HealthLife Style
കോവയ്ക്ക – പ്രകൃതിദത്ത ഇൻസുലിൻ

നമ്മുടെ നാട്ടിൽ സുലഭമായിട്ടുള്ള ഒന്നാണ് കോവയ്ക്ക. വീട്ടിലെ പറമ്പിൽ നിന്നുതന്നെ ലഭിക്കുന്നതിനാൽ പേടി കൂടാതെ കഴിക്കുകയും ചെയ്യാം. കോവയ്ക്ക ഇഷ്ടപ്പെടുന്ന പ്രമേഹരോഗികൾക്ക് ഒരു സന്തോഷവാർത്ത ഇതാ. ഇൻറർനാഷനൽ ഡയബറ്റിസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് കോവയ്ക്ക പ്രകൃതിദത്ത ഇൻസുലിൻ എന്നാണ്. രക്ത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കാൻ കോവയ്ക്കയുടെ ഉപയോഗത്തിലൂടെ സാധിക്കും. നാരുകൾ ധാരാളമടങ്ങിയിരിക്കുന്നതും ഗ്ലൈസീമിക്ക് ഇൻഡക്സ് വളരെ കുറവാണെന്നുള്ളതിനാലുമാണ് കോവയ്ക്ക പ്രമേഹരോഗികൾക്ക് സഹായകരമാകുന്നത്.