എസ് എഫ് ഐസംസ്ഥന സമ്മേളനം,സ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോക്കെതിര കടുത്ത വിമര്‍ശനം
തിരുവനന്തപുരം: റാഗിങ് കേസുകള്‍ എസ്.എഫ്.ഐയുടെപ്രതിച്ഛായ തകര്‍ന്നതായി സംസ്ഥന സമ്മേളനത്തിൽ രുക്ഷ വിമർശനം.എസ്.എഫ്.ഐയില്‍ രാഷ്ട്രീയ മൂല്യച്യുതി ഉണ്ടായിട്ടുണ്ടെന്നും അത് സംസ്ഥാന നേതാക്കളില്‍നിന്നുതന്നെ തുടങ്ങുന്നുവെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയന്നു. സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ പ്രവര്‍ത്തന രീതികള്‍ക്കെതിരെയും ചര്‍ച്ചയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. സംഘടനാ ബോധമില്ലാത്ത പ്രവര്‍ത്തകര്‍ റാഗിങ് കേസുകളില്‍ ഉള്‍പ്പെടുന്നത് എസ്.എഫ്.ഐക്ക് അവമതിപ്പ് ഉണ്ടാക്കുന്നുവെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
വേണ്ടത്ര രാഷ്ട്രീയ ധാരണയും പക്വതയുമില്ലാതെയുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നേതാക്കളുടെ പ്രതികരണം. പ്രകോപനപരമായ ഭാഷയില്‍ ആര്‍ഷോ പ്രതികരിക്കുന്നത് ഒരു നേതാവിന് ചേര്‍ന്നതല്ല. തൃശൂര്‍ കലോത്സത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട ആര്‍ഷോയുടെ ഫെയിസ്ബുക്ക് പോസ്റ്റ് ഉദാഹരണമാക്കിയായിരുന്നു ഈ വിമര്‍ശനം. മാധ്യമങ്ങളിലുള്ള പ്രതികരണത്തില്‍ നേതാക്കള്‍ കൂടുതല്‍ പക്വത പുലര്‍ത്തണം. പല ജില്ലകളിലും സംഘടനാ ദൗര്‍ബല്യം നേരിടുന്നു. സമരങ്ങളില്‍ ആളെ കൂട്ടാനായി മാത്രം വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് കൊണ്ടുപോകരുതെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
റാഗിങിന് പിന്നില്‍ സംഘടനാ ബോധമില്ലാത്തവര്
റാഗിങ് കേസുകളില്‍ എസ്.എഫ്.ഐക്കാര്‍ ഉള്‍പ്പെടുന്നതും സമ്മേളനത്തില്‍ വിമര്‍ശിക്കപ്പെട്ടു. മിക്കതിലും എസ്.എഫ്.ഐക്ക് ബന്ധമില്ല. അതേസമയം സംഘടനാ ബോധമില്ലാത്ത പ്രവര്‍ത്തകര്‍ റാഗിങില്‍ ഉള്‍പ്പെടുന്നു എന്നത് യാഥാര്‍ഥ്യമാണ്. ഇത് സംഘടന