dharmendra pradhan
-
News
ധർമ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും വിജയം, സന്തോഷം പങ്കിട്ട് സോനം വാങ്ചുക്
നീറ്റ് ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിൽ സന്തോഷം പങ്കിട്ട് സമര നായകരിൽ ഒരാളായ സോനം വാങ്ചുക്. പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയിരുന്ന സോനത്തെ, പൊലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് രാജ്യതലസ്ഥാനത്തെ സി ജെ പി പ്രക്ഷോഭം അതിശക്തമായത്. തെരുവുകളിൽ നിന്ന് ഉയർന്നുവന്ന നേരിട്ടുള്ള ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ക്ഷമയുടെയും വിജയമാണ് പ്രധാന്‍റെ രാജിയെന്നാണ് സോനം വാങ്ചുക് അഭിപ്രായപ്പെട്ടത്. ഭയത്തെ അതിജീവിച്ച് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ പൗരന്മാർക്കും സി ജെ പി പ്രസ്ഥാനത്തിനും രാജ്യത്തെ ‘ജെൻ സി’…
Read More » -
News
പാറ്റകൾ എന്ന് വിളിച്ചതിന് നന്ദി, അല്ലെങ്കിൽ ഈ സമരമുണ്ടാകില്ലായിരുന്നു; ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറഞ്ഞ് അഭിജീത് ദീപ്കെ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ, ഡൽഹിയിലെ ജന്തർ മന്തറിലെ സമരവേദിയിൽ നിന്ന് രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന് നന്ദി പറഞ്ഞ് ‘കോക്രോച്ച് ജനതാ പാർട്ടി’ സ്ഥാപകൻ അഭിജീത് ദീപ്കെ. “ഞങ്ങളെ ‘പാറ്റകൾ’ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനോട് ഞാൻ നന്ദി പറയുന്നു. അദ്ദേഹം അന്ന് അങ്ങനെ വിളിച്ചിരുന്നില്ലെങ്കിൽ ഞാൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തുമായിരുന്നില്ല, ഈ സമരം ഇവിടെ സംഭവിക്കില്ലായിരുന്നു,” എന്നായിരുന്നു ധർമേന്ദ്ര പ്രധാന്റെ രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ദീപ്കെയുടെ പ്രതികരണം. മേയ് 15-ന് സുപ്രിംകോടതിയിലെ ഒരു വാദത്തിനിടെ…
Read More » -
News
എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്രം; സമരം അവസാനിപ്പിച്ച് സിജെപി
പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച സമരം കോക്ക്‌റോച്ച് ജനത പാര്‍ട്ടി (സിജെപി) അവസാനിപ്പിച്ചു. പ്രതിഷേധക്കാരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രിമാരും സിജെപി പ്രതിനിധികളും സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പ്രതിഷേധക്കാരോട് വീടുകളിലേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നായിരുന്നു സിജെപിയുടെ പ്രധാന ആവശ്യം. ഇത് യാഥാര്‍ഥ്യമായതോടെയാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്നും പരീക്ഷാ നടത്തിപ്പില്‍ ആവശ്യമായ മാറ്റം കൊണ്ടുവരാന് തയ്യാറാണെന്നും കേന്ദ്രം സിജെപിക്ക് ഉറപ്പു നല്‍കി. വാര്‍ത്താസമ്മേളനത്തില്‍…
Read More » -
News
സിജെപി- കേന്ദ്രസർക്കാർ ചർച്ച ; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തീരുമാനമായില്ല, സമരം തുടരുമെന്ന് CJP
കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളും കേന്ദ്രമന്ത്രിമാരുമായുളള ചർച്ച പൂർത്തിയായി. കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് കേന്ദ്രസര്‍ക്കാരിന്റെയും സിജെപിയുടെയും പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്. സൗരവ് ദാസും അശുതോഷ് റാങ്കെയുമാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിനിധികളായി പങ്കെടുത്തത്. ചര്‍ച്ചയില്‍ മൂന്ന് ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെച്ചത്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ റദ്ദാക്കണമെന്നും സിജെപി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതില്‍ രണ്ട് ആവശ്യങ്ങളില്‍ കേന്ദ്രത്തിന് പോസിറ്റീവ് നിലപാടാണെന്ന് സിജെപി വ്യക്തമാക്കി. ധര്‍മേന്ദ്ര പ്രധാന്റെ…
Read More » -
News
നീറ്റ് ചോദ്യച്ചോര്‍ച്ച: ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഇന്ന് കോക്രോച്ച് പാര്‍ട്ടി പ്രതിഷേധം
നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) പ്രതിഷേധം സംഘടിപ്പിക്കും. പങ്കെടുക്കുന്നവരെല്ലാം പ്ലേറ്റും സ്പൂണുമായി എത്തണമെന്നാണ് സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ആവശ്യപ്പെട്ടിരിക്കുന്നത്. പാത്രം കൊട്ടിയുള്ള പ്രതിഷേധമായിരിക്കുമെന്നാണ് സൂചന. ഉച്ചയ്ക്ക് ഒന്നു മുതലാണ് പരിപാടി. പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സിജെപി വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധ പ്രകടനത്തിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. ഡല്‍ഹിയില്‍ രണ്ടാഴ്ച മുന്‍പ് നടത്തിയ പ്രതിഷേധത്തിനു…
Read More » -
News
കേന്ദ്രത്തിന് മുന്നറിയിപ്പുമായി വീണ്ടും കോക്ക്റോച്ച് ജനത പാർട്ടി; രാജ്യവ്യാപകമായി പ്രക്ഷോഭം
കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി വീണ്ടും കോക്ക്റോച്ച് ജനത പാർട്ടി. മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോക്ക്റോച്ച് ജനത പാർട്ടി മുന്നറിയിപ്പ് നൽകി. മന്ത്രിയോട് സർക്കാർ രാജി ആവശ്യപ്പെടണമെന്നും ഒരാഴ്ച കാത്തിരിക്കുമെന്നുമാണ് സിജെപിയുടെ പ്രതികരണം. അതേസമയം, സിജെപി പ്രതിഷേധം തള്ളുകയാണ് കേന്ദ്ര സർക്കാർ. പരീക്ഷയുടെ നടത്തിപ്പ് സ്വയം ഭരണാവകാശമുള്ള സംവിധാനത്തിനാണെന്നും ആ സംവിധാനം പാളിയാൽ മന്ത്രി ഉത്തരവാദിയാകുന്നതെങ്ങനെയെന്നും മന്ത്രി കിരൺ റിജിജു പ്രതികരിച്ചു.സർക്കാർ ഒളിച്ചോടില്ലെന്നും കിരൺ റിജിജു പറഞ്ഞു. അതിനിടെ, കോക്ക്റോച്ച് ജനത പാർട്ടിയുടെ സമരത്തിൽ പങ്കെടുക്കാത്തതിൽ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. കോൺഗ്രസും,…
Read More » -
News
നീറ്റ് പരീക്ഷ ക്രമക്കേട്; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്
നീറ്റ് പരീക്ഷ ക്രമക്കേടില്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ഇന്ന് യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്‌യുഐ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനന്‍ രാജി വയ്ക്കണം, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി മേധാവിയെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നിലെ മാഫിയാ ശൃംഖലയെ സിബിഐ ഉടന്‍ പിടികൂടുമെന്നും അടുത്ത വര്‍ഷം മുതല്‍ നീറ്റ് പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാകുമെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ ഇന്നലെ പറഞ്ഞിരുന്നു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നാലെ നാല്…
Read More »