KeralaNewsUncategorized

കേരള എൻ.ജി.ഒ അസോസിയേഷൻ മെയ് 22 ന് സെക്രെട്ടറിയേറ്റ് ഉപരോധിക്കുന്നു.

കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ, മെയ് 22 ന് സെക്രെട്ടറിയേറ്റ് പടിക്കൽ ഉപരോധം സംഘടിപ്പിക്കുന്നു. പ്രസ്തുത സമരത്തിൻ്റെ പ്രചാരണ ഭാഗമായി ബ്രാഞ്ച് തലങ്ങളിൽ സംഘടിപ്പിക്കുന്ന വിചാരണ സദസിൻ്റെ
ഉദ്ഘാടനം കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ.എം ജാഫർ ഖാൻ നിർവഹിച്ചു.
പോത്തൻകോട് ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ തിരുവനന്തപുരം നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് സജിമോൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് സി.ഷാജി, സെക്രട്ടറി സി.വിജയകുമാർ, ട്രഷറർ ടി.എസ് നിസ്സാം, എം. ഷാബുജാൻ, വി. ശ്രീഹർഷദേവ്, റെജി ചന്ദ്രൻ, മാഹീൻ മരുതൂർ ബിജോയ്, ശംഭു മോഹൻ, അണ്ടൂർകോണം മുബാറക്ക് തുടങ്ങിയവർ സംസാരിച്ചു.

കേരളത്തിലെ സർക്കാർ സർവ്വീസിൻ്റെ ചിറകരിയുന്ന സർക്കാർ നിലപാടിനെതിരെ പൊതു സമൂഹം സംഘടിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ.എം ജാഫർ ഖാൻ ആവശ്യപ്പെട്ടു.

ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി അട്ടിമറിക്കുന്നത് തുടർക്കഥയാകുമ്പോഴും ടൈപിസ്റ്റ്, ഒ.എ തസ്തികകൾ ഇല്ലാതാക്കുമ്പോഴും യുവജന സംഘടനകളുടെ മൗനം ആശ്ചര്യകരമാണന്നും ശംഭുമോഹൻ അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button