Ansiba Hassan

  • News

    നടി അന്‍സിബയുടെ പരാതി; ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം

    നടി അന്‍സിബ നല്‍കിയ പരാതിയില്‍ നടന്‍ ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. കോടതിയുടെ നിര്‍ദേശപ്രകാരം അടുത്തിടെയാണ് അന്‍സിബയുടെ പരാതിയില്‍ ടിനിക്കെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, വര്‍ഗീയമായി അധിക്ഷേപിക്കല്‍ തുടങ്ങി ആറോളം വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരുന്നത്. അന്‍സിബയെ ജിഹാദിയായും മതതീവ്രവാദിയായും ചിത്രീകരിക്കാൻ ടിനി ടോം ശ്രമിച്ചെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരുന്നത്. അന്‍സിബയ്‌ക്കെതിരെ പരസ്യമായി അശ്ലീല-ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതിയിലുള്ളത്.ടിനി ടോം അന്‍സിബയെ ജിഹാദിയെന്ന് വിളിച്ചത് തമാശയ്ക്കാണെന്ന കടവന്ത്ര പൊലീസിന്റെ റിപ്പോര്‍ട്ട്…

    Read More »
  • News

    ‘ശ്വേതാ മേനോന്റെ നേതൃനിരയിലുളളവർ കുറുക്കുവഴിയിലൂടെ തെരെഞ്ഞടുക്കപ്പെട്ടവർ’ ; രൂക്ഷ വിമർശനവുമായി എഎംഎംഎയിലെ ഒരു വിഭാഗം അംഗങ്ങൾ

    താരസംഘടന എഎംഎംഎയിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി നടിമാരുടെ വാര്‍ത്താസമ്മേളനം. നടിമാരായ ഉഷ ഹസീന, അന്‍സിബ, മാലാ പാര്‍വതി, മായാ വിശ്വനാഥ് എന്നിവരാണ് സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയത്. സ്ത്രീകള്‍ നേതൃനിരയില്‍ വരാന്‍ പോരാടിയവരാണ് തങ്ങളെന്ന് ഉഷ ഹസീന പറഞ്ഞു. തങ്ങള്‍ നാല് പേരും വ്യക്തിഹത്യയ്ക്ക് വിധേയരായി. നേതൃത്വത്തില്‍ കുറുക്കുവഴിയിലൂടെ എത്തിയ ആളാണ് ശ്വേതാ മേനോന്‍. അവരെ പക്ഷേ എല്ലാവരും അംഗീകരിച്ചു. നേതൃനിരയില്‍ അധികാരമോഹവും ഈഗോക്ലാഷുമാണെന്നും ഉഷ ഹസീന പറഞ്ഞു. അന്‍സിബയെ തുടക്കം മുതല്‍ ഒറ്റപ്പെടുത്തിയെന്നും ഉഷ ഹസീന പറഞ്ഞു. എങ്ങനെയൊക്കെ അപമാനിക്കാമെന്ന ആലോചന നടത്തി പ്രവര്‍ത്തിച്ചു. അനൂപ്…

    Read More »
  • News

    അമ്മ ജനറല്‍ ബോഡി യോഗം ഇന്ന്; അന്‍സിബയും മോഹന്‍ലാലും പങ്കെടുക്കും

    വിവാദങ്ങള്‍ക്കിടെ താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ഇന്ന് ചേരും. അന്‍സിബ വിഷയവും അമ്മയിലെ തമ്മില്‍ തല്ലും യോഗത്തില്‍ ചര്‍ച്ചയാവും. ഉണ്ണി ശിവപാല്‍ രാജിവെച്ച ട്രഷറര്‍ സ്ഥാനത്തേക്കും അന്‍സിബ രാജിവെച്ച ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് നടക്കും. അന്‍സിബ, മുന്‍ അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ എന്നിവര്‍ യോഗത്തിനെത്തും. കേന്ദ്രമന്ത്രിയും അമ്മയിലെ അംഗവുമായ സുരേഷ് ഗോപിയും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. പുതിയ നേതൃത്വം ചുമതലയേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തിലാണ് സംഘടനയുടെ നിര്‍ണായകമായ യോഗം നടക്കുന്നത്. അംഗങ്ങള്‍ക്കായുള്ള പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ഇന്നുണ്ടാകുമെന്നാണ് വിവരം.…

    Read More »
Back to top button