idukki
-
News
ഇടുക്കിയിൽ കൂട്ടബലാത്സംഗം, വീഡിയോ എടുത്ത് സുഹൃത്തിനയച്ചു; സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പിടിയിൽ
കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടിൽ വെച്ച് യുവതിയെ രണ്ടുപേർ ബലാത്സംഗം ചെയ്തെന്ന് പരാതി. സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പോലീസ് പിടിയിൽ. ബലാത്സംഗ ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ എരുമേലി സ്വദേശി ജിയോ സെബാസ്റ്റ്യൻ, തിരുവനന്തപുരം സ്വദേശി സുദേഷ് കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇത് മറ്റൊരു സുഹൃത്തിന് ഇവർ അയച്ചിരുന്നു. ജിയോ സെബാസ്റ്റ്യൻ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്ന് പോലീസ് പറയുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ അശ്ലീല ദൃശ്യങ്ങളടക്കം കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ…
Read More » -
News
ഇടുക്കിയിൽ മകൻ മാതാപിതാക്കളെ കൊലപെടുത്തിയത് അതിക്രൂരമായി; കൊലയ്ക്ക് ശേഷം ദൃശ്യങ്ങൾ പകർത്തി ബന്ധുവിന് അയച്ചു
ഇടുക്കി എഴുകുംവയലിൽ നടന്നത് കൊടും ക്രൂരത. മകൻ മാതാപിതാക്കളെ കൊലപെടുത്തിയത് അതിക്രൂരമായി. കൊലപാതകം നടത്തിയ ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഇത് ഇടവകയിലെ വൈദികന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എഴുകുംവയൽ പാറത്തറയിൽ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹം കണ്ടെത്തിയത് ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലായിരുന്നു. അജീഷ് ലഹരിക്ക് അടിമയെന്ന് നാട്ടുകാർ പറയുന്നു. ലഹരിയ്ക്കടിമയായ മകൻ വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും മതാപിതാക്കളെ ക്രൂരമായി മർദിക്കുകയും ചെയ്തു. പിന്നാലെയാണ് വീട്ടിൽ തന്നെയുണ്ടായിരുന്ന കത്തിയെടുത്ത് ഇരുവരെയും പ്രതി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. പൊലീസ്…
Read More » -
News
നവജാത ശിശുക്കളെ വിൽക്കാൻ ശ്രമിച്ച കേസ്; അന്വേഷണം ഇടുക്കിയിലേക്കും വ്യാപിപ്പിച്ച് പൊലീസ്
നവജാത ശിശുക്കളെ വിൽക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം ഇടുക്കിയിലേക്കും വ്യാപിപ്പിച്ച് പൊലീസ്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഫെബ്രുവരിയിൽ ജനിച്ച ഒരു കുഞ്ഞിനെ വിൽപ്പന നടത്തിയെന്ന് തീക്കോയിൽ പിടിയിലായ പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു. പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ ഈരാറ്റുപേട്ട കോടതി പരിഗണിക്കും. നവജാത ശിശുക്കളെ വിൽക്കുന്ന റാക്കറ്റിന് കണ്ണികളേറെ എന്നാണ് പൊലീസ് നിഗമനം. കുട്ടിയെ കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ, അസം സ്വദേശിയായ ഗർഭിണിയെ തടവിൽ പാർപ്പിച്ചതിന് അറസ്റ്റിലായവരിൽ നിന്ന് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് തൊടുപുഴ പൊലീസും അന്വേഷണത്തിന് തുടക്കമിട്ടത്. കൊല്ലം അയലറ സ്വദേശിയായ…
Read More » -
News
ഇടുക്കി പാമ്പനാറില്‍ നിര്‍മാണത്തില്‍ ഇരുന്ന അഞ്ചു നില കെട്ടിടം തകര്‍ന്ന് വീണു; ആളപായമില്ല
ഇടുക്കി പാമ്പനാറില്‍ നിര്‍മാണത്തില്‍ ഇരുന്ന അഞ്ചു നില കെട്ടിടം തകര്‍ന്ന് വീണു. അപകടസമയത്ത് കെട്ടിടത്തില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. നിര്‍മാണത്തിലെ അപാകത ആണ് അപകടത്തിനു കാരണം എന്ന് നിഗമനം. റോഡിന് സമീപത്തായിരുന്നു ഈ കെട്ടിടം. സമീപത്ത് വീടുകളുള്‍പ്പടെ മറ്റ് കെട്ടിടങ്ങളുമുണ്ടായിരുന്നു. എന്നാല്‍ അവയ്‌ക്കൊന്നും അപകടത്തില്‍ യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല.
Read More » -
News
ഇടുക്കി കരിമണ്ണൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു
ഇടുക്കി കരിമണ്ണൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു ഇടുക്കി കരിമണ്ണൂർ പെരിങ്ങാശ്ശേരിയിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി സ്വദേശി ഈന്തുങ്കൽ രാജു (58) ആണ് മരിച്ചത്. അനുജൻ ബിജു(53) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് എത്തിയ ബിജു, രാജുവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജു മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.
