KeralaNews

അതിവേഗ ഇന്റർനെറ്റ് മൊബൈലിൽ; ‘ബ്ലൂബേര്‍ഡ് ബ്ലോക്ക്–2’ വിക്ഷേപിച്ചു

ബ്ലൂബേഡ് ബ്ലോക്ക് ടു ഉപഗ്രഹ വിക്ഷേപിച്ചു. ഇന്നു രാവിലെ 8.54ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നുമാണ് വിക്ഷേപണം നടന്നത്. ലോകത്തെവിടെയും സ്മാർട്ട്‌ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ബ്ലൂബേഡ് ബ്ലോക്ക് ടു ഉപഗ്രഹം.

ലോകത്തെവിടെയും നേരിട്ട് സ്മാർട്ട്‌ഫോണുകളിലേക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് അമേരിക്കൻ കമ്പനിയായ എ എസ് ടി സ്‌പേസ് മൊബൈൽ വികസിപ്പിച്ചെടുത്ത ബ്ലൂബേഡ് ബ്ലോക്ക് ടു ഉപഗ്രഹം. സാധാരണ ഉപഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമാണ് ബ്ലൂബേർഡ് ബ്ലോക്ക്-2. ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള ഒരു മൊബൈൽ ടവർ പോലെയാണ് ഇവ പ്രവർത്തിക്കുക. പ്രത്യേക സാറ്റലൈറ്റ് ഫോണുകളോ വലിയ ഡിഷ് ആന്റിനകളോ ഇല്ലാതെ തന്നെ ഉപഭോക്താവിന്റെ കൈവശമുള്ള സാധാരണ 4ജി, 5ജി സ്മാർട്ട്‌ഫോണുകളിൽ നേരിട്ട് ഇന്റർനെറ്റും വോയിസ് കോളുകളും ലഭ്യമാക്കാൻ ഈ സാങ്കേതികവിദ്യയ്ക്കാകും.

ലോകത്തെ മൊബൈൽ കവറേജ് ഇല്ലാത്ത സ്ഥലങ്ങളിൽ മൊബൈൽ കവറേജ് ലഭ്യമാക്കുകയാണ് ലക്ഷ്യം. സമുദ്രങ്ങളിലും മരുഭൂമികളിലും വിദൂര വനമേഖലകളിലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഇതുവഴി സാധ്യമാകും. ലോ എർത്ത് ഓർബിറ്റിൽ വിക്ഷേപിക്കുന്ന ഏറ്റവും വലിയ വാണിജ്യ ആശയവിനിമയ ഉപഗ്രഹമാണിത്. 6,500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ ആന്റിനയ്ക്ക് മാത്രം 2,400 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. ഇത്തരത്തിലുള്ള ഓരോ ഉപഗ്രഹത്തിനും സെക്കൻഡിൽ 120 എം ബി പി എസ് വരെ വേഗതയിലുള്ള ഇന്റർനെറ്റ് ലഭ്യമാക്കാനാകും. നിലവിൽ സ്റ്റാർലിങ്ക് പോലുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ പ്രത്യേക റിസീവറുകൾ ആവശ്യമാണ്.

എന്നാൽ ബ്ലൂബേർഡ് ബ്ലോക്ക്-2 സാങ്കേതികവിദ്യ വരുന്നതോടെ നിങ്ങളുടെ ഫോണിലെ സിം കാർഡ് ഉപയോഗിച്ച് തന്നെ ബഹിരാകാശത്ത് നിന്നുള്ള ഇന്റർനെറ്റ് നേരിട്ട് ലഭ്യമാകും. ഐഎസ്ആർഒ ഇതുവരെ വിക്ഷേപിച്ചിട്ടുള്ള ഏറ്റവും ഭാരമേറിയ വിദേശ ഉപഗ്രഹങ്ങളിൽ ഒന്നാണ് ബ്ലൂബേഡ് ബ്ലോക്ക്-ടു. എൽ എം വി-ത്രീ-യിൽ ഐ എസ് ആർ ഒ നടത്തുന്ന ഒമ്പതാമത്തെ വിക്ഷേപണമാണിത്.

BlueBird Block-2 Mission , ISRO

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button