Health Tips in Malayalam
-
Health
വേനൽച്ചൂട് – നിർജ്ജലീകരണം തടയാൻ അഞ്ച് പാനീയങ്ങൾ
കേരളം കടുത്ത വേനലിലേക്ക് കടക്കുകയാണ്. പുറത്ത് ജോലി ചെയ്യുന്നവരും കഠിനമായ വർക്ക് ഔട്ടുകളിൽ ഏർപ്പെടുന്നവരും ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരത്തിലെ ജലാംശം അമിതമായി വിയർപ്പിലൂടെ നഷ്ടപ്പെടുന്നത് നിർജ്ജലീകരണത്തിന് കാരണമാകും. ക്ഷീണം, തലകറക്കം, ചർമം വരളുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ് നിർജ്ജലീകരണത്തിൻ്റെ ലക്ഷണങ്ങൾ. വെറും പച്ചവെള്ളത്തിന് പകരം ശരീരത്തിന് ഊർജ്ജവും തണുപ്പും നൽകുന്ന ചില പ്രകൃതിദത്ത പാനീയങ്ങൾ ശീലമാക്കുന്നത് ഈ വേനൽക്കാലം ആരോഗ്യകരമാക്കാൻ സഹായിക്കും. കരിക്ക്: പ്രകൃതി നൽകുന്ന ഏറ്റവും മികച്ച സ്പോർട്സ് ഡ്രിങ്കാണ് കരിക്കിൻ വെള്ളം. വിയർപ്പിലൂടെ നഷ്ടപ്പെടുന്ന പൊട്ടാസ്യം, സോഡിയം തുടങ്ങിയ…
Read More » -
Health
തേങ്ങാവെള്ളത്തിന്റെ ഔഷധഗുണങ്ങൾ
തേങ്ങാവെള്ളത്തിന്റെ ഔഷധഗുണങ്ങൾകുട്ടികളിലെ ദഹനക്കേട് മാറ്റുന്നതിന്.ഓറൽ റീഹൈഡ്രേഷനുപയോഗിക്കാം.അടങ്ങിയിരിക്കുന്ന ഓർഗാനിക്ക് പദാർത്ഥങ്ങൾ വളർച്ചയെ സഹായിക്കുന്നു.ശരീരത്തെ തണുപ്പിക്കുന്നു.ചൂടുകുരുക്കൾ മാറാനും, ചിക്കൻപോക്സ്, വസൂരി എന്നിവമൂലമുണ്ടാകുന്ന പാടുകൾ മാറാനും ഉത്തമം.കുടൽ വിരകളെ നശിപ്പിക്കുന്നു.മൂത്രസംബന്ധമായ രോഗസംക്രമം തടയുന്ന. മൂത്രത്തിലെ കല്ലിനെ അലിയിക്കുന്നു.ഞരമ്പുകളിലൂടെ നേരിട്ടുകൊടുക്കാവുന്നതാണ്.ശരീരം പെട്ടെന്നാഗിരണം ചെയ്യുന്നതുകൊണ്ട് നിർജ്ജലീകരണം തടയുന്നു.കരിക്കിൻ വെള്ളം ദാഹത്തെ ശമിപ്പിക്കുകയും വയറിളക്കത്തിനുത്തമമായ ഔഷധവുമാണ്. ഹൃദ്രോഗം, അതിസാരം, വിഷൂചിക എന്നീ രോഗങ്ങളിലും നാളികേരവെള്ളം പാനീയമായി ഉപയോഗിക്കാം.ഹൃദ്രോഗികൾ ഉപ്പ് കഴിക്കാതെയിരിക്കുന്നതുകൊണ്ടുള്ള ശരീരക്ഷീണത്തിനുത്തമമാണിത്. തേങ്ങക്ക് വാജീകരണ ശക്തിയുണ്ട്.ശുക്ലം വർദ്ധിപ്പിക്കുന്നു.ആർത്തവത്തെ ക്രമപ്പെടുത്താനും ശരീരം പുഷ്ടിപ്പെടുത്താനും തേങ്ങക്ക് കഴിവുണ്ട്.തെങ്ങിൻ കള്ളും ശരീരപുഷ്ടിയുണ്ടാക്കും.
