
ഇടുക്കി മൂന്നാറിൽ സ്കൈ ഡൈനിങ്ങിൽ ഒന്നര മണിക്കൂറോളം വിനോദ സഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ നടത്തിപ്പുക്കാർക്കെതിരെ കേസെടുത്ത് പോലീസ്. പൊതു ജനങ്ങളുടെ സുരക്ഷയ്ക്ക് വീഴ്ച വരുത്തിയെന്ന് കുറ്റത്തിനാണ് പോലീസ് എഫ് ഐ ആർ. സ്‌കൈ ഡൈനിങ്ങ് നടത്തിപ്പുകാരായ സോജൻ ജോസഫ് പ്രവീൺ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
അഞ്ച് പേരാണ് സ്കൈ ഡൈനിങ്ങിൽ കുടുങ്ങിക്കിടന്നിരുന്നത്. 3 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് ഇവരെ താഴെ എത്തിക്കാൻ സാധിച്ചത്. മംഗലാപുരം സ്വദേശികളായ മുഹമ്മദ് സഫ്വാൻ, ഭാര്യ തൗഫീന, മക്കളായ ഇവാൻ, ഇനാര എന്നിവരാണ് കുടുങ്ങിയത്.
സ്ഥാപനത്തിലെ ജീവനക്കാരിയായ ഹരിപ്രിയയും ഇവർക്കൊപ്പം കുടുങ്ങിയിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവർത്തിച്ചതിനാണ് സ്കൈസ് എയ്‌റോ ഡയനാമിക്‌സിനെതിരെ പോലീസ് കേസെടുത്തത്.



