KeralaNews

പ്രവാസി മലയാളികൾക്കായി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു; മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ

സംഘർഷം നിലനിൽക്കുന്ന ഗൾഫ് മേഖലയിലെ പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതിനുമായി കേരള ഹൗസിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശപ്രകാരമാണ് അടിയന്തര നടപടി. 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് സഹായങ്ങൾ ആവശ്യമുള്ളവർക്ക് 011 23747079, 9310443880 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങളും സഹായനടപടികളും കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരള ഹൗസിലെ നോഡൽ ഓഫീസറായി നോർക്ക ഡെവലപ്‌മെന്റ് ഓഫീസർ ജെ. ഷാജിമോനെയാണ് നിയമിച്ചിരിക്കുന്നത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ആശയവിനിമയം നടത്താനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി അഡീഷണൽ റസിഡന്റ് കമ്മീഷണറുടെ ചുമതലയുള്ള ലെയ്സൺ ഓഫീസർ രാഹുൽ കെ. ജയ്‌സ്വാറിനെയും ചുമതലപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button