ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല ; അറിയാം ഇന്നത്തെ വില

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ലതെ തുടരുന്നു . ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. അതെ നിരക്കിൽ ആണ് ഇന്നും വ്യാപാരം നടക്കുക. ഒറ്റയടിക്ക് 640 രൂപയാണ് ഇന്നലെ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന് 79,560 രൂപയായി ഉയര്‍ന്നു.
ഒരു ഗ്രാം സ്വര്‍ണത്തിന് 9,945 രൂപയായി. ഈ മാസം സ്വര്‍ണത്തിന്റെ വില ഉയരുകയാണ്. സെപ്തംബര്‍ 1-ാം തീയതി രേഖപ്പെടുത്തിയ 77,460 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില. ഇന്ന് രേഖപ്പെടുത്തിയ 79,560 രൂപ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില.
സ്വര്‍ണവില 80,000ത്തിലേക്ക് എത്താൻ ഇനി 440 രൂപ കൂടി വര്‍ധിച്ചാല്‍ മതി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,000 അടുത്തു കൊണ്ടിരിക്കുകയാണ്. തുടര്‍ച്ചായായി പത്താം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ പ്രതിധ്വനി പോലും ഇന്ത്യയിലെ സ്വര്‍ണവിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കും.