Read More » -
Health
ജീവിതശൈലീരോഗങ്ങൾ ഒരു ലഘു അവലോകനം..
തെറ്റായ ജീവിത ശൈലികളുടെ ഫലമായി ഉണ്ടാവുന്ന രോഗങ്ങളാണിവ. ഇംഗ്ലീഷിൽ ലൈഫ് സ്റ്റൈൽ ഡിസീസസ് എന്നറിയപ്പെടുന്നു. ഇവയിൽ പലതും മാരക രോഗങ്ങളാണ്. ആരോഗ്യം നിലനിർത്താനും രോഗങ്ങളെ ചെറുത്ത് തോൽപ്പിക്കാനും ശരീരത്തിനുള്ള പ്രതിരോധശേഷിയെ തെറ്റായ ജീവിത ശൈലി നശിപ്പിക്കുന്നു. ജീവിത ശൈലീരോഗങ്ങൾ ചെറുപ്പത്തിൽ തന്നെ ബാധിക്കുന്നത് വ്യാപകമാവുകയാണ്. ജീവിതചര്യയിലുള്ള മാറ്റംമൂലം ശരീരം പല തരത്തിലുള്ള രോഗങ്ങൾക്കും അടിമപ്പെടുകയാണ്. ഇങ്ങനെയുണ്ടാകുന്ന പ്രധാന പ്രശ്നങ്ങളാണ് പ്രമേഹം, കൊളസ്ട്രോൾ ആധിക്യം, രക്തസമ്മർദം, അമിതഭാരം, കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം, അൽഷിമേഴ്‌സ്, പിസിഓഡി, സിഓപിഡി, കരൾ രോഗങ്ങൾ, വിഷാദരോഗം തുടങ്ങിയവ. ചിലപ്പോൾ വന്ധ്യത…
Read More » -
Health
അസിഡിറ്റി എന്ന വില്ലനെ ഇനി ചെറുക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നമ്മളില്‍ ഭൂരിഭാഗം ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് അസിഡിറ്റി. വയറിന്റെ ആരോഗ്യത്തെയാണ് ഇവ പ്രധാനമായും ബാധിക്കുന്നത്. ആഹാരരീതികള്‍ തന്നെയാണ് അസിഡിറ്റിയുടെ പ്രധാന കാരണമെന്ന് പറയാം. ഇതിന് പരിഹാരമായി ചില ഗൃഹമാർഗ്ഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം. തണുത്ത പാല്‍: അസിഡിറ്റിക്ക് ഏറെ ഫലപ്രദമായ ഒന്നാണ് തണുത്ത പാല്‍ . ഒരു സ്പൂണ്‍ നെയ്യ് തണുത്ത പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്. പാലില്‍ മധുരം ചേര്‍ക്കാതെ വേണം, കുടിക്കാന്‍. തുളസിയില: അസിഡിറ്റിയെ തടയാന്‍ തുളസിയില ചവച്ചരച്ച് കഴിക്കുന്നത് ഏറെ സഹായകമാണ്. ഇതിട്ട് തിളപ്പിച്ച വെള്ളവും കുടിക്കാം.…
Read More » -
Health
വാഴപ്പിണ്ടി- പോഷക സമ്പുഷ്ടം.
