Cultural ActivitiesLiteratureNews

ശാന്ത തുളസിധരന് ആദരവും പുസ്തക ചർച്ചയും.

പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരിയും P W A ന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ശാന്ത തുളസിധരനെ ആദരിക്കുന്നു.

എഴുത്തിൻ്റെ മുപ്പത് വർഷം പൂർത്തിയാകുന്ന ഈ വേളയിൽ പനച്ചി ബുക്സ് പ്രസിദ്ധീകരിച്ച ശാന്ത തുളസീധരൻ്റെ അമ്പത്തിമൂന്ന് പുസ്തകങ്ങളുടെ പ്രദർശനവും ചർച്ചയും 2026 ഏപ്രിൽ 18ന് എം എൻ വി ജി അടിയോടി ഹാളിൽ സംഘടിപ്പിച്ചിരുന്നു.
പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് അസോസിയേഷൻ Prof M. ചന്ദ്രബാബുവിന്റെ അധ്യക്ഷതയിൽ ചേരുന്ന സാഹിത്യ പരിപാടികൾ മലയാളത്തിന്റെ കവി പ്രഭാവർമ്മ ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുത്ത നോവലുകളെ കുറിച്ച് dr വള്ളിക്കാവ് മോഹൻദാസ് സംസാരിക്കും. പഠനഗ്രന്ഥങ്ങളെക്കുറിച്ചു ശ്രീ ജയശ്ചന്ദ്രൻ കല്ലിങ്ങൽ സംസാരിക്കും . തുടർന്ന് dr ഉദയകല, ദേവൻ പകൽക്കുറി, K ദിലീപ്കുമാർ, റഷീദ് ചുള്ളിമാനൂർ, ലക്ഷ്മി ചങ്ങനാര എന്നിവർ ആശംസകൾ അറിയിക്കും. ശാന്താ തുളസിധരന്റെ കവിതകളുടെ ആലാപനം ദേശാഭിമാനി ഗോപി , പുലിപ്പാറ ബിജു, T ഗിരിജ, സുധർമ്മ അമരവിള എന്നിവർ നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button