KeralaNews

ഓപ്പറേഷന്‍ നംഖോർ; ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കസ്റ്റംസിന്റെ ഓപ്പറേഷന്‍ നംഖോറിനെതിരെ ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം വിട്ടുകിട്ടണമെന്നാണ് ദുൽഖറിൻ്റെ ആവശ്യം. വിഷയത്തിൽ കസ്റ്റംസ് ഇന്ന് കോടതിയിൽ മറുപടി നല്‍കും. മതിയായ രേഖകളുള്ള വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തത് എന്നും, വാഹനം പിടിച്ചെടുത്ത കസ്റ്റംസിന്റെ ഉത്തരവ് റദ്ദാക്കണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ദുൽഖറിൻ്റെ വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ദുൽഖറിൻ്റെ മൂന്ന് വാഹനങ്ങൾ കൂടി കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് പറഞ്ഞിരുന്നു. വാഹനം പിടിച്ചെടുത്തതിനെതിരെ ദുൽഖർ ഹൈക്കോടതിയെ സമീപിക്കുകായായിരുന്നു. രേഖകൾ പരിശോധിക്കാതെയാണ് നടപടിയെന്ന് കാണിച്ച് സമർപ്പിച്ച ഹരജിയിൽ കോടതി കസ്റ്റംസിനോട് വിവരങ്ങൾ തേടുകയും ചെയ്‌തിരുന്നു.

കസ്റ്റംസ് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചില്ലെന്നും മുൻവിധിയോടെ പെരുമാറിയെന്നും താരം ഹരജിയിൽ ചൂണ്ടിക്കാട്ടി. ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ വാഹനത്തിന് സാധുവായ ഉടമസ്ഥാവകാശവും രജിസ്ട്രേഷനുമുണ്ടെന്നും വിശ്വസിച്ചാണ് വാഹനം വാങ്ങിയതെന്നും കൃത്യമായ രേഖകൾ പ്രകാരമാണ് രജിസ്റ്റർ ചെയ്‌തതെന്നും ഹർജിയിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button