വാഴയുടെ എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമാണെന്ന് പറഞ്ഞു തരേണ്ടതില്ലല്ലോ. വാഴപ്പിണ്ടി ഏറെ ആരോഗ്യ ഗുണങ്ങളുള്ളതാണ്. ഇത് തോരൻ ആയോ ജൂസ് അടിച്ചു കഴിക്കാവുന്നതാണ്. ഇതിലേറെ ഔഷധമൂല്യങ്ങൾ ഉണ്ട്. ഇതിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ വയറു ശുചിയാക്കാനും മലബന്ധം അകറ്റാനും വാഴപ്പിണ്ടി വളരെ ഗുണകരമാണ്. ഇത്തരത്തിൽ വാഴപ്പിണ്ടിയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നിത്യേനെ വാഴപ്പിണ്ടി ജ്യൂസ് കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഏറെ സഹായകമാണ്. അതിലൂടെ പ്രമേഹ രോഗത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് അസിഡിറ്റി കാരണം വിഷമിക്കുന്നവരും…
Read More » -
Health
കോവയ്ക്ക – പ്രകൃതിദത്ത ഇൻസുലിൻ
നമ്മുടെ നാട്ടിൽ സുലഭമായിട്ടുള്ള ഒന്നാണ് കോവയ്ക്ക. വീട്ടിലെ പറമ്പിൽ നിന്നുതന്നെ ലഭിക്കുന്നതിനാൽ പേടി കൂടാതെ കഴിക്കുകയും ചെയ്യാം. കോവയ്ക്ക ഇഷ്ടപ്പെടുന്ന പ്രമേഹരോഗികൾക്ക് ഒരു സന്തോഷവാർത്ത ഇതാ. ഇൻറർനാഷനൽ ഡയബറ്റിസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് കോവയ്ക്ക പ്രകൃതിദത്ത ഇൻസുലിൻ എന്നാണ്. രക്ത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കാൻ കോവയ്ക്കയുടെ ഉപയോഗത്തിലൂടെ സാധിക്കും. നാരുകൾ ധാരാളമടങ്ങിയിരിക്കുന്നതും ഗ്ലൈസീമിക്ക് ഇൻഡക്സ് വളരെ കുറവാണെന്നുള്ളതിനാലുമാണ് കോവയ്ക്ക പ്രമേഹരോഗികൾക്ക് സഹായകരമാകുന്നത്.
Read More » -
Health
കണ്ണിൻ്റെ ആരോഗ്യത്തിന് എന്ത് കഴിക്കണം?
കണ്ണിന്റെ ആരോഗ്യവും പൊതുവായ ആരോഗ്യവും ചേർന്നു നിൽക്കുന്ന ഒന്നാണ്. ആരോഗ്യം മെച്ചപ്പെടുത്താനും നേത്രരോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ചില പോഷകങ്ങളും വൈറ്റമിനുകളുമായ എ, സി, ഒമേഗഫാറ്റി ആസിഡുകൾ, സിങ്ക് എന്നിവയെല്ലാം തിമിരം, പ്രായമാകുമ്പോഴുണ്ടാകുന്ന മക്യുലാർ ഡീജനറേഷൻ തുടങ്ങിയ നേത്രരോഗങ്ങളിൽ നിന്നു സംരക്ഷണമേകും. വൈറ്റമിൻ എയും ബീറ്റാകരോട്ടിനും ധാരാളം അടങ്ങിയതിനാൽ കാരറ്റ് കണ്ണിനു നല്ലതാണെന്ന് നമുക്കറിയാം. കണ്ണിന് ആരോഗ്യമേകുന്ന മറ്റ് ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം 🔷നട്സ്, പയർവർഗങ്ങൾ 🔷കാരറ്റ്, കാപ്സിക്കം, ബ്രോക്‌ലി 🔷സീഡ്സ് 🔷നാരകഫലങ്ങൾ
Read More » -
Health
പ്രമേഹ രോഗികൾക്ക് ഉത്തമമായ ഭക്ഷണങ്ങൾ.
►ബീൻസ്- രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും ►ഇലക്കറികൾ- ധാരാളം പ്രോട്ടീൻ ശരീരത്തിലെത്തും ►അണ്ടിപ്പരിപ്പുകൾ- ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനത്തെ സഹായിക്കും ►ആപ്പിൾ- ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പഴവർഗം ►ഓട്സ്- ബീറ്റ ഗ്ലൂക്കൻ നാരുകൾ പ്രമേഹത്തെ നിയന്ത്രിക്കും ►ഓറഞ്ച്- ശരീരത്തിലെ വിറ്റാമിൻ സിയുടെ കുറവ് പരിഹരിക്കും ►പാവയ്ക്ക- ഇൻസുലിൻറെ പ്രവർത്തനത്തെ സഹായിക്കും.
Read More »