Kerala High Court
-
News
വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം അംഗങ്ങളുടെ നിയമനം; ഹൈക്കോടതിയില്‍ യൂ ടേണടിച്ച് സംസ്ഥാന സര്‍ക്കാര്‍
വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതില്‍ ഹൈക്കോടതിയില്‍ യൂ ടേണടിച്ച് സംസ്ഥാന സര്‍ക്കാര്‍. വഖഫ് നിയമം അനുസരിച്ച് അമുസ്‌ലിങ്ങളെ നിയമിക്കും എന്ന നിലപാടാണ് സര്‍ക്കാര്‍ തിരുത്തിയത്. നിയമനം സുപ്രീംകോടതി വിധിക്ക് ശേഷം മാത്രമേ നടത്തൂവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഒഴിവ് നികത്തുന്നതില്‍ സര്‍ക്കാര്‍ ആറാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വഖഫ് നിയമത്തിന്റെ പതിനാലാം വകുപ്പ് അനുസരിച്ച് അമുസ്‌ലിം അംഗങ്ങളെ നിയമിക്കും എന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇതില്‍ നിന്നാണ് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ നിലപാട് മാറ്റം. വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളിലെ…
Read More » -
News
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 9 സിപിഎം പ്രവർത്തകർക്ക് ജാമ്യം
മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ സിപിഎം പ്രവർത്തകർക്ക് ജാമ്യം. പ്രതികളായ 9 സിപിഎം പ്രവർത്തകർക്കാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കുറ്റകൃത്യം വളരെ ഗൗരവമേറിയതാണെന്ന് കോടതി വിലയിരുത്തി. എന്നാൽ 67 ദിവസമായി പ്രതികൾ ജയിലിലാണെന്നും, ഇനി തിരിച്ചറിയൽ പരേഡോ, തെളിവുശേഖരണമോ ഇനി ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും, പ്രതികളെ ഇനിയും കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് സൂചിപ്പിച്ചു. പ്രതികൾക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി…
Read More » -
News
കള്ളാടി മണ്ണിടിച്ചില്‍; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരും, ദുരന്തം ഹൈക്കോടതി ഇന്ന് പരിഗണിക്കും
വയനാട്ടിലെ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ സര്‍ക്കാര്‍ വസ്തുതാ റിപ്പോര്‍ട്ട് ഹാജരാക്കും. അമിക്കസ് ക്യൂറിയും കോടതിയില്‍ ഹാജരാകും. ദുരന്തകാരണം, നിലവിലെ സാഹചര്യം, രക്ഷാപ്രവര്‍ത്തനം എന്നിവയാണ് കോടതി പരിഗണിക്കുക. വയനാട്ടിലെ പ്രകൃതി ദുരന്തങ്ങളില്‍ സ്വമേധയാ എടുത്ത കേസ്, പ്രത്യേകം പട്ടികപ്പെടുത്തിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുക. അതേസമയം മണ്ണിടിച്ചിലില്‍ കാണാതായ രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. ഇന്നലെ നടന്ന പരിശോധനയില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് മേഖലയില്‍ പരിശോധന നടക്കുന്നത്. ഇന്നലെ മൃതദേഹങ്ങള്‍ കണ്ടെടുത്ത…
Read More » -
News
മാസപ്പടി കേസിൽ സിഎംആർഎൽ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
സിഎംആര്‍എല്‍ മാസപ്പടി കേസിൽ ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര ഏജൻസി അന്വേഷണം, മൗലിക അവകാശങ്ങളുടെ ലംഘനമെന്നാണ് സിഎംആര്‍എലിന്‍റെ വാദം. ഇതിനിടെ, കേസിലെ തുടർനടപടികൾ തീരുമാനിക്കാൻ ഇഡി മേധാവി രാഹുൽ നവീൻ കൊച്ചിയിൽ എത്തിയിട്ടുണ്ട്. രാഹുൽ നവീൻ വിളിച്ച നിർണായക യോഗം രാവിലെ 10ന് കൊച്ചിയിൽ നടക്കും. വീണ അടക്കമുള്ളവർക്കെതിരായ തുടർനീക്കം ഇന്ന് തീരുമാനിക്കും. വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിലും ചർച്ച നടക്കും. കഴിഞ്ഞ ദിവസം…
Read More » -
News
മാസപ്പടി കേസിലെ ഇഡി അന്വേഷണം: സിഎംആർഎൽ സമർപ്പിച്ച ഹർജിയെ ശക്തമായി എതിർക്കാൻ ഇഡി
എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിഎംആര്‍എല്ലിന്റെ അനധികൃത ഇടപാടുകളില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഇ ഡിയുടെ വാദം. ഇക്കാര്യം കോടതിയെ അറിയിക്കാനാണ് ഇ ഡിയുടെ നീക്കം. അനധികൃത ഇടപാട് സംബന്ധിച്ച് സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ നിര്‍ണായക മൊഴിയുണ്ടെന്നും ഇ ഡി പറയുന്നു. സിഎംആര്‍എല്‍ എംഡി എസ് എന്‍ ശശിധകരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്തയുടെയും സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെയും ചോദ്യം ചെയ്യല്‍ അനിവാര്യമെന്നും ഇ ഡി പറയുന്നു. അന്വേഷണം തടസ്സപ്പെടുത്താന്‍ സിഎംആര്‍എല്‍ ബോധപൂര്‍വ്വം ശ്രമം…
Read More » -
News
അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു; മറ്റു പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി
അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി മേച്ചേരില്‍ ഹുസൈനെ ഹൈക്കോടതി ഹൈക്കോടതി വെറുതെ വിട്ടു. മറ്റ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാ വിധി റദ്ദാക്കണമെന്ന 13 പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. 2018 ല്‍ അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റാണ് മധു മരിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടേയും, ശിക്ഷ വര്‍ധിപ്പിക്കണമെന്ന സര്‍ക്കാരിന്റെയും അപ്പീലുകളാണ് കോടതി പരിഗണിച്ചത്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസിലെ പ്രതികളെല്ലാം കോടതിയില്‍ ഹാജരായിരുന്നു. 2018 ഫെബ്രുവരി 22-നാണ് മുക്കാലിയിൽ, ആദിവാസി യുവാവായ…
Read More » -
News
നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യം തേടി എം കെ റാം ഹൈക്കോടതിയില്‍
കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ നിതിന്‍ രാജിന്റെ ആത്മഹത്യയിലെ ഒന്നാം പ്രതി എം കെ റാം മുന്‍കൂര്‍ ജാമ്യം തേടി. ഹൈക്കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തലശ്ശേരി സെഷന്‍സ് കോടതി എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരായ എല്ലാ കുറ്റങ്ങളും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എം കെ റാം നിഷേധിച്ചു. മറ്റൊരു പ്രകോപനമാണ് നിതിന്‍ രാജിന്റെ മരണകാരണമെന്ന് എം കെ റാം പറയുന്നു. ലോണ്‍ വായ്പയാണ് മരണകാരണം. അതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാലിന്റെ മുറിയില്‍ വെച്ച് ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെയാണ്…
Read More » -
News
സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാം; ആശുപത്രി മാനേജ്മെന്റുകൾക്ക് ഹൈക്കോടതി അനുമതി
സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ നിയമപരമായ അച്ചടക നടപടികളുമായി മുന്നോട്ടു പോകാൻ ആശുപത്രി മാനേജ്മെന്റുകൾക്കു അനുമതി നൽകി ഹൈക്കോടതി. നഴ്സുമാർ പണിമുടക്കരുതെന്നു നേരത്തെ നൽകിയ ഉത്തരവ് കോടതി നീക്കുകയും ചെയ്തു. നഴ്സുമാരും മാനേജ്മെന്റ് പ്രതിനിധികളും തമ്മിൽ നടന്ന മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതായി നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റെ ഉത്തരവ്.ശമ്പള വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ പണിമുടക്കിയത്. തുടർന്നു നഴ്സുമാർ പണിമുടക്ക് അവസാനിപ്പിക്കും എന്ന ധാരണയിൽ കോടതി മുൻപ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.എന്നാൽ…
Read More » -
News
തന്ത്രിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്‌ഐടി
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം. ഇക്കാര്യം ആവശ്യപ്പെട്ട് എസ്‌ഐടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്കെതിരെ വ്യക്തമായ തെളിവുണ്ട്. രണ്ടു കേസുകളില്‍ തന്ത്രിക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്നും, വിചാരണക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും അപ്പീലില്‍ എസ്‌ഐടി ആവശ്യപ്പെടുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി 41-ാം ദിവസമാണ് തന്ത്രിക്ക് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. സ്വര്‍ണ്ണക്കൊള്ളയില്‍ എസ്‌ഐടി നടപടികളെ വിമര്‍ശിച്ച കോടതി, കേസില്‍ തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലുമില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. തന്ത്രി ഗൂഢാലോചന നടത്തിയതിന്…
Read More » -
News
‘കേരള സ്റ്റോറി 2’ റിലീസിന് സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി
വിവാദ ചിത്രം ‘കേരള സ്റ്റോറി 2’ റിലീസ് തടഞ്ഞ് കേരള ഹൈക്കോടതി. സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചു. 15 ദിവസത്തേക്കാണ് കോടതി ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ കേരളത്തെക്കുറിച്ച് തെറ്റായ വിവരങ്ങളുണ്ട് എന്ന് പറഞ്ഞ് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.കാരണം വെളിപ്പെടുത്തി കനി കുസൃതി ട്രെയ്‌ലറിലടക്കം കേരളത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ കാണിക്കുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നു. സിനിമ നേരിട്ട് കണ്ട് വിലയിരുത്താനായില്ലെന്നും സിനിമ കാണാൻ അവസരമൊരുക്കുന്നതിൽ നിന്ന് നിർമാതാക്കൾ ഒഴിഞ്ഞു മാറിയെന്നും കോടതി വിമർശിച്ചു. ഇനി…
Read More »