Read More » -
News
സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് പോലീസ്
ഇടുക്കി മൂന്നാറിൽ സ്കൈ ഡൈനിങ്ങിൽ ഒന്നര മണിക്കൂറോളം വിനോദ സഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ നടത്തിപ്പുക്കാർക്കെതിരെ കേസെടുത്ത് പോലീസ്. പൊതു ജനങ്ങളുടെ സുരക്ഷയ്ക്ക് വീഴ്ച വരുത്തിയെന്ന് കുറ്റത്തിനാണ് പോലീസ് എഫ് ഐ ആർ. സ്‌കൈ ഡൈനിങ്ങ് നടത്തിപ്പുകാരായ സോജൻ ജോസഫ് പ്രവീൺ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. അഞ്ച് പേരാണ് സ്കൈ ഡൈനിങ്ങിൽ കുടുങ്ങിക്കിടന്നിരുന്നത്. 3 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് ഇവരെ താഴെ എത്തിക്കാൻ സാധിച്ചത്. മംഗലാപുരം സ്വദേശികളായ മുഹമ്മദ് സഫ്വാൻ, ഭാര്യ തൗഫീന, മക്കളായ ഇവാൻ, ഇനാര എന്നിവരാണ് കുടുങ്ങിയത്. സ്ഥാപനത്തിലെ ജീവനക്കാരിയായ ഹരിപ്രിയയും ഇവർക്കൊപ്പം…
Read More » -
News
അറ്റകുറ്റപ്പണികൾക്കായി ഇടുക്കി മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേക്ക് അടച്ചു
ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേക്ക് ഷട്ട് ഡൗൺ ചെയ്തു. അടിയന്തര അറ്റകുറ്റപ്പണികൾക്കായാണ് ഡിസംബർ 10 വരെ നിലയം അടച്ചത്. നിലയം അടച്ചിടുന്നതോടെ 600 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുമെങ്കിലും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് സംസ്ഥാന വൈദ്യുതി ബോർഡ് പറയുന്നത്. ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവർഹൗസിലെ ആറു ജനറേറ്ററുകളുടെയും പ്രവർത്തനമാണ് ഡിസംബർ 10 വരെ ഒരു മാസത്തേക്ക് നിലയ്ക്കുന്നത്. 780 മെഗാവാട്ടാണ് മൂലമറ്റം പവർഹൗസിന്റെ പൂർണ്ണമായ ഉൽപ്പാദനശേഷി. നിലവിൽ പീക്ക് ടൈമിൽ 600 മെഗാവാട്ട് വൈദ്യുതി…
Read More » -
News
വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും’; ‘ദുരിതബാധിത സ്ഥലം വാസയോഗ്യമാണോയെന്ന് പഠനശേഷം തീരുമാനിക്കുമെന്ന് ദേവികുളം സബ്കളക്ടർ
ഇടുക്കി അടിമാലി കൂമ്പൻപാറയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ പ്രതികരണവുമായി ദേവികുളം സബ്കളക്ടർ ആര്യ വി എം. ദുരിതബാധിത സ്ഥലം വാസയോഗ്യമാണോ എന്ന് പഠനശേഷം തീരുമാനിക്കുമെന്ന് ദേവികുളം സബ്കളക്ടർ പറഞ്ഞു. വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ദേവികുളം സബ്കളക്ടർ ആര്യ വി എം വ്യക്തമാക്കി ദേശീയപാത അതോറിറ്റി പഠനം നടത്തിയാണ് നിർമ്മാണങ്ങൾ നടത്തുക. പ്രതികൂലമായ ഭൂപ്രകൃതി നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധിയായിരുന്നുവെന്ന് ദേവികുളം സബ്കളക്ടർ പറഞ്ഞു. കരാർ കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. ദേശീയപാതയ്ക്കായി അശാസ്ത്രീയ രീതിയിൽ മണ്ണെടുത്തതാണ് ദുരന്തത്തിന് കാരണമായതെന്നും മണ്ണിന്റെ ഘടനയെ…
Read More » -
News
കട്ടപ്പനയില്‍ ഉരുള്‍പൊട്ടല്‍; റോഡുകള്‍ ഒലിച്ചുപോയി
കട്ടപ്പന കുന്തളംപാറയില്‍ ഉരുള്‍പൊട്ടല്‍. വലിയ ശബ്ദത്തോടെയുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ശക്തമായ മലവെള്ളപ്പാച്ചിലില്‍ റോഡുകളും കൃഷിയിടങ്ങളും ഒലിച്ചുപോയി. 2019ല്‍ ഉരുള്‍പൊട്ടലുണ്ടായ അതേ പ്രദേശത്താണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. വീടുകള്‍ക്ക് മുന്നിലേയ്ക്ക് ചെളിയും കല്ലും മണ്ണും ഒഴികിയെത്തി. പ്രദേശത്തെ റോഡുകളും കൃഷിയിടങ്ങളും ഒലിച്ചു പോയി. ആളപായമില്ല. ഇടുക്കിയില്‍ വിവിധ മേഖലകളില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നെടുങ്കണ്ടം കൂട്ടാറിലും ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. കനത്ത മഴവെള്ളപ്പാച്ചിലില്‍ കൂട്ടാറില്‍ ട്രാവലര്‍ അടക്കമുള്ള വാഹനങ്ങള്‍ ഒഴുകിപ്പോയിരുന്നു. കല്ലാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഷട്ടറുകള്‍ ഉയര്‍ത്തി ജലം…
Read More » -
News
ഇടുക്കിയിൽ റിസോർട്ട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് 2 പേർ മരിച്ച സംഭവം; തൊഴിലാളികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും
ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിഞ്ഞു വീണു മരിച്ച തൊഴിലാളികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ആനച്ചാൽ സ്വദേശി രാജീവ്, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ജില്ലാ ഭരണകൂടം സീൽ ചെയ്ത വസ്തുവിൽ വിലക്ക് ലംഘിച്ച് നിർമ്മാണം നടത്തിയതിന് ഉടമയായ ഷെറിൻ അനിലക്കെതിരെ നടപടികൾ ഉണ്ടാകും. മൂന്നാർ സ്പെഷ്യൽ തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ആയിരിക്കും നടപടി ശുപാർശ ചെയ്യുക.മിസ്റ്റി വണ്ടേഴ്സ് എന്ന റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമ്മാണത്തിനായി മണ്ണ് എടുക്കവേയാണ് മറുവശത്ത് തിട്ട…
Read More »