്നു മുഹമ്മദ് കാസിമിനെ പ്രതി ചേർത്തത്. കാസിമിൻ്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു, പിന്നാലെ കാസിം കുറ്റക്കാരൻ അല്ല എന്ന് പോലീസ് കോടതിയെ അറിയിച്ചു. സന്ദേശം വ്യാജമാണെന്ന് കാണിച്ച് യൂത്ത് ലീഗും പരാതി നൽകിയിരുന്നു. രണ്ട് വർഷമായി നിയമപോരാട്ടത്തിൽ ആയിരുന്നു മുഹമ്മദ് കാസിം. കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിലായിരുന്നു.…
Read More » -
Kerala
കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍
വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് പ്രതി ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍. ജില്ലാ ഫൊറന്‍സിക് ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങളുള്ള ഫോണ്‍ റിസെറ്റ് ചെയ്തതായി കണ്ടെത്തിയത്. ഫോണിലെ വിവരങ്ങള്‍ മായ്ച്ച് റീസെറ്റ് ചെയ്തതായി ചോദ്യം ചെയ്യലില്‍ ജിതിന്‍ ഭാസ്‌കര്‍ സമ്മതിച്ചു. ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയക്കും. ഫോണ്‍ തിരുവനന്തപുരത്തേക്ക് പരിശോധനയ്ക്കയക്കാന്‍ കോടതിയില്‍ എസ്ഐടി ഇന്ന് അപേക്ഷ നല്‍കും. ജിതിന്‍ ഭാസ്‌കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ജിതിന്‍ ഭാസ്‌കരന്റെ ജാമ്യ ഹര്‍ജി കഴിഞ്ഞ ദിവസം…
Read More » -
News
കാഫിർ സ്ക്രീൻ ഷോട്ടിൻ്റെ ഉറവിടം കണ്ടെത്താൻ; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
കോഴിക്കോട് വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി. പ്രതിയെ രണ്ട് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ടു. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യം തള്ളിയത്. സ്ക്രീൻ ഷോട്ടിൻ്റെ ഉറവിടം കണ്ടെത്താൻ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ ഉറവിടം കണ്ടെത്തിയിട്ടില്ല, ജിതിൻ ആണ് സ്ക്രീൻ ഷോട്ട് നിർമിച്ചത് എന്നതിന് തെളിവില്ല എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതി തെളിവുകൾ നശിപ്പിച്ചെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് രണ്ട് ദിവസത്തെ കസ്റ്റഡിയിൽ…
Read More » -
News
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം; അന്വേഷണത്തിന് രൂപീകരിച്ച എസ്‌ഐടിയുടെ ആദ്യയോഗം നാളെ
ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് അന്വേഷിക്കാന്‍ രൂപീകരിച്ച എസ്‌ഐടിയുടെ ആദ്യയോഗം നാളെ. കോഴിക്കോട് റൂറല്‍ എസ്പി ടി ഫറാഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം യോഗം. ഇന്നലെയാണ് കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ചത്. കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. പ്രതികളിലേക്ക് എത്താന്‍കഴിഞ്ഞില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരനായിരിക്കും അന്വേഷണ…
Read More »