Cultural ActivitiesKeralaLiteratureNew BooksNews
‘കൂടൊരാൾ’ പ്രകാശനം ചെയ്തു

പനച്ചി ബുക്‌സ് പ്രസിദ്ധീകരിച്ച, ലക്ഷ്മി ചങ്ങണാറയുടെ ‘കൂടൊരാൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും ഭാഷാ പണ്ഡിതനുമായ dr. എം ആർ തമ്പാൻ അധ്യാപകനും ഭാഷാ വിദഗ്ധനുമായ ശ്രീ മടവൂർ ശശിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.

പുതുവഴിയിലൂടെ കാവ്യരചന നടത്തുന്ന ലക്ഷ്മിയുടെ കവിതകൾക്ക് ആർദ്രതയും ലാവണ്യവും ആസ്വാദന ക്ഷമതയേറ്റുന്നു എന്ന് dr എം ആർ തമ്പാൻ അഭിപ്രായപ്പെട്ടു . തൻ്റെ ശിഷ്യയുടേത് ലളിതമനോഹര മായ കവിതകളാണെന്ന് പറയാനാണ് ഇഷ്ടമെന്ന് ശ്രീ മടവൂർ ശശി അഭിപ്രായപ്പെട്ടു.

കേരള നിയമസഭാ കാമ്പൗണ്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ എഴുത്തുകാരി ശാന്ത തുളസിധരൻ , ശങ്കർ ദേവഗിരി, dr വിജയകുമാർ നീലകണ്ഠൻ നായർ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.


