cockroach janata party

  • News

    രണ്ടാം ജന്തര്‍ മന്തര്‍ സമരത്തിനൊരുങ്ങി സിജെപി; പ്രതിഷേധം തടയാന്‍ നീക്കങ്ങള്‍ ശക്തമാക്കി പൊലീസ്

    ബംഗളൂരുവിലെ പ്രതിഷേധത്തിന് പിന്നാലെ രണ്ടാം ജന്തര്‍ മന്തര്‍ സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാര്‍ട്ടി. നാളെയാണ് ജന്തര്‍ മന്തര്‍ 2.O തുടങ്ങുക. ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന ആവശ്യത്തിന് പുറമെ എസ്‌ഐആര്‍ റദ്ദാക്കണം എന്നത് ഉള്‍പ്പെടെയാണ് സിജെപി മുന്നോട്ടുവയ്ക്കുന്നത്. അതേസമയം, പ്രതിഷേധം തടയാന്‍ യോഗങ്ങള്‍ നടത്തുകയാണ് പൊലീസ്. സമരത്തിന് പിന്തുണയുമായി വരുന്നവരെ തടയാനാണ് പൊലീസ് നീക്കം. റസിഡന്റ്‌സ് അസോസിയേഷനുകള്‍, കോളജുകള്‍, പിജികള്‍ എന്നിവിടങ്ങളില്‍ കയറിയിറങ്ങുകയാണ് പൊലീസ്. ഡല്‍ഹിയില്‍ നിരോധനാജ്ഞയാണ്. പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്താന്‍ നിയമനടപടി ഉണ്ടാകും. പ്രതിഷേധക്കാര്‍ക്ക് കൂട്ടത്തോടെ ഭക്ഷണം എത്തിക്കരുതെന്ന് വ്യാപാരികള്‍ക്കും നിര്‍ദേശം നല്‍കി. ഗുജറാത്ത്…

    Read More »
  • News

    നീറ്റ് ചോദ്യച്ചോര്‍ച്ച: ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഇന്ന് കോക്രോച്ച് പാര്‍ട്ടി പ്രതിഷേധം

    നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) പ്രതിഷേധം സംഘടിപ്പിക്കും. പങ്കെടുക്കുന്നവരെല്ലാം പ്ലേറ്റും സ്പൂണുമായി എത്തണമെന്നാണ് സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ആവശ്യപ്പെട്ടിരിക്കുന്നത്. പാത്രം കൊട്ടിയുള്ള പ്രതിഷേധമായിരിക്കുമെന്നാണ് സൂചന. ഉച്ചയ്ക്ക് ഒന്നു മുതലാണ് പരിപാടി. പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സിജെപി വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധ പ്രകടനത്തിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. ഡല്‍ഹിയില്‍ രണ്ടാഴ്ച മുന്‍പ് നടത്തിയ പ്രതിഷേധത്തിനു…

    Read More »
  • News

    കേന്ദ്രത്തിന് മുന്നറിയിപ്പുമായി വീണ്ടും കോക്ക്റോച്ച് ജനത പാർട്ടി; രാജ്യവ്യാപകമായി പ്രക്ഷോഭം

    കേന്ദ്ര സർ‌ക്കാരിന് മുന്നറിയിപ്പുമായി വീണ്ടും കോക്ക്റോച്ച് ജനത പാർട്ടി. മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോക്ക്റോച്ച് ജനത പാർട്ടി മുന്നറിയിപ്പ് നൽകി. മന്ത്രിയോട് സർക്കാർ രാജി ആവശ്യപ്പെടണമെന്നും ഒരാഴ്ച കാത്തിരിക്കുമെന്നുമാണ് സിജെപിയുടെ പ്രതികരണം. അതേസമയം, സിജെപി പ്രതിഷേധം തള്ളുകയാണ് കേന്ദ്ര സർക്കാർ. പരീക്ഷയുടെ നടത്തിപ്പ് സ്വയം ഭരണാവകാശമുള്ള സംവിധാനത്തിനാണെന്നും ആ സംവിധാനം പാളിയാൽ മന്ത്രി ഉത്തരവാദിയാകുന്നതെങ്ങനെയെന്നും മന്ത്രി കിരൺ റിജിജു പ്രതികരിച്ചു.സർക്കാർ ഒളിച്ചോടില്ലെന്നും കിരൺ റിജിജു പറഞ്ഞു. അതിനിടെ, കോക്ക്റോച്ച് ജനത പാർട്ടിയുടെ സമരത്തിൽ പങ്കെടുക്കാത്തതിൽ പ്രതികരണവുമായി കോൺഗ്രസ് രം​ഗത്തെത്തി. കോൺഗ്രസും,…

    Read More »
Back to top button