cpim

  • News

    വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇന്ന് പ്രകാശനം ചെയ്യും

    സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണൻ എഴുതിയ ‘നേതൃത്വത്തെ അണികൾ തിരുത്തട്ടെ’ എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. പയ്യന്നൂരിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി മാത്യു ആണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. പയ്യന്നൂരിലെ പാർട്ടി ഫണ്ട് ക്രമക്കേടുകളുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളും വെളിപ്പെടുത്തലുകളും അടങ്ങിയതാണ് 16 അധ്യായങ്ങളുള്ള പുസ്തകം. പോലീസ് കാവലിലാണ് പുസ്തകപ്രകാശന ചടങ്ങ് നടക്കുന്നത്. പയ്യന്നൂർ എംഎൽഎ ടി ഐ മധുസുദനനെതിരെ ഗുരുതര ആരോപണങ്ങളാണ് വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലുള്ളത്. ടി ഐ മധുസൂദനൻ പാർട്ടിയിൽ ചെറുഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നും പയ്യന്നൂരിലെ പാർട്ടിയെ…

    Read More »
  • Kerala

    വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ സംഭവം; പയ്യന്നൂരിൽ CPIM വിശദീകരണ യോഗം ഇന്ന്

    രക്തസാക്ഷി ഫണ്ട്‌ തട്ടിപ്പ് ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ കണ്ണൂർ പയ്യന്നൂരിൽ ഇന്ന് സിപിഐഎം വിശദീകരണ യോഗം നടത്തും. വെളിപ്പെടുത്തൽ നടത്തിയ സിപിആഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ ഇന്നലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നാണ് സിപിഐഎം വാദം. രക്തസാക്ഷി ഫണ്ട്‌ ക്രമക്കേട് ഉൾപ്പടെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും ധനാപഹരണം നടന്നിട്ടില്ലെന്നുമാണ് പാർട്ടി ന്യായീകരണം. അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളും യോഗത്തിൽ വിശദീകരിക്കും. അതേസമയം ആരോപണങ്ങളിൽ ഉറച്ചു നിൽക്കുകയാണ് വി കുഞ്ഞികൃഷ്ണൻ. കുഞ്ഞികൃഷ്ണൻ…

    Read More »
  • News

    കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള തീരുമാനം: സിപിഐഎം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും

    രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണം ഉന്നയിച്ച് പാർട്ടിയെ വെട്ടിലാക്കിയ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള തീരുമാനം സിപിഐഎം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതിനായി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നിർണ്ണായക യോഗം ഇന്ന് ചേരും. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിരുന്നു. ഈ റിപ്പോർട്ട് ഇന്ന് ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കും. പാർട്ടി അന്വേഷിച്ചു തള്ളിയ വിഷയങ്ങൾ പരസ്യമായി ഉന്നയിച്ച് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി എന്ന വിലയിരുത്തലിൽ ആണ് വി കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ തീരുമാനിച്ചത്. അതിനിടെ…

    Read More »
  • News

    രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തൽ; വി കുഞ്ഞികൃഷ്ണനെതിരെ നടപടി ഇന്നുണ്ടായേക്കും

    രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പടെ ക്രമക്കേടുകൾ വെളിപ്പെടുത്തിയ സി പി ഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ പാർട്ടി അച്ചടക്ക നടപടി ഇന്നുണ്ടായേക്കും. ഇന്ന് ചേരുന്ന കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം നടപടി തീരുമാനിക്കും. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് സാധ്യത. മേൽ കമ്മിറ്റിയുടെ അനുമതിയോടെ ആകും നടപടി പ്രഖ്യാപിക്കുക. രക്തസാക്ഷി ഫണ്ട്‌ വെട്ടിപ്പ് ആരോപണം അടക്കം പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിൽ ക്രമക്കേട് നടന്നിട്ടില്ല എന്ന് വരുത്തിതീർക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. അന്വേഷണ കമ്മിഷൻ തള്ളിയ ആരോപണം വീണ്ടും ഉന്നയിച്ചതിന്…

