KeralaNews

വിദ്യാര്‍ത്ഥികള്‍ക്കുള്ള സാഹിത്യോത്സവുമായി വിദ്യാഭ്യാസ വകുപ്പ്; അക്ഷരക്കൂട്ട് സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം

വിദ്യാര്‍ത്ഥികള്‍ക്കുള്ള സാഹിത്യോത്സവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. അക്ഷരക്കൂട്ട് സാഹിത്യോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. സാഹിത്യരചനയില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളെ പ്രോത്സസാഹിപ്പിക്കാനും ദിശാബോധം നല്‍കുന്നതുമാണ് പദ്ധതി. സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി ഇന്ന് തിരുവനന്തപുരത്ത് നിര്‍വഹിക്കും.

പൊതുവിദ്യാഭ്യാസ വകുപ്പ്, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജിയാണ് അക്ഷരക്കൂട്ട് എന്ന പേരില്‍ കുട്ടികളുടെ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. കുട്ടികള്‍ രചിച്ച പുസ്തങ്ങളുടെ പ്രദര്‍ശനത്തിനു പുറമെ കുട്ടികള്‍ക്കുള്ള സാഹിത്യ ശില്‍പശാലയും നടക്കും. തിരുവനന്തപുരത്ത് മൂന്നിടങ്ങളിലായാണ് പരിപാടി നടക്കുക.

സാഹിത്യരചനയില്‍ തല്‍പര്യമുള്ള വിദ്യാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിക്കാനും ദിശാബോധം നല്‍കാനുമാണ് പദ്ധതി നടപ്പിലാക്കുന്നത്. എല്‍.പി വിഭാഗത്തില്‍ നിന്ന് 24 കുട്ടികളും, യു.പി വിഭാഗത്തില്‍ നിന്ന് മുപ്പത്തിരണ്ടും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് നാല്‍പത്തിയൊമ്പതും, ഹയര്‍സെക്കന്ററി വിഭാഗത്തില്‍ നിന്ന് ഇരുപത്തിയൊമ്പത് കുട്ടികളും പങ്കെടുക്കുന്നുണ്ട്.

മലയാളസാഹിത്യചരിത്രം, കഥകള്‍ ഉണ്ടാകുന്നത്, കവിഞ്ഞൊഴുകുന്ന കവിത, എന്റെ ഭാഷ നിങ്ങളുടെയും, സര്‍ഗ്ഗസല്ലാപങ്ങള്‍, പുസ്തകവിശകലനം, എഴുത്തും ശാസ്ത്രബോധവും എന്നിങ്ങനെയാണ് പരിപാടിയിലെ സേഷനുകള്‍. കുട്ടികളുടെ പുസ്തകങ്ങള്‍ പ്രത്യേകവേദിയില്‍ പ്രകാശനം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button