വിമുക്ത ഭടന്മാരെ ആദരിച്ചു.

രാജീവ് ഗാന്ധി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുമല ശ്രീബാലകൃഷ്ണ ഓഡിറ്റോറിയത്തിൽ വച്ച് വിമുക്ത ഭടന്മാരെയും മുതിർന്ന പൗരന്മാരെയും ആദരിച്ചു. രാജീവ് ഗാന്ധി കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് ശശിധരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങ് അധ്യാപകനും
എഴുത്തുകാരനുമായ ശ്രീ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ കാരക്കാമണ്ഡപം വിജയകുമാർ ആശംസയർപ്പിച്ച ചടങ്ങിൽ പ്രശസ്ത എഴുത്തുകാരിയും പ്രോഗ്രസ്സീവ് റൈറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ ശാന്ത തുളസിധരൻ മുഖ്യപ്രഭാഷണം നടത്തി.

ടാഗോറിന്റെ സ്വാതന്ത്ര്യ സങ്കല്പമാണ് യഥാർത്ഥ സ്വാതന്ത്ര്യം. എവിടെ മനസ്സ് നിർഭയമായിരിക്കുകയും എവിടെ ശിരസ്സ് ഉയർത്തിപ്പിടിക്കാൻ കഴിയുകയും അറിവ് സാർവ്വത്രികവും സൗജന്യവും ആയിരിക്കുകയും വാക്കുകൾ സത്യമുള്ളതാവുകയും രാജ്യം വിഭജിക്കപ്പെടാതിരിക്കുകയും പ്രയത്നം പൂർണ്ണതയിലേക്ക് നയിക്കുകയും ചെയ്യുന്നുവോ ആ സ്വാതന്ത്ര്യത്തിലേക്ക് നമുക്ക് ഇനിയും എത്തിച്ചേരാനായിട്ടില്ലെന്നത് ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു ശാന്തതുളസിധരൻ സംസാരിച്ചത്.