    Read More »
  • News

    മലപ്പുറം പൊന്നാനി സിപിഎമ്മിൽ വീണ്ടും സംഘർഷം; ഒരാൾക്ക് പരിക്കേറ്റു

    മലപ്പുറം പൊന്നാനി സിപിഎമ്മിൽ വീണ്ടും സംഘർഷം. എരമംഗലത്തെ സിപിഎം പ്രവർത്തകനെ വെളിയങ്കോട്ടെ സിപിഎം പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി. എരമംഗലം സ്വദേശി ഷബീറിനാണ് പരിക്കേറ്റത്. എരമംഗലം മൂക്കുതല ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ എരമംഗലം- വെളിയങ്കോട് സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഈ ആക്രമണം. എരമംഗലം സ്കൂളിന് മുന്നിൽ വച്ച് ആയുധങ്ങളുമായി എത്തിയ വെളിയങ്കോട്ടെ ഒരു സംഘം സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്നാണ് ഷബീറിന്റെ പരാതി. തലക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റ ഷബീറിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലങ്ങളായി തുടരുന്ന പൊന്നാനി സിപിഎമ്മിലെ വിഭാഗീയത മൂക്കുതല…

    Read More »
  • News

    ആളുകളെ ക്ഷമയോടെ കേള്‍ക്കണം; ഗൃഹ സന്ദര്‍ശനത്തിന് സിപിഎമ്മിന്റെ പെരുമാറ്റച്ചട്ടം

    കേരളത്തിലെ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടി സംഘടിപ്പിക്കുന്ന ഗൃഹസന്ദര്‍ശന പരിപാടിക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി സിപിഎം. കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ് ജനങ്ങളോട് ഇടപെടേണ്ട വിധത്തെ കുറിച്ചും, വിശദീകരിക്കേണ്ട വിഷയങ്ങളെ കുറിച്ചും പരാമര്‍ശിക്കുന്നത്. ജനങ്ങള്‍ക്ക് പറയാനുള്ളതെല്ലാം ക്ഷമാപൂര്‍വം കേള്‍ക്കണം. തര്‍ക്കിക്കാന്‍ മുതിരരുത്. ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നുമാണ് പാര്‍ട്ടി ഘടകങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ ആവശ്യപ്പടുന്നത്. ശബരിമല സ്വര്‍ണക്കൊള്ള അടക്കമുള്ള വിഷയങ്ങളില്‍ നല്‍കേണ്ട മറുപടിയുള്‍പ്പെടെയാണ് കുറിപ്പിലുള്ളത്. ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള ചോദ്യങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട് എന്ന നിലയിലാണ് കുറിപ്പില്‍ വിഷയങ്ങള്‍ വിശദീകരിക്കുന്നത്. ഗൃഹ സന്ദര്‍ശനത്തിന് വിട്ടുകാരെ പരിചയമുള്ളവര്‍ ഉള്‍പ്പെട്ട…

    Read More »
  • News

    സിപിഐ എം സംസ്ഥാന വ്യാപക ഗൃഹസന്ദർശനത്തിന് ഇന്ന് തുടക്കം

    സംസ്ഥാനത്ത്‌ സിപിഐ എം നേതാക്കളും പ്രവർത്തകരും നടത്തുന്ന ഗൃഹസന്ദർശനത്തിന്‌ ഇന്ന് തുടക്കമാകും. തദ്ദേശ തെരഞ്ഞെടുപ്പ്‌, സർക്കാരിന്റെ വികസന – ക്ഷേമ പ്രവർത്തനങ്ങൾ, മതനിരപേക്ഷത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ ഗൃഹസന്ദർശനത്തിന്റെ ഭാഗമായി ജനങ്ങളുമായി സംവദിക്കും.സിപിഐ എം ജനറൽ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വിവിധയിടങ്ങളിൽ സന്ദർശനത്തിന് നേതൃത്വം നൽകും. തിരുവനന്തപുരം വഞ്ചിയൂർ ഏരിയ കമ്മിറ്റി പരിധിയിൽ എം.എ ബേബിയും, വെള്ളറടയിൽ എം.വി ഗോവിന്ദനും ഇന്ന് രാവിലെ ഗൃഹസന്ദർശനം നടത്തും. മതനിരപേക്ഷ കേരളത്തിന്റെ അടിത്തറ തകർന്നുകൂടെന്ന്‌ ജനങ്ങളെ…

    Read More »
  • News

    തദ്ദേശ തെരഞ്ഞെടുപ്പ് ; നിർണായക എൽഡിഎഫ് യോഗം ഇന്ന്

    തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള നിർണായക എൽഡിഎഫ് യോഗം ഇന്ന്. ഘടകകക്ഷികളുടെ വിലയിരുത്തലുകൾ മുന്നണിയിൽ ചർച്ചയാകും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ചർച്ച ചെയ്യും. എല്ലാ പാർട്ടികളും സ്വന്തം നിലയ്ക്ക് നടത്തിയ തെരഞ്ഞെടുപ്പ് അവലോകനമാണ് മുന്നണി ചർച്ച ചെയ്യുക. ഭരണവിരുദ്ധ വികാരം ഇല്ലെന്നും ശബരിമല സ്വർണക്കൊള്ള കാര്യമായി തിരിച്ചടി ആയിട്ടില്ലെന്നുമാണ് സിപിഐഎം വിലയിരുത്തൽ. എന്നാൽ ഘടകകക്ഷികൾക്ക് ആ നിലപാടല്ല. മുന്നണി യോഗത്തിൽ ഈ വിഷയങ്ങളിലെ വിലയിരുത്തലിൽ എന്ത് നിഗമനത്തിലേക്ക് എത്തും എന്നതാണ് പ്രധാനം. അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഇഴകീറി പരിശോധിച്ച്…

    Read More »
  • News

    തദ്ദേശ തിരഞ്ഞെടുപ്പ് പരാജയം; സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

    തദ്ദേശതെരഞ്ഞെടുപ്പ് ജനവിധിയുടെ സമഗ്ര വിലയിരുത്തലിന് സിപിഎം നേതൃയോഗം ഇന്ന് മുതൽ തിരുവനന്തപുരത്ത്. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും അടുത്ത രണ്ടു ദിവസം സംസ്ഥാന സമിതിയുമാണ് ചേരുന്നത്. ഭരണവിരുദ്ധ വികാരമുണ്ടായിട്ടില്ലെന്നും ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടിയായിട്ടില്ലെന്നുമുള്ള സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനോട് പല ജില്ലാ കമ്മിറ്റികൾക്കും യോജിപ്പില്ല. സർക്കാർ നിലപാടുകൾക്കെതിരെയും പാർട്ടിയുടെ നയ സമീപനങ്ങൾക്കെതിരെയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലടക്കം അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച വിവരങ്ങൾ ശേഖരിക്കുന്നതിന് 22 ചോദ്യങ്ങൾ താഴെ തട്ടിലേക്ക് പാർട്ടി നേതൃത്വം നൽകിയിരുന്നെങ്കിലും അതിലും ഭരണ വിരുദ്ധ വികാരമോ ശബരിമല വിവാദമോ ഉൾപ്പെടുത്തിയിരുന്നില്ല. തിരുവനന്തപുരം…

    Read More »
  • News

    കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയ്ക്ക് വിട നല്‍കാന്‍ നാട് ; ഖബറടക്കം ഇന്ന് വൈകിട്ട്

    കഴിഞ്ഞ ദിവസം അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് അത്തോളി കുനിയില്‍ക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടക്കുക. രാവിലെ 8 മണിക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം നടത്തും .11 മണിയ്ക്ക് കൊയിലാണ്ടി ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം തലക്കുളത്തൂരിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച രാത്രി 8.40 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തിന് ചികില്‍സയിലായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി ഐ എം കോഴിക്കോട്…

    Read More »
Back to top button