
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 10 കോടി രൂപയുടെ ഒന്നാം സമ്മാനം SB 517026 എന്ന നമ്പർ ടിക്കറ്റിന് ലഭിച്ചു. പാലക്കാട് ജില്ലയിലെ ഏജൻ്റ് മധുസൂദനൻ എസ് ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്.
നമ്പർ വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു കോടി രൂപയുടെ രണ്ടാം സമ്മാനം SE 660573 എന്ന ടിക്കറ്റിനും ലഭിച്ചു. പാലക്കാട് ജില്ലയിലെ ഏജൻ്റ് ഫർസാന ആർ ആണ് രണ്ടാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